scorecardresearch

എയർടെല്ലിനും വോഡഫോണിനും ശേഷം നിരക്ക് വർധനവിന് ജിയോയും

ടെലികോം നിരക്കുകൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യും ആരംഭിച്ചു

ടെലികോം നിരക്കുകൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ട്രായി (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യും ആരംഭിച്ചു

author-image
Tech Desk
New Update
vodafone, airtel, reliance jio, jio, vodafone idea, vodafone india, vodafone citibank, vodafone citibank offer, vodafone 1699 prepaid plan, airtel 1699 prepaid plan, jio 1699 prepaid plan, വോഡഫോൺ, എയർടെൽ, ജിയോ, IE malayalam, ഐഇമലയാളം

കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ ടെലികോം രംഗത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ കമ്പനികൾ നിരക്ക് വർധനവുണ്ടാകുമെന്ന് അറിയിച്ചു കഴിഞ്ഞു. ഡിസംബർ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിലാകുമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ടെലികോം നിരക്കുകൾ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ ട്രായിയും (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ആരംഭിച്ചു.

Advertisment

ഇതോടെ ജിയോയയുടെ സേവന നിരക്കുകളിലും വർധനവുണ്ടാകും. മറ്റു സേവന ദാതാക്കളെ പോലെ തന്നെ തങ്ങളും സർക്കാരുമായി സഹകരിക്കുമെന്ന് ജിയോ വാർത്താ കുറിപ്പിൽ അറിയിച്ചു. " വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ട്രായിയുടെ നിർദേശമനുസരിച്ച് ഡാറ്റാ ഉപഭോഗത്തെയോ വളർച്ചയെയോ പ്രതികൂലമായി ബാധിക്കാത്ത രീതിയിൽ അടുത്ത ഏതാനും ആഴ്ചകളിൽ നിരക്കുകളിൽ ഉചിതമായ വർധനവ് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളും," ജിയോ വാർത്താ കുറിപ്പിൽ പറയുന്നു.

നിരക്ക് വർധനവ് എന്നു മുതൽ എന്ന കാര്യത്തിൽ ജിയോ വ്യക്തത നൽകിയിട്ടില്ല. നിരക്ക് വർധനവ് ഡേറ്റ ഉപഭോഗത്തെ ബാധിക്കില്ലെന്ന് ജിയോ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിസംബർ ഒന്നു മുതൽ നിരക്ക് വർധനവുണ്ടാകുമെന്നാണ് എയർടെലും വോഡഫോണും അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് 600 കോടിയലധികം ഡേറ്റയാണ് ജിയോ ഉപഭോക്താക്കൾ മാത്രം ഓരോ മാസവും ഉപയോഗിക്കുന്നത്. നിരക്ക് വർധിച്ചാൽ തന്നെ ഈ കണക്ക് താഴേക്ക് വീഴാതിരിക്കാനുള്ള ശ്രമങ്ങൾ ജിയോയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉറപ്പാണ്.

Advertisment

രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരായ വോഡഫോൺ ഐഡിയ സേവന നിരക്കുകൾ കൂട്ടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിക്ക് തിരിച്ചുവരവിനുള്ള ഏക വഴിയാണ് നിരക്ക് വർധന. വലിയ കടബാധിതയിലാണ് കുറച്ചുനാളുകളായി കമ്പനി.

2019 സെപ്റ്റംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയ 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഏതൊരു കോര്‍പ്പറേറ്റ് സ്ഥാപനവും നേടിയ ഏറ്റവും ഉയര്‍ന്ന ത്രൈമാസ നഷ്ടമാണിത്.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് ഒരു ലക്ഷം കോടിയോളം രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്. ഇതിന് പുറമെയാണ് ലൈസന്‍സ് ഫീ, സ്‌പെക്ട്രം യൂസേജ് ചാര്‍ജ്, പലിശയും പിഴയും എന്നിവയടക്കം 44000 കോടി നല്‍കാന്‍ കമ്പനിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിരക്ക് വർധിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.

Jio Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: