ഡൗൺലോഡ് വേഗതയിൽ മുന്നിൽ എയർടെൽ, 4ജി ലഭ്യതയിൽ ജിയോയും: ഓപ്പൺ സിഗ്നലിന്റെ റിപ്പോർട്ട്

സെക്കൻഡിൽ 9.6 Mb വേഗതയിൽ എയർടെൽ ഉപയോഗിച്ച് ഡൗൺലോഡ് സാധ്യമാകും

jio, jio plans, jio recharge plans, jvodafone, vodafone plans, vodafone recharge plans, jio prepiad recharge plans, jio prepaid plans, jio prepaid offers, jio prepaid mobile plans, reliance jio plans, reliance jio prepaid plans, airtel, airtel plans, airtel recharge plans, airtel prepiad recharge plans, airtel prepaid plans, airtel prepaid offers, airtel prepaid mobile plans, vodafone prepiad recharge plans, vodafone prepaid plans, vodafone prepaid offers, vodafone prepaid mobile plans, Technology, ടെക്നോളജി, Tech news, ടെക് ന്യൂസ്, Malayalam Tech News, മലയാളം ടെക് ന്യൂസ്, IE malayalam, ഐഇ മലയാളം, Indian Express, ഇന്ത്യൻ എക്സപ്രസ്, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today

രാജ്യത്തെ ഇന്റർനെറ്റ് നെറ്റ്‌വർക്കുകളിൽ ഡൗൺലോഡ് വേഗതയിൽ മുന്നിൽ എയർടെൽ തന്നെ. ഓപ്പൺ സിഗ്നലിന്റെ മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ടിലാണ് ഏറ്റവും വേഗത്തിൽ ഓൺലൈനിൽനിന്നു ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത് എയർടെൽ നെറ്റ്‌വർക്ക് വഴിയാണെന്ന് പറയുന്നത്. 2019 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സെക്കൻഡിൽ 9.6 Mb വേഗതയിൽ എയർടെൽ ഉപയോഗിച്ച് ഡൗൺലോഡ് സാധ്യമാകും.

മറ്റു മൊബൈൽ നെറ്റ്‌വർക്കുകളെക്കാൾ ഡൗൺലോഡ് വേഗതയിൽ വളരെ മുന്നിലാണ് എയർടെൽ. രണ്ടാം സ്ഥാനത്തുള്ള ഐഡിയയുടെ ഡൗൺലോഡ് വേഗത സെക്കൻഡിൽ 7.9 Mbയും മൂന്നാം സ്ഥാനത്തുള്ള വോഡഫോണിന്റേത് സെക്കൻഡിൽ 7.6 Mbയുമാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി മാറിയ ജിയോ നാലാം സ്ഥാനത്താണ്. സെക്കൻഡിൽ 6.7 Mbയാണ് ജിയോയുടെ ഡൗൺലോഡ് വേഗത.

എന്നാൽ 4G നെറ്റ്‌വർക്ക് ലഭ്യതയിൽ ജിയോയാണ് മുന്നിൽ. 97.8 ശതമാനവും ജിയോയുടെ 4G നെറ്റ്‌വർക്ക് ലഭിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന്റേത് 90 ശതമാനമാണ്.

അപ്‌ലോഡ് വേഗതയിൽ മുന്നിൽ ഐഡിയയാണ് മുന്നിൽ. സെക്കൻഡിൽ 3.2 Mb വേഗതയിൽ ഐഡിയ നെറ്റ്‌വർക്കിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. വോഡഫോൺ തൊട്ടുപിന്നാലെ തന്നെയുണ്ട്. സെക്കൻഡിൽ 3.1 Mbയാണ് വോഡഫോണിന്റെ വേഗത. എയർടെല്ലിന്റേത് 2.4 Mbയും ജിയോയുടെ 2.1 Mbയുമാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Airtel has fastest download speeds jio has highest 4g availability opensignal

Next Story
#FiveQuestions featuring Samsung Galaxy Note 10+: സാംസങ് ഗാലക്സി നോട്ട് 10+: അറിയേണ്ടതെല്ലാംsamsung galaxy note 10, സാംസങ് ഗ്യാലക്സി 10 പ്ലസ്, samsung galaxy note 10 review, സാംസങ്, samsung galaxy note 10 specifications, samsung galaxy note 10+, ടെക്നോളജി, samsung galaxy note 10+ review, galaxy note 10, galaxy note 10 review, galaxy note 10 plus review, galaxy note 10+ review, galaxy note 10 plus price, galaxy note 10 plus specifications, galaxy note 10 plus features, galaxy note 10 plus specs, galaxy note 10 launch, galaxy note 10 mobile review, റിവ്യൂ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com