തായ്‌വാന്‍ കമ്പനിയായ എയ്സര്‍ ലോകത്തെ ആദ്യ ‘കര്‍വ്ഡ് സ്‌ക്രീന്‍’ ലാപ്‌ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘പ്രെഡേറ്റര്‍ 21X നോട്ട്ബുക്ക്’ ( Predator 21X ) എന്നാണീ ഗാഡ്ജറ്റിന്റെ പേര്. അതായത് ഉള്‍വശത്തേക്ക് വളഞ്ഞ ലാപ്‌ടോപ്പ്.

ഡിസംബര്‍ 18 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ലാപ്ടോപ്പിന് ഫ്ലിപ്കാര്‍ട്ടില്‍ പ്രീഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങും. 6,99,999 രൂപയാണ് വില.

21 ഇഞ്ചാണ്(53 സെന്റിമീറ്റര്‍) സ്‌ക്രീനിന്റെ വലിപ്പം. 2560X1440 സ്‌ക്രീന്‍ റിസൊല്യൂഷനുളള (2കെ) ഡിസ്‌പ്ലേയാണ് സ്‌ക്രീനിന്റേത്. നമ്മുടെ കണ്ണുകള്‍ നല്‍കുന്നത് ഇടതുവശത്ത് നിന്ന് വലത്തേക്കുളള വളഞ്ഞൊരു കാഴ്ചയാണ്. അതിന് ചേരുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പ്രിഡേറ്റര്‍ നല്‍കുക.

വീഡിയോ ഗെയിം പോലുളള ഇന്ററാക്ടീവ് ദൃശ്യങ്ങള്‍ പ്രിഡേറ്ററിലുടെ പുറത്തുവരുമ്പോള്‍ അതിന് മറ്റൊരു തലം ലഭിക്കും. സ്വീഡനിലെ ടോബി കമ്പനി വികസിപ്പിച്ചെടുത്ത ‘ഐട്രാക്കിങ്’ സാങ്കേതികവിദ്യയും പ്രെഡേറ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണുകള്‍കൊണ്ട് സ്‌ക്രീനിലെ വീഡിയോ ഗെയിമുകള്‍ നിയന്ത്രിക്കാം എന്നതാണ് ഐട്രാക്കിങ് വിദ്യയുടെ പ്രയോജനം. കൈകളൊഴിവാക്കി കണ്ണുകള്‍കൊണ്ട് ഗെയിം കളിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഏസര്‍ അവകാശപ്പെടുന്നു.

ജര്‍മനിയിലെ ബര്‍ലിനില്‍ ഐ.എഫ്.എ. രാജ്യാന്തര ഇലക്‌ട്രോണിക്‌സ് പ്രദര്‍ശനമേളയില്‍ 2016ലാണ് ഈ ലാപ്‌ടോപ്പ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ