/indian-express-malayalam/media/media_files/GfhJxdE7VIj8OdHLGLf2.jpg)
സൂര്യന്റെ പ്രഭാമണ്ഡലത്തിൽ നിന്നുള്ള പ്ലാസ്മയുടെ വലിയ പുറന്തള്ളലുകളാണ് സിഎംഇകൾ | ഫൊട്ടോ: പെക്സൽസ്/ സ്റ്റെയിൻ എഗിൽ ലിലാൻഡ്
നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (എൻഒഎഎ) പ്രവചിക്കുന്നതനുസരിച്ച്, 'കാനബിൾ കൊറോണൽ മാസ് ഇജക്ഷൻ' എന്ന് വിളിക്കപ്പെടുന്ന എന്ന പ്രതിഭാസത്തിന്റെ ഭാഗമായുണ്ടാകുന്ന ഭൗമകാന്തിക കൊടുങ്കാറ്റുകൾ ഇന്ന് ഭൂമിയിലെത്തും. ഉയർന്ന അക്ഷാംശങ്ങളിൽ ആകാശത്ത് ഭൂകാന്തിക കൊടുങ്കാറ്റുകൾ സൃഷ്ടിക്കുമെന്നാണ് ശാസ്ത്രലോകം പ്രവചിക്കുന്നത്.
കൊറോണൽ മാസ് ഇജക്ഷനുകൾ അഥവാ സിഎംഇകൾ, സൂര്യന്റെ പ്രഭാമണ്ഡലത്തിൽ നിന്നുള്ള പ്ലാസ്മയുടെ വലിയ പുറന്തള്ളലുകളാണ്. പ്രഭാമണ്ഡലത്തിൽ നിന്നുള്ള ശതകോടിക്കണക്കിന് ടൺ വസ്തുക്കൾ ഉൾക്കൊള്ളാനും ശക്തമായ എംബഡഡ് കാന്തിക ക്ഷേത്രങ്ങൾ വഹിക്കാനും സിഎംഇകൾക്ക് കഴിവുണ്ട്. സെക്കൻഡിൽ 250 കിലോ മീറ്റർ മുതൽ 3,000 കിലോ മീറ്റർ വരെ വേഗതയിൽ ഇവയ്ക്ക് സൂര്യനിൽ നിന്ന് പുറത്തേക്ക് സഞ്ചരിക്കാനാകും.
എൻഒഎഎ പ്രവചിച്ചത് പോലെ, കാനബിളായ സിഎംഇ ഡിസംബർ ഒന്നിന് ഭൂമിയിൽ പതിച്ചാൽ, അത് ജി 3 വിഭാഗത്തിൽ പെടുന്ന ഭൗമകാന്തിക കൊടുങ്കാറ്റുകൾക്ക് കാരണമാകുമെന്നാണ് സ്പേസ്‌വെതർ.കോം പറയുന്നത്. ജി 3 ലെവൽ ജിയോ മാഗ്നെറ്റിക് കൊടുങ്കാറ്റുകൾ വളരെ ശക്തമാണ്. കൂടാതെ ചില പവർ സിസ്റ്റം പരിരക്ഷണ ഉപകരണങ്ങളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഇത് താഴ്ന്ന നിലയിലുള്ള ബ്ലാക്ക്ഔട്ടുകൾക്ക് കാരണമാകുന്നു.
സാറ്റലൈറ്റ് നാവിഗേഷനും, ലോ ഫ്രീക്വൻസി റേഡിയോ നാവിഗേഷനും ഇടയ്ക്കിടെ തടസ്സങ്ങൾ സൃഷ്ടിക്കാനും ഇവയ്ക്ക് സാധിക്കുന്നു. ഇവ ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ ബാധിക്കുകയും ഘടകങ്ങളിൽ ഉപരിതല ചാർജിംഗ് ഉണ്ടാക്കുകയും, ലോ-എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളിൽ ഇഴച്ചിൽ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഇത് മനോഹരമായ പ്രഭാതസന്ധ്യകൾക്കും കാരണമാകുന്നു. ഭൂമധ്യരേഖയോട് സാധാരണയേക്കാൾ വളരെ അടുത്താണ് ഇവ ദൃശ്യമാകുന്നത്.
Check out More Technology News Here
- നിങ്ങളുടെ ഫോണിലെ 'ഗൂഗിൾ ക്രോം' ഉടനെ അപ്രത്യക്ഷമായേക്കാം
- സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
- വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
- യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
- കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
- ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
- കാറിനു യോജിച്ച സ്മാർട്ട്ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
- ത്രെഡ്സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.