scorecardresearch

Latest News

ഒരു വെടിക്ക് രണ്ട് പക്ഷി; റീചാര്‍ജിനൊപ്പം ഹോട്ട്സ്റ്റാറും; ഓഫറുമായി എയര്‍ട്ടല്‍

രണ്ട് പ്രി പെയ്ഡ് പ്ലാനുകളാണ് എയര്‍ട്ടല്‍ അവതിപ്പിച്ചിരിക്കുന്നത്

സിനിമ, സിരീസ് പ്രേമികള്‍ക്ക് അനുയോജ്യമായ ഓഫറുമായി എയര്‍ട്ടല്‍. രണ്ട് പുതിയ പ്രി പെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്ന് 399 രൂപയുടേതും മറ്റൊന്ന് 839 രൂപയുടേയും. ഇതില്‍ ഏത് റീചാര്‍ജ് ചെയ്താലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും ഉപയോഗിക്കാന്‍ സാധിക്കും.

399 രൂപയുടെ പ്രി പെയ്ഡ് പ്ലാന്‍

399 രൂപയുടെ റീചാര്‍ജിന്റെ കാലാവധി 28 ദിവസമാണ്. പ്രസ്തുത പ്ലാന്‍ ഉപയോഗിച്ച് മൂന്ന് മാസത്തെ ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. ഇതിനൊപ്പം അണ്‍ലിമിറ്റഡ് കോളിങ്ങ്, പ്രതിദിനം 100 സന്ദേശങ്ങള്‍, 2.5 ജിബി ഡാറ്റയും ഉപയോഗിക്കാവുന്നതാണ്. ഒരു ദിവസത്തെ പരിധി കഴിഞ്ഞ ഇന്റര്‍നെറ്റിന്റെ വേഗത കുറയും.

839 രൂപയുടെ പ്രി പെയ്ഡ് പ്ലാന്‍

839 രൂപയുടെ പ്ലാനിന് 84 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിദിനം രണ്ട് ജിബി ഇന്റര്‍നെറ്റും ഉപയോഗിക്കാം. പ്രതിദിന പരിധികഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത കുറയും. ഇതിനൊപ്പവും മൂന്ന് മാസത്തെ ഹോട്ട്സ്റ്റാര്‍ പ്ലാനാണ് വരുന്നത്.

ഇതിനു പുറമെ എയര്‍ടെല്‍ എക്സ്ട്രീം അപ്ലിക്കേഷനും 84 ദിവസം ഉപയോഗിക്കാന്‍ കഴിയും. ഇതില്‍ സോണി ലൈവ്, ലയണ്‍സ് ഗേറ്റ് പ്ലെ, ഹോയ് ചോയ്, മനോരമ മാക്സ് എന്നിവയും ലഭ്യമാണ്. ജിയോ സമാന പ്ലാനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയര്‍ട്ടലും ഓഫറുമായി എത്തിയത്.

Also Read: WhatsApp: വാട്ട്സ്ആപ്പില്‍ ഇനി സന്ദേശങ്ങള്‍ക്കും റിയാക്ഷനുകള്‍ നല്‍കാം

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Airtel announces two new plans with disney hotstar subscriptions