/indian-express-malayalam/media/media_files/DBd5nJp30WW37rGnicjT.jpg)
Collins dictionary shortlisted many science and technology-related words for Word of the Year 2023. (Collins Dictionary)
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നിങ്ങൾ പൊതുവായ ഭാഷയിൽ എ ഐ (AI) എന്ന ചുരുക്കപ്പേരാണ് പരാമർശിച്ചതെങ്കിൽ, നിങ്ങൾ ഉദ്ദേശിക്കുന്നത് കൃത്രിമ ബുദ്ധിയാണെന്ന് വിശദീകരിക്കേണ്ടി വരും. 2023-ലെത്തുമ്പോൾ നിങ്ങൾ എ ഐ യെ കുറിച്ച് സംസാരിക്കുന്നു, ഒരു മെഷീൻ കാരണം ജോലി നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്നു. അതു കൊണ്ടായിരിക്കാം കോളിൻസ് നിഘണ്ടു 2023-ലെ ഈ വർഷത്തെ വാക്കായി എ ഐയെ തിരഞ്ഞെടുത്തത്.
എന്താണ് എ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്?
'മനുഷ്യന്‍റെ മാനസിക പ്രവർത്തനങ്ങളുടെ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ മുഖേനയുള്ള മാതൃക; എന്നാണ് നിഘണ്ടു എ ഐയെ വിശേഷിപ്പിക്കുന്നത്. ഈ വർഷം തിരഞ്ഞെടുത്ത വാക്ക് എ ഐ ആയി എന്നത് സ്വാഭാവികമാണ്. 2022 നവംബറിൽ ചാറ്റ് ജി പി ടി (Cha tGPT)വന്നതു മുതൽ, എ ഐയെ കുറിച്ചുള്ള ഓൺലൈൻ സെർച്ചുകൾ വർദ്ധിച്ചു. വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ കണക്കനുസരിച്ച്, എ ഐ (AI) വിപണി ഏകദേശം 800 ശതമാനം വർധിച്ച് ഏകദേശം 1.8 ട്രില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വർഷത്തെ വാക്കായി എ ഐ തിരഞ്ഞെടുക്കുന്നതിന് മുമ്പ് കോളിൻസ് നിഘണ്ടു നിരവധി വാക്കുകളുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയും ഡിജിറ്റൽ സംസ്കാരവും സ്വാധീനിച്ച ഒരേയൊരു പദമല്ല എ ഐ. സോഷ്യൽ മീഡിയയുടെ പശ്ചാത്തലത്തിൽ ഇൻഫ്ലുവെൻസർ (സ്വാധീനം ചെലുത്തുന്ന വ്യക്തി) എന്താണെന്ന് ഇതിനകം തന്നെ അറിയാം. മെഗാ-ഇൻഫ്ലുവൻസർ, മൈക്രോ-ഇൻഫ്ലുവൻസർ, ഒരുപക്ഷേ നാനോ-ഇൻഫ്ലുവൻസർ എന്നിങ്ങനെയുള്ള മറ്റ് അനുബന്ധ പദങ്ങളുമുണ്ട്.
കോളിൻസ് നിഘണ്ടു 2023-ലെ വാക്കിനായി ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച മറ്റൊരു വാക്കാണ് - ഡീഇൻഫ്ലുവൻസിങ് (deinfluencing-ഇൻഫ്ലുവെൻസർ (സ്വാധീനം ചെലുത്തുന്നവർ) ഒരു ഉൽപ്പന്നം വാങ്ങരുതെന്നോ ജീവിതശൈലി തുടരരുത് എന്നോ ഫോളോവേര്‍സിനോട് പറയുന്ന സോഷ്യൽ മീഡിയയിലെ ഒരു പ്രവണതയാണ് ഡീഇൻഫ്ലുവൻസിങ്.)
ഈ വർഷത്തെ വാക്ക് തിരഞ്ഞെടുക്കുമ്പോൾ ആരോഗ്യത്തോടും സൗഖ്യത്തോടുമുള്ള അഭിനിവേശവും മുൻപന്തിയിലായിരുന്നു. 'വ്യാവസായിക രീതികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന,' 'പോഷക മൂല്യം കുറഞ്ഞതോ ഇല്ലാത്തതോ ആയ ചേരുവകൾ,' കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണങ്ങളെ സൂചിപ്പിക്കാൻ ഉദ്ദേശിച്ചുള്ള 'അൾട്രാ-പ്രോസസ്ഡ്' (Ultra-processed)എന്ന വാക്ക് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.
അമിതവണ്ണവും പ്രമേഹവും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഉയർത്തുന്ന ചില പ്രധാന ആരോഗ്യ വെല്ലുവിളികളിൽ ഉൾപ്പെടുന്നു. കൗതുകകരമെന്നു പറയട്ടെ, ഈ രണ്ട് അസുഖങ്ങളെയും ചികിത്സിക്കാൻ ചിലപ്പോൾ ഉപയോഗിക്കുന്ന 'സെമാഗ്ലൂറ്റൈഡ്,' (semaglutide) എന്ന മരുന്നിന്‍റെ പേരും ഇതിനൊപ്പം ചുരുക്കപ്പട്ടികയിൽ ഇടം നേടി.
Read in English: ‘AI’ is Collins Dictionary Word of the year 2023
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us