/indian-express-malayalam/media/media_files/uploads/2023/09/adithya-1.jpg)
ആദിത്യ എല്‍ വണ്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ 1ന്റെ രണ്ടാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയമെന്ന് ഐഎസ്ആര്‍ഒ. ഇന്ന് പുലര്‍ച്ചയോടെ ഭ്രമണപഥം ഉയര്‍ത്തുന്നതിനുള്ള നീക്കം വിജയിച്ച ശേഷം ആദിത്യ-എല്‍1 ദൗത്യം ഭൂമിക്ക് ചുറ്റുമുള്ള പുതിയതും ഉയര്‍ന്നതുമായ ഭ്രമണപഥത്തില്‍ എത്തിയതായി ഐഎസ്ആര്‍ഒ) അറിയിച്ചു.
ശനിയാഴ്ച വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ ഞായറാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം 10നാണ് മൂന്നാം ഭ്രമണപഥം ഉയര്‍ത്തല്‍. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ പേടകം ഇപ്പോള്‍ ഭൂമിക്ക് ചുറ്റും 282 കിലോമീറ്റര്‍ x 40,225 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ സഞ്ചരിക്കുകയാണ്. സെപ്റ്റംബര്‍ 2 ന് വിക്ഷേപിച്ച പേടകം ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭൂമി-സൂര്യന്‍ സിസ്റ്റത്തിലെ എല്‍ 1 പോയിന്റിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് കുറച്ച് ദിവസത്തേക്ക് ഭൗമ ഭ്രമണപഥത്തില്‍ തുടരും.
125 ദിവസം സഞ്ചരിച്ചാണ് ഉപഗ്രഹം സൂര്യനും ഭൂമിക്കും ഇടയിലുള്ള ലക്ഷ്യസ്ഥാനമായ എല്‍ വണ്‍ പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുക. ഇതിനിടെ അഞ്ചുതവണയണ് ഭ്രമണപഥം ഉയര്‍ത്തേണ്ടത്. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് ഉപഗ്രഹത്തെ നിയന്ത്രിക്കുന്നത്. 16 ദിവസമാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ ആദ്യത്യ തുടരുക.
ചന്ദ്രയാന്‍-3 ദൗത്യം പോലെ, ആദിത്യ-എല്‍1 ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥം ക്രമാനുഗതമായി ഉയര്‍ത്തും, എല്‍1 പോയിന്റിലേക്ക് ആരംഭിക്കുന്നതിന് മുമ്പ് ഓരോ തവണയും വേഗത കൈവരിക്കും. അടുത്ത ഭ്രമണപഥം ഉയര്‍ത്തുന്നതിനുള്ള നീക്കം സെപ്റ്റംബര്‍ 10 ന് ഷെഡ്യൂള്‍ ചെയ്യുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.