/indian-express-malayalam/media/media_files/uploads/2019/02/airtel-jio-vodafone.jpg)
രാജ്യത്തെ ഇന്റർനെറ്റ് നെറ്റ്‌വർക്കുകളിൽ ഡൗൺലോഡ് വേഗതയിൽ മുന്നിൽ എയർടെൽ തന്നെ. ഓപ്പൺ സിഗ്നലിന്റെ മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് റിപ്പോർട്ടിലാണ് ഏറ്റവും വേഗത്തിൽ ഓൺലൈനിൽനിന്നു ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നത് എയർടെൽ നെറ്റ്‌വർക്ക് വഴിയാണെന്ന് പറയുന്നത്. 2019 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. സെക്കൻഡിൽ 9.6 Mb വേഗതയിൽ എയർടെൽ ഉപയോഗിച്ച് ഡൗൺലോഡ് സാധ്യമാകും.
മറ്റു മൊബൈൽ നെറ്റ്‌വർക്കുകളെക്കാൾ ഡൗൺലോഡ് വേഗതയിൽ വളരെ മുന്നിലാണ് എയർടെൽ. രണ്ടാം സ്ഥാനത്തുള്ള ഐഡിയയുടെ ഡൗൺലോഡ് വേഗത സെക്കൻഡിൽ 7.9 Mbയും മൂന്നാം സ്ഥാനത്തുള്ള വോഡഫോണിന്റേത് സെക്കൻഡിൽ 7.6 Mbയുമാണ്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്കായി മാറിയ ജിയോ നാലാം സ്ഥാനത്താണ്. സെക്കൻഡിൽ 6.7 Mbയാണ് ജിയോയുടെ ഡൗൺലോഡ് വേഗത.
എന്നാൽ 4G നെറ്റ്‌വർക്ക് ലഭ്യതയിൽ ജിയോയാണ് മുന്നിൽ. 97.8 ശതമാനവും ജിയോയുടെ 4G നെറ്റ്‌വർക്ക് ലഭിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള എയർടെല്ലിന്റേത് 90 ശതമാനമാണ്.
അപ്‌ലോഡ് വേഗതയിൽ മുന്നിൽ ഐഡിയയാണ് മുന്നിൽ. സെക്കൻഡിൽ 3.2 Mb വേഗതയിൽ ഐഡിയ നെറ്റ്‌വർക്കിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. വോഡഫോൺ തൊട്ടുപിന്നാലെ തന്നെയുണ്ട്. സെക്കൻഡിൽ 3.1 Mbയാണ് വോഡഫോണിന്റെ വേഗത. എയർടെല്ലിന്റേത് 2.4 Mbയും ജിയോയുടെ 2.1 Mbയുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us