scorecardresearch
Latest News

Joker Malware: ജോക്കർ വൈറസ്; ഈ എട്ട് ആപ്പുകളെ സൂക്ഷിക്കുക

ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരം

SMS scrubbing, എസ്എംഎസ് സ്ക്രബ്ബിങ്, വാണിജ്യ എസ്എംഎസ് നിയന്ത്രണം, OTP failure, OTP services hit,ഒടിപി സേവന തടസം,  TRAI, ട്രായ്, SMS, എസ്എംഎസ്, corporate SMS messages,കോർപറേറ്റ് എസ്എംഎസ് മെസേജ്, telecallers SMS messages, ടെലികോളർ എസ്എംഎസ് മെസേജ്, sales SMS messages, ie malayalam, ഐഇ മലയാളം

കഴിഞ്ഞ മൂന്ന് വർഷമായി ഗൂഗിൾ പ്ലേയിലെ വിവിധ ആപ്പുകളിൽ കാണുന്ന വൈറസാണ് ജോക്കർ വൈറസ്. ഇപ്പോഴിതാ പുതിയതതായി എട്ട് അപ്പുകളിൽ കൂടി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. ഒരു ഉപയോക്താവിന്റെ മൊബൈലിലേക്ക് ആപ്പ് മുഘേന കടന്നുചെന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നതാണ് ജോക്കർ വൈറസുകൾ.

ഉപയോക്താവിന്റെ അനുമതിയില്ലാതെ ഉപയോക്താവിനെ ആപ്പിന്റെ പ്രീമിയം സബ്സ്ക്രിപ്ഷനിൽ സബ്സ്ക്രൈബ് ചെയ്യിക്കാൻ ഈ വൈറസുകൾക്ക് കഴിയും. എട്ട് അപ്പുകളിൽ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത ഉടനെ ഗൂഗിൾ ആ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഈ ആപ്പുകൾ നിങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഡിവൈസും പ്രൈവസിയും അപകടത്തിലാണ്.

ഈ എട്ട് ആപ്പുകൾ ഉടൻ അൺഇൻസ്റ്റാൾ ചെയ്യുക

വൈറസ് കണ്ടെത്തിയ എട്ട് ആപ്പുകൾ ഇവയാണ്: ഓക്സിലറി മെസ്സേജ്, ഫാസ്റ്റ് മാജിക് എസ്എംഎസ്, ഫ്രീ കാംസ്കാനർ, സൂപ്പർ മെസ്സേജ്, എലമെന്റ് സ്കാനർ, ഗോ മെസ്സേജസ്, ട്രാവൽ വോൾപേപ്പർസ്, സൂപ്പർ എസ്എംഎസ്. ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ഉടൻ അൺഇൻസ്റ്റാൾ ചെയ്ത് ഫോണും നിങ്ങളുടെ വിവരങ്ങളും സുരക്ഷിതമാക്കുക.

ക്വിക്ക് ഹീൽ റിപ്പോർട്ട് പ്രകാരം ഈ ആപ്പുകൾ എടുക്കുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ അക്സസ്സ് ചോദിക്കുകയും അത് മുതൽ നിങ്ങളുടെ എസ്എംഎസ് ഡാറ്റകൾ ഈ ഒരു നോട്ടിഫിക്കേഷൻ കൊണ്ട് ചോർത്തുകയും ചെയ്യും. അതിനു ശേഷം ഈ ആപ്പുകൾ കോണ്ടാക്ടുകളിലേക്ക് ആക്സസ് ചോദിക്കുകയും പിന്നീട് ഫോൺ കോൾ പെർമിഷനുകൾ ചോദിക്കുകയും ചെയ്യും. അതിനു ശേഷം ഇതിൽ നിന്ന് ഈ ആപ്പ് എല്ലാ ഡാറ്റകളും നിരീക്ഷിക്കുകയും ഒരു പ്രശ്നവും കൂടാതെ സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന രീതിയിൽ തോന്നിപ്പിക്കുകയും ചെയ്യും.

ഈ വൈറസിന്റെ സൃഷ്ടാക്കൾ ഈ വൈറസിനെ മറ്റു സ്കാനർ ആപ്പുകളിലും വോൾപേപ്പർ ആപ്പുകളിലും മെസ്സേജ് ആപ്പുകളിലും വ്യപിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം ഉപയോഗങ്ങൾ ഉള്ളത് കൊണ്ടു തന്നെ ഈ ആപ്പുകൾ വേഗം പ്രസിദ്ധമാവാനും സാധ്യതയുണ്ട്. അതുകൊണ്ട് വിശ്വാസ യോഗ്യമായ ഡെവലപ്പറുകളുടെ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Read Also: നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എങ്ങനെ പിൻവലിക്കാം?

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: 8 new android apps with joker malware found