scorecardresearch

കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ

ഒറ്റ കൈ ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാൻ താൽപ്പര്യം ഉണ്ടോ? എന്നാൽ ഈ ഫോണുകൾ ഒഴിവാക്കരുത്

ഒറ്റ കൈ ഉപയോഗിച്ച് ഫോൺ ഉപയോഗിക്കാൻ താൽപ്പര്യം ഉണ്ടോ? എന്നാൽ ഈ ഫോണുകൾ ഒഴിവാക്കരുത്

author-image
Tech Desk
New Update
best compact phones | smallest phone under 20000 | most compact phone under 30000 | samsung galaxy z flip 5 | best phones under 50000

8 കോംപാക്റ്റ് ഫോണുകൾ പരിചയപ്പെടൂ

ടച്ച് സ്ക്രീൻ സ്മാർട്ട് ഫോണുകൾ വിപണി കീഴടക്കിയ കാലം മുതൽ നമ്മൾ കണ്ടുവരുന്നതാണ് ഫോണിന്റെ സ്ക്രീൻ സൈസ് വർദ്ധിപ്പിക്കുന്നത് ഒരു ഫീച്ചറായി തന്നെ കമ്പനികൾ എടുത്തു പറയുന്നത്. എന്നാൽ ഈ അടുത്തകാലത്ത്, വലിയ സ്ക്രീനുകൾ ആളുകളെ അത്ര കണ്ട് മോഹിപ്പിക്കുന്നില്ല. സ്മാർട്ട് ഫോണുകൾ അതിന്റെ പരമാവധി വലുപ്പത്തിൽ എത്തികഴിഞ്ഞു എന്നതു തന്നെയാണ് ഇതിനു പിന്നിലെ കാരണം. ഫോണിന് കൂടുതൽ വലിപ്പം നൽകാനായി കമ്പനികൾ ഫോൾഡ്, ഫ്ലിപ്പ് തുടങ്ങി മടക്കാവുന്നതും നിവർത്താവുന്നതുമായ ഫോണുകളും വിപണിയിലെത്തിച്ചു കഴിഞ്ഞു.

Advertisment

എന്നാൽ, ഒരു വിഭാഗം ആളുകൾ ആഗ്രഹിക്കുന്നത് വലിയ ഫോണുകൾക്ക് പകരം ഭാരവും വലുപ്പവും കുറഞ്ഞ കൈയ്യിൽ ഒതുങ്ങുന്ന കോംപാക്ട് ഫോണുകളാണ്. കാരണം പലർക്കും ഉപയോഗിക്കാൻ എളുപ്പം ഇത്തരം ചെറിയ ഫോണുകളാണ്. വലിയ ഫോണുകൾ കൈയ്യിൽ പിടിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ ചെറിയ ഫോണുകളുടെ കാര്യത്തിൽ ഇല്ലെന്നതും പോക്കറ്റിലും, പേഴ്സിലും അനായാസമായി കൊണ്ടുനടക്കാമെന്നതും ഇത്തരം ഫോണുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നു.

കോംപാക്ട് ഫോണുകൾ ആഗ്രഹിക്കുന്നവർക്ക് സ്വന്തമാക്കാവുന്ന, പല പ്രൈസ് റേഞ്ചിലുള്ള 8 ഫോണുകൾ ഇവിടെ പരിചയപ്പെടാം.

Nokia 2660 Flip, വില: 4,449 രൂപ

ഇത് നിങ്ങൾ കരുതുന്നത് പോലെ ഒരു സ്മാർട്ട് ഫോണോന്നുമല്ല. നോക്കിയയുടെ ഒരു സാധാരണ ഫീച്ചർ ഫോണാണിത്. ഇതിൽ കോളുകൾ വിളിക്കാനും ടെക്‌സ്‌റ്റുകൾ അയയ്‌ക്കാനും ചിത്രങ്ങളെടുക്കാനും കഴിയും. ടോർച്ച്, എഫ്എം റേഡിയോ ഫീച്ചറുകളുമുണ്ട്. 0.3 എംപി ക്യാമറയും ഉണ്ട്. ഫോൺ കോളുകൾക്കും മെസേജ് സൗകര്യത്തിനും മാത്രം ഫോൺ ഉപയോഗിക്കാവുന്നവർക്ക് അനായാസം ഉപയോഗിക്കാവുന്ന ഒരു മികച്ച ഫോണാണിത്. ഇതിന് അമിതഭാരമില്ല. ഫോൾഡബിൾ 2.8 ഇഞ്ച് സ്ക്രീനുണ്ട്, ടി9 കീബോർഡുമുണ്ട്. ഇത് പഴമയുടെ അനുഭവം സമ്മാനിക്കുന്നു.

Advertisment
publive-image
Image: Nokia

Moto G14, വില: 8,499 രൂപ

കടയിൽ ചെന്ന് വിലകുറഞ്ഞ സ്‌മാർട്ട്‌ഫോണിനായി ആവശ്യപ്പെട്ടാൽ നിങ്ങൾക്ക് ലഭിക്കാൻ പേകുന്നത് ഭീമാകാരമായ ബാറ്ററി ഭാരമുള്ള വലിയ ഫോണുകളായിരിക്കാം. എന്നാൽ മോട്ടോ ജി14 അങ്ങനെയല്ല. ഈ യൂണിസോക് ടൈഗർ ടി616 പ്രൊസസർ  ഉള്ള ഫോണിൽ വരുന്നത് വെറും 8 mm കനവും 177 ഗ്രാം ഭാരവും 6.5 ഇഞ്ച് ഡിസ്പ്ലേ വലിപ്പവുമാണ്.

publive-image
Image: Motorola

6.5 ഇഞ്ച് ഒരു കോം‌പാക്റ്റ് ഫോണായി കണക്കാക്കാമോ എന്ന സംശയം ഉണ്ടായേക്കാം. എന്നാൽ 10000-ത്തിൽ താഴെ  ലഭിക്കുന്ന 6.67 ഇഞ്ച് സ്ക്രീനുള്ള ഭീമന്മാരുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ചഫോണാണ്. ഒരു ബോണസ് എന്ന നിലയിൽ ഈ വിലയിൽ 5,000  mAh ബാറ്ററിയും ലഭിക്കുന്നു.

iQOO Z7, വില: 18,999 രൂപ

iQOO Z7 ഒരു മികച്ച കോംപാക്ട് ഫോണാണ്. കാരണം 158.9 x 73.5 x 7.8 എംഎം എന്ന ഫോണിന്റെ വലുപ്പം തന്നെയാണ് അതിന് കാരണം. 6.38 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റും 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2-നേക്കാൾ മികച്ച ഡൈമെൻസിറ്റി 920 ആണ് പ്രൊസസർ.

publive-image
Image: iQOO

വൺ പ്ലസ് നോർഡ് 2T, വില: 28,999 രൂപ

30000 രൂപക്ക് 6.3 ഇഞ്ച് സ്ക്രീൻ സൈസുള്ള ഫോൺ ഇന്ത്യൻ വിപണിയിൽ നിലവിൽ ലഭ്യമല്ല. എന്നാൽ അൽപ്പം കൂടി വലുപ്പമുള്ള ഫോണിലേക്ക് മാറുകയാണെങ്കിൽ വൺ പ്ലസ് നോർഡ് 2T മികച്ച ഒരു ഫോണാണ് . ഇത് 2022ൽ വിപണിയിൽ എത്തിയ മോഡലാണ്.

publive-image
Image: OnePlus

6.43- ഇഞ്ച് സ്ക്രീനും, ഇന്നത്തെ നിലവാരമനുസരിച്ച് പോലും സാമാന്യം ശക്തമായ ചിപ്പ്-ഡയമൻസിറ്റി 1300 ആണ് ഈ ഫോണിൽ വരുന്നത്, കൂടാതെ 32 MP സെൽഫി ക്യാമറയും 80W ഫാസ്റ്റ് ചാർജിംഗും പോലുള്ള രസകരമായ സവിശേഷതകളും ഫോണിലുണ്ട്. എന്നാൽ 90Hz-ന്റെ റിഫ്രഷ് റേറ്റ് ഒരു പോരായ്മയാണ്.

നിങ്ങൾ പുതിയ മോഡലാണ് തിരയുന്നതെങ്കിൽ, മോട്ടറോള എഡ്ജ് 40 (26,999 രൂപ) പരിഗണിക്കാവുന്നതാണ്. അതിന്റെ 6.55-ഇഞ്ച് പാനൽ അൽപ്പം വലുതാണെങ്കിലും, 167 ഗ്രാം ഭാരം തികച്ചും പരിഗണിക്കാവുന്നതാണ്.

സാംസങ് ഗ്യാലക്സി എസ്22, വില: 49,999 രൂപ

നിങ്ങൾ ഒരു പ്രീമിയം ഫോൺ ആണ് തിരയുന്നതെങ്കിൽ, കഴിഞ്ഞ വർഷത്തെ ഒരു മികച്ച മോഡലായ ഗാലക്‌സി എസ് 22 തിരഞ്ഞെടുക്കാവുന്നതാണ് . സാംസങ് "ഫ്ലോട്ടിംഗ് ക്യാമറ" ഡിസൈനിലേക്ക് മാറുന്നതിന് മുൻപുള്ള അവസാന ഡിസൈൻ ആയിരുന്നു ഇത്. 6.1 ഇഞ്ചിന്റെ ചെറിയ സ്‌ക്രീൻ വലുപ്പമായതിനാൽ ഒരു കൈകൊണ്ട്   ഫോൺ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു. സിനിമകൾ മികവാർന്ന രീതിയിൽ കാണാൻ നല്ല ഡിസ്പ്ലേയും ഫോണിലുണ്ട്.

publive-image
Image: Samsung

ഇതുകൂടാതെ, സാംസങ് ഗ്യാലക്സി എസ്22 പണത്തിന് ഏറ്റവും മൂല്യംനൽകുന്ന പ്രീമിയം മൊബൈൽ ഫോൺ അനുഭവം നൽകുന്നു.  എക്സിനോസ് 2200 പ്രൊസസർ മികച്ച പ്രകടനവും 50MP ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടുകൂടിയ മികച്ച ഫോട്ടോഗ്രാഫിയും നൽകുന്നു.

ഗൂഗിൾ പിക്സൽ 8, വില: 75,999 രൂപ

ഗൂഗിളിന്റെ സ്വന്തം ഫോണാണ് പിക്സൽ 8.  ഫോണിന്റെ എഐ സപ്പോർട്ട് വളരെ മികച്ചു നിൽക്കുന്നു. ഇത് ഫോണിൽ  മാജിക് എഡിറ്റർ, ഓഡിയോ മാജിക് ഇറേസർ, അല്ലെങ്കിൽ ബാർഡിനൊപ്പം വരാനിരിക്കുന്ന അസിസ്റ്റന്റ് എന്നിവക്ക് പിന്തുണയേകുന്നു.

publive-image
Image: Google

ഗൂഗിൾ പിക്സൽ 8, വില: 75,999 രൂപ

ഗൂഗിളിന്റെ സ്വന്തം ഫോണാണ് പിക്സൽ 8.  ഫോണിന്റെ എഐ സപ്പോർട്ട് വളരെ മികച്ച് നിൽക്കുന്നു. ഇത് ഫോണിൽ  മാജിക് എഡിറ്റർ, ഓഡിയോ മാജിക് ഇറേസർ, അല്ലെങ്കിൽ ബാർഡിനൊപ്പം വരാനിരിക്കുന്ന അസിസ്റ്റന്റ് എന്നിവക്ക് പിന്തുണയേകുന്നു.

publive-image
Image: Samsung

ഫോണിന്റെ 6.2 ഇഞ്ച് സ്‌ക്രീൻ വലുപ്പത്തിന് 187 ഗ്രാം ഭാരം അൽപ്പം കൂടുതലാണ്. എന്നാൽ ഫോണിന് ഭംഗിയും കൈയ്യിൽ പിടിക്കുമ്പോൾ ഉണ്ടാകുന്ന പ്രീമിയം ഫീലും വളരെ മികച്ചതാണ്. ഫോണിന്റ വിലയ്ക്കുള്ള മൂല്യം ലഭിക്കുന്നുണ്ടോ എന്ന് സ്വയം വിലയിരുത്തുക.

Samsung Galaxy Z Flip 5, വില: 99,999 രൂപ

ഇതൊരു ഫ്ലിപ്പ് ഫോണാണ്, മടക്കാവുന്ന ഡിസ്‌പ്ലേയാണ്  ഫോണിന്റെ പ്രത്യേകത. അസാധാരണമായ 22:9 ആസ്പ്ക്റ്റ്  റേഷ്യോ, ഫോണിന്റെ 6.7 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് വലുപ്പം തോന്നിപ്പിക്കുന്നില്ല. എന്നാൽ യഥാർത്ഥ മാജിക് സംഭവിക്കുന്നത് ഫോൺ മടക്കിയാൽ നിങ്ങളുടെ പോക്കറ്റിൽ അത് ഉണ്ടെന്നുപോലും അനുഭവപ്പെടാത്ത തരത്തിൽ വലുപ്പം പകുതിയായി കുറയ്ക്കുകയും 3.4 ഇഞ്ച് കവർ ഡിസ്‌പ്ലേ ഓണാക്കുകയും ചെയ്യുന്നു.

മികച്ച രൂപകൽപ്പനയ്‌ക്കപ്പുറം, സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്‌നാപ്ഡ്രാഗൺ 8 Gen 2 ആണ് നൽകുന്നത്, ഇത് ഈ നിരയിലെ ഏറ്റവും ശക്തമായ പ്രൊസസർ അണ്, പിന്നിൽ ഒരു ഡ്യുവൽ 12 MP കാമറയും വരുന്നു.

Apple iPhone 15 Pro, വില: 1,34,900 രൂപ

publive-image
Image: Apple

6.1 ഇഞ്ച് ഐഫോൺ 15 പ്രോ കോം‌പാക്റ്റ് സൈസിൽ ആപ്പിളിന്റെ ഏറ്റവും മികച്ച ഫോൺ ആഗ്രഹിക്കുന്നവർക്കുള്ളതാണ്. ടൈറ്റാനിയം ഫ്രെയിമിലേക്കുള്ള മാറ്റത്തിലുടെ ഭാരം കുറച്ചിട്ടുണ്ട്. മുൻഗാമിയായ 14-നെ അപേക്ഷിച്ച് 187 ഗ്രാം അത്ര ഭാരമുള്ളതല്ല. ആപ്പിളിന്റെ പ്രോ ചിപ്പസെറ്റ് തന്നെയാണ് ഫോണിന് നൽകിയിട്ടുള്ളത്. എ 17 പ്രോ പ്രൊസസർ എല്ലാ രീതിയിലും മികച്ച അനുഭവം ഉപയോക്താക്കൾക്ക് നൽകുന്നു.

One Plus Apple Samsung Nokia Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: