ഷവോമിയുടെ മി ഫാൻ ഫെസ്റ്റിവൽ 2019 ഇന്ത്യയിൽ ഏപ്രിൽ 4 മുതൽ ഏപ്രിൽ വരെ നടക്കും. മൂന്നു ദിവസത്തെ സെയിലിൽ പോക്കോ എഫ് 1, റെഡ്മി നോട്ട് 6 പ്രോ, മി ലെഡ് ടിവി 4 പ്രോ, മി ബാൻഡ് എച്ച്ആർഎക്സ് എഡിഷന് അടക്കമുളളവയ്ക്ക് ഡിസ്കൗണ്ടുണ്ട്. ഇതിനൊപ്പം Re 1 ഫ്ലാഷ് സെയിലും മിസ്ട്രി ബോക്സ് സെയിലും നടക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓൺലൈൻ പാർട്‌ണേഴ്സ്, മി ഹോം, മി സ്റ്റോർ, ഓഫ്‌ലൈൻ പാർട്ണേഴ്സ് എന്നിവ വഴിയാണ് വിൽപന.

പോക്കോ എഫ് 1 ന് 2,000 രൂപ വിലക്കിഴിവാണ് സെയിലിന്റെ ഭാഗമായി കമ്പനി നൽകുന്നത്. 22,999 രൂപ വിലയുളള ഫോൺ 20,999 രൂപയ്ക്ക് ലഭിക്കും. റെഡ്മി നോട്ട് 5 പ്രോയുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റ് 10,999 രൂപയ്ക്കും 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വെർഷൻ 11,999 രൂപയ്ക്കും വാങ്ങാം. റെഡ്മി നോട്ട് 6 പ്രോയ്ക്ക് 3,000 രൂപ വിലക്കിഴിവാണ് നൽകുന്നത്. 10,999 രൂപയ്ക്ക് ഫോൺ വാങ്ങാം.

അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി ഗോ എന്നിവയും ഷവോമി മി ഫാൻ ഫെസ്റ്റിവലിൽനിന്നും വാങ്ങാം. റെഡ്മി 6 ന് 2,000 വിലക്കിഴിവുണ്ട്. റെഡ്മി Y2 3 ജിബി റാം വേരിയന്റ് 7,999 രൂപയ്ക്കും 4 ജിബി റാം വേരിയന്റ് 9,999 രൂപയ്ക്കും ലഭിക്കും. റെഡ്മി 6 പ്രോയ്ക്ക് 3,500 രൂപയുടെ വിലക്കിഴിവാണ് കമ്പനി നൽകുന്നത്.

Read: ഷവോമി പോക്കോ എഫ് 1ന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില കുറഞ്ഞു

മി കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കർ 2 699 രൂപയ്ക്കു സെയിലിൽ മി ഇയർഫോണുകൾ 599 രൂപയ്ക്കു മി ബോഡി കോപോസിഷൻ സ്കെയിൽ 1,499 രൂപയ്ക്കും മി എയർ പൂരിഫയർ 2S 8,499 രൂപയ്ക്കും മി പോക്കറ്റ് സ്പീക്കർ 2 1,299 രൂപയ്ക്കും മി ബ്ലൂടൂത്ത് സ്പീക്കർ 2 1,599 രൂപയ്ക്കും മി ബാൻഡ് എച്ച്ആർഎക്സ് എഡിഷൻ 999 രൂപയ്ക്കും ലഭിക്കും.

മി ലൈഡ് ടിവി 4 പ്രോ (55) 45,999 രൂപയ്ക്ക് സെയിലിൽനിന്നും വാങ്ങാം. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം ഡിസ്കൗണ്ടുണ്ട്. മി പേ ഉപഭോക്താക്കൾക്ക് ദിവസവും റെഡ്മി നോട്ട് 7 സമ്മാനമായി ലഭിക്കാനുളള അവസരവും സെയിലിലുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ