/indian-express-malayalam/media/media_files/uploads/2017/02/yearschloe-sundar-pichai-letter_759-696x881.jpg)
ലണ്ടന്‍: ഒരു ശരാശരി ഇന്ത്യന്‍ എഞ്ചിനീയറുടെ സ്വപ്നമാണ് ഗൂഗിളില്‍ ജോലി ലഭിക്കുക എന്നത്. ഗൂഗിളിലെ ജോലി സംസ്കാരത്തേയും ഗൂഗിള്‍ ഓഫീസുകളിലെ സമാനതകളില്ലാത്ത സൗകര്യവുമൊക്കെ വാതോരാതെ സംസാരിക്കുന്നവരുമുണ്ട്. ഗൂഗിളില്‍ ജോലി ചെയ്യണമെന്ന ആഗ്രഹം നമുക്കും ഉണ്ടായിട്ടുണ്ടാവില്ലെ, ജീവിത്തില്‍ എപ്പോഴെങ്കിലും. ഇത്തരത്തില്‍ ഗൂഗിളില്‍ ജോലി ആഗ്രഹിച്ച ഏഴു വയസുകാരിയുടെ ജോലി അപേക്ഷയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
ബ്രിട്ടനിൽ നിന്നുള്ള എഴ് വയസുകാരി ഷോൾ ബ്രിഡ്ജ്വാട്ടറാണ് ഗൂഗിളിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് കാണിച്ച് സി.ഇ.ഒ സുന്ദർ പിച്ചെക്ക് കത്തയച്ചത്. ഡിയർ ഗൂഗിൾ ബോസ് എന്ന സംബോധോനയോടെയാണ് ഷോളിന്റെ കത്ത് ആരംഭിക്കുന്നത്. എനിക്ക് ഗൂഗിളിൽ ജോലി ചെയ്യാൻ താൽപര്യമുണ്ട്. ഇതിനൊടൊപ്പം തന്നെ ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി ചെയ്യാനും ഒളിംപിക്സിൽ നീന്താനും തനിക്ക് താൽപര്യമുണ്ടെന്നും ഷോൾ പറയുന്നു.
ഗൂഗിളിൽ ജോലി ലഭിച്ചാൽ ബീൻ ബാഗുകളിൽ ഇരിക്കാമെന്നും കാർട്ടുകളിൽ യാത്ര ചെയ്യാമെന്നും തന്റെ അച്ഛൻ പറഞ്ഞിട്ടുണ്ടെന്നും ഷോൾ കത്തിൽ പറയുന്നു. തനിക്ക് കമ്പ്യൂട്ടറുകളും ടാബ്ലെറ്റുകൾ ഉപയോഗിച്ച് പരിചയമുണ്ടെന്നും കത്തിൽ ഷോൾ പറയുന്നു.
എന്നാൽ അപ്രതീക്ഷിതമായി ഷോളിന്റെ കത്തിന് സുന്ദർ പിച്ചെ മറുപടി അയച്ചതാണ് വഴിത്തിരിവായത്. ഗൂഗിൾ സി.ഇ.ഒ അയച്ച കത്ത് കുട്ടിയുടെ പിതാവ് ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു കത്തയച്ചതെങ്കിലും തിരക്കുകൾക്കിടയിലും ഗൂഗിൾ സി.ഇ.ഒ ഷോളിന് മറുപടി അയക്കുകയായിരുന്നു.
my 7 yr old daughter wrote to the boss of Google asking for a job, she's so made up he replied! Thanks @sundarpichaipic.twitter.com/EMuANNHiVc
— Andy Bridgewater (@B21DGY) February 13, 2017
കത്തിയച്ചതിന് നന്ദിയുണ്ടെന്നും എല്ലാ സ്വപ്നങ്ങളും മുന്നോട്ടുകൊണ്ടു പോവണമെന്നും സുന്ദർ പിച്ചെ ഷോളിനോട് പറഞ്ഞു. വിദ്യാഭ്യാസം പൂർത്തിയാക്കയതിന് ശേഷം ഗൂഗിളിൽ ജോലിക്കായി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നും സുന്ദര്‍പിച്ചെ പറയുന്നു. ഏഴു വയസുകാരിയും ഗൂഗിളിന്റെ മേധാവിയും തമ്മിലുള്ള ഈ കത്ത് സംഭാഷണം ഇതിനകം തന്നെ ലക്ഷക്കണക്കിനാളുകളുടെ ഹൃദയം കീഴക്കി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.