scorecardresearch
Latest News

Airtel 5G Plus launched: എയര്‍ടെല്‍ 5ജി: നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാകുമോ? പരിശോധിക്കാം

ഏതൊക്കെ സ്മാര്‍ട്ട്ഫോണുകളില്‍ എയര്‍ടെലിന്റെ 5 ജി ലഭ്യമാകുമെന്ന് നോക്കാം

Airtel 5G Plus launched: എയര്‍ടെല്‍ 5ജി: നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ലഭ്യമാകുമോ? പരിശോധിക്കാം

നോയിഡ: മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നിങ്ങനെ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളില്‍ എയര്‍ടെല്‍ തങ്ങളുടെ 5 ജി നെറ്റ്വര്‍ക്ക് ആരംഭിച്ചു. 4 ജി പ്ലാനുകള്‍ക്ക് സമാനമായ തുകയാണ് കമ്പനി 5 ജിക്കും ഈടാക്കുന്നത്. ഏതൊക്കെ സ്മാര്‍ട്ട്ഫോണുകളില്‍ എയര്‍ടെലിന്റെ 5 ജി ലഭ്യമാകുമെന്ന് നോക്കാം.

റിയല്‍മി

റിയല്‍മിയുടെ നാര്‍സൊ സീരിസുകളില്‍പ്പെടുന്ന നാര്‍സൊ 50 5ജി, നാര്‍സൊ 30 5ജി, നാര്‍സൊ 30 പ്രൊ 5ജി എന്നിവയില്‍ എയര്‍ടെല്‍ 5 ജി സപ്പോര്‍ട്ട് ചെയ്യും. ഇതിനു പുറമെ, റിയല്‍മി 8 5ജി, റിയല്‍മി 8എസസ് 5ജി, റിയല്‍മി ജിടി 5ജി, റിയല്‍മി ജിടി എംഇ, റിയല്‍മി ജിടി നിയൊ 2, റിയല്‍മി ജിടി 2, റിയല്‍മി ജിടി 2 പ്രൊ, റിയല്‍മി ജിടി നിയൊ 3.

റിയല്‍മി എക്സ് 7 5ജി, റിയല്‍മി എക്സ് 7 മാക്സ് 5ജി, റിയല്‍മി എക്സ് 7 പ്രൊ 5ജി, റിയല്‍മി എക്സ് 50 പ്രൊ, റിയല്‍മി 9, റിയല്‍മി 9 പ്രൊ പ്ലസ്, റിയല്‍മി 9 എസ്ഇ എന്നീ സ്മാര്‍ട്ട്ഫോണുകളിലും എയര്‍ടെല്‍ 5ജി ലഭ്യമണ്.

ഷവോമി, റെഡ്മി, പോക്കൊ

ഷവോമി എംഐ 10, എംഐ 10ഐ, എംഐ 10ടി, എംഐ 10ടി പ്രൊ, ഷവോമി 12 പ്രൊ, എംഐ 11 അള്‍ട്ര, എംഐ 11 എക്സ് പ്രൊ, എംഐ 11 എക്സ്, എംഐ 11 ലൈറ്റ് എന്‍ഇ, ഷവോമി 11 ഐ, ഷവോമി 11 ടി പ്രൊ, ഷവോമി 11 ഐ ഹൈപ്പര്‍ചാര്‍ജ് എന്നിവയില്‍ എയര്‍ടെല്‍ 5 ജി ലഭിക്കും.

റെഡ്മി നോട്ട് 11 ടി 5ജി, റെഡ്മി നോട്ട് 10 ടി, റെഡ്മി നോട്ട് 11 പ്രൊ പ്ലസ്, റെഡ്മി 11 പ്രൈം, റെഡ്മി കെ50ഐ എന്നിവയാണ് എയര്‍ടെല്‍ 5ജി ലഭിക്കുന്ന റെഡ്മിയുടെ സ്മാര്‍ട്ട്ഫോണുകള്‍. പോക്കൊ എം 3 പ്രൊ 5ജി, പോക്കൊ എഫ് 3 ജിടി, പോക്കൊ എം4 5ജി, പോക്കൊ എം4 പ്രൊ 5ജി, പോക്കൊ എഫ് 4 5ജി, പോക്കൊ എക്സ് 4 പ്രൊയിലും എയര്‍ടെല്‍ 5ജി ലഭിക്കും.

ഒപ്പൊ

ഒപ്പൊ റെനൊ 5ജി, റെനൊ 6, റെനൊ പ്രൊ, റെനൊ 7, റെനൊ 7 പ്രൊ, റെനൊ 8, റെനൊ 8 പ്രൊ, ഒപ്പൊ ഫൈന്‍ഡ് എക്സ് 2, ഒപ്പൊ എഫ് 19 പ്രൊ പ്ലസ്, ഒപ്പൊ എ 53 എസ്, ഒപ്പൊ എ74, ഒപ്പൊ എഫ് 21 പ്രൊ, ഒപ്പൊ കെ 10 5ജി, ഒപ്പൊ എഫ് 21 എസ് പ്രൊ 5ജി.

വിവൊ, ഐക്യുഒഒ

വിവൊ എക്സ് 50 പ്രൊ, വി 20 പ്രൊ, എക്സ് 60 പ്രൊ പ്ലസ്, എക്സ് 60, എക്സ് 70 പ്രൊ, എക്സ് 70 പ്രൊ പ്ലസ്, എക്സ് 80, എക്സ് 80 പ്രൊ, വി20 പ്രൊ, വി 21 5ജി, വി 21ഇ, വൈ 72 5ജി, വി 23 5ജി, വി 23 പ്രൊ 5ജി, വി 23 ഇ 5ജി, ടി1 5ജി, ടി1 പ്രൊ 5ജി, വൈ 75 5ജി, വി 25, വി 25 പ്രൊ, വൈ 55, വൈ 55 എസ്.

ഐക്യുഒഒ 9ടി, ഐക്യുഒഒ സെഡ് 6, ഐക്യുഒഒ 9 എസ് ഇ, ഐക്യുഒഒ 9 പ്രൊ, ഐക്യുഒഒ 9, ഐക്യുഒഒ സെഡ് 5 5ജി, ഐക്യുഒഒ സെഡ് 3, ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്‍ഡ്.

വണ്‍പ്ലസ്

വണ്‍പ്ലസ് നോര്‍ഡ്, നോര്‍ഡ് സിഇ, നോര്‍ഡ് സിഇ 2, നോര്‍ഡ് സിഇ ലൈറ്റ്, നോര്‍ഡ് 2 ടി 5ജി, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രൊ, വണ്‍പ്ലസ് 10 പ്രൊ 5ജി, വണ്‍പ്ലസ് 10 ആര്‍, വണ്‍പ്ലസ് 10 ടി എന്നിവയില്‍ നേരിട്ട് തന്നെ 5ജി ലഭിക്കും. വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രൊ, വണ്‍പ്ലസ് 8 ടി, വണ്‍പ്ലസ് 9 ആര്‍, വണ്‍പ്ലസ് 9ആര്‍ടി, വണ്‍പ്ലസ് നോര്‍ഡ് 2 5ജി എന്നീ ഫോണുകളില്‍ സോഫ്റ്റ്വയര്‍ അപ്ഡേറ്റിന് ശേഷമായിരിക്കും 5 ജി ലഭ്യമാകുക.

ആപ്പിൾ

ആപ്പിൾ ഐഫോൺ 12 സീരീസ് (ഐഫോൺ 12, ഐഫോൺ12 മിനി ,ഐഫോൺ 12 പ്രൊ, ഐഫോൺ 12 പ്രൊ മാക്സ്), ആപ്പിൾ ഐഫോൺ13 സീരീസ് (ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രൊ, ഐഫോൺ 13 പ്രൊ മാക്സ്), ആപ്പിൾ ഐഫോൺ 14 സീരീസ് (ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രൊ, ഐഫോൺ 14 പ്രൊ മാക്സ്), ആപ്പിൾ ഐഫോൺ എസ് ഇ 2022.

സാംസങ്

ഗാലക്സി എ 53 5ജി, ഗാലക്സി എ 33 5 ജി, ഗാലക്സി ഫോൾഡ് 4, ഗാലക്സി ഫ്ലിപ്പ് 4, ഗാലക്സി എസ് 21, ഗാലക്സി എസ് 22 സീരീസ് (എസ് 22, എസ് 22 പ്ലസ്, എസ് 22 അൾട്രാ), സാംസങ് ഗാലക്സി നോട്ട് 20 അൾട്രാ, ഗാലക്സി എസ് 21 പ്ലസ്, ഗാലക്സി എസ് 21 അൾട്രാ, ഗാലക്സി എസ് 21, ഗാലക്സി ഇസഡ് ഫോൾഡ് 2, ഗാലക്സി ഇസഡ് ഫോൾഡ് 3, സാംസങ് ഗാലക്സി എ, എം സീരീസ് (എ 52, എം 52, എ 22, എം 32, എ 73, എം 42, എം 53, എം 13), ഗാലക്സി എഫ് 23.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Airtel 5g plus launched is your smartphone eligible for the network