scorecardresearch

WhatsApp: വാട്സ്ആപ്പ് ഉപയോഗം സുരക്ഷിതമാക്കാൻ ശ്രദ്ധിക്കാം ഏഴ് കാര്യങ്ങൾ

വാട്സ്ആപ്പിൽ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും ഫയലുകളും കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഏഴ് ടിപ്പുകൾ

വാട്സ്ആപ്പിൽ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും ഫയലുകളും കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഏഴ് ടിപ്പുകൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
WhatsApp Voice Status: വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഇനി മുതല്‍ ഓഡിയോയും

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് കമ്മ്യൂണിക്കേഷൻ ടൂളുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. മാത്രമല്ല മറ്റുള്ളവരുമായി ആശയവിനിമയം നടത്താനുള്ള ഏറ്റവും സുരക്ഷിതമായ മാർഗവുമാണ്. വാട്സ്ആപ്പിൽ നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും ഫയലുകളും കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഏഴ് വാട്ട്‌സ്ആപ്പ് ടിപ്പുകൾ ഇതാ.

ടു ഫാക്ടർ വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുക

Advertisment

നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നത് നിങ്ങളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്. ഈ ബിൽറ്റ്-ഇൻ ഫീച്ചർ ഓണാക്കിയാൽ, അനധികൃത ലോഗിനുകൾ തടയാൻ നിങ്ങൾക്ക് ഒരു അധിക സുരക്ഷാ ഘട്ടം കൂടി ലഭിക്കും.

publive-image

ഇതിനായി, വാട്സ്ആപ്പ് സെറ്റിങ്സ്/ അക്കൗണ്ട്/ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന ഓപ്ഷനിലേക്ക് എത്തിച്ചേർന്ന് “എനേബിൾ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഒരു ആറ് അക്ക പിൻ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. ഈ നമ്പർ നൽകി ടു ഫാക്ടർ വെരിഫിക്കേഷൻ പ്രവർത്തന ക്ഷമമാക്കാം. ഈ ആറ് അക്ക പിൻ ഇല്ലാതെ, നിങ്ങളുടെ അക്കൗണ്ട് മറ്റാർക്കും ആക്‌സസ് ചെയ്യാൻ കഴിയില്ല.

അജ്ഞാത ലിങ്കുകൾ ശ്രദ്ധിക്കുക

Advertisment

അപകടകരമായ ലിങ്കുകൾ ലഭിക്കുന്നത് വാട്ട്‌സ്ആപ്പിൽ മാത്രമല്ല, ഇമെയിലുകൾ മുതൽ ഇൻസ്റ്റാഗ്രാം ഡിഎമ്മുകൾ വരെയുള്ള എല്ലാ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളിലും വലിയ പ്രശ്‌നമാണ്. ഒരു അപകടകരമായ ലിങ്ക് അറിയാതെ ക്ലിക്കുചെയ്ത് കബളിപ്പിക്കപ്പെട്ട ആളുകളിൽ നിന്ന് നിങ്ങൾക്ക് ചിലപ്പോൾ അപകടകരമായ ലിങ്കുകൾ ലഭിച്ചേക്കാം.

നിങ്ങൾക്ക് ഇപ്പോൾ ലഭിച്ച ലിങ്ക് പരിശോധിച്ചുറപ്പിക്കുന്നതിലൂടെ ദോഷകരമായേക്കാവുന്ന ഈ വെബ് പേജുകളിലേക്ക് പോകുന്നത് നിങ്ങൾക്ക് ഒഴിവാക്കാം. ലിങ്ക് കോപ്പി ചെയ്ത് അത് പരിശോധിക്കാൻ പറ്റും. മെസേജിൽ ദീർഘനേരം ടാപ്പ് ചെയ്ത് പിടിച്ച് ഇത് കോപ്പി ചെയ്യാം. ScanURL, PhishTank, Norton Safe Web തുടങ്ങിയ ഏത് ലിങ്ക് ചെക്കിംഗ് സൈറ്റിലും നിങ്ങൾക്ക് ഇത് പേസ്റ്റ് ചെയ്ത് ആ ലിങ്ക് പരിശോധിക്കാം.

സുരക്ഷാ അറിയിപ്പുകൾ പ്രവർത്തനക്ഷമമാക്കുക

വാട്ട്‌സ്ആപ്പിന്റെ സെക്യൂരിറ്റി നോട്ടിഫിക്കേഷനുകൾ (സുരക്ഷാ അറിയിപ്പുകൾ) ഉപയോക്താക്കളെ അവരുടെ ചാറ്റുകൾ ചോർന്നുപോകുന്നത് അടക്കമുള്ള പ്രശ്നങ്ങൾക്ക് സാധ്യതയുള്ളപ്പോൾ അവരെ അറിയിക്കുന്നു. ആശയവിനിമയം നടത്തുന്ന രണ്ട് ഉപകരണങ്ങൾക്കിടയിൽ വാട്ട്‌സ്ആപ്പ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നു. ഈ രണ്ട് അക്കൗണ്ടുകളിലൊന്ന് പുതിയ ഉപകരണത്തിലേക്ക് മാറ്റുകയാണെങ്കിൽ, മാറ്റം അറിയിക്കുന്ന എല്ലാ ചാറ്റുകൾക്കുംമുന്നറിയിപ്പ് ലഭിക്കും. അതിനാൽ, നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌ത് മറ്റെവിടെയെങ്കിലും നിന്ന് ലോഗിൻ ചെയ്‌തിട്ടുണ്ടെങ്കിൽ, ഫീച്ചർ ഓണാക്കിയിട്ടുണ്ടോ എന്ന് നിങ്ങളുടെ കോൺടാക്‌റ്റുകൾക്ക് അറിയാം.

publive-image

സുരക്ഷാ അറിയിപ്പുകൾ ഓണാക്കാൻ, വാട്സ്ആപ്പ് സെറ്റിങ്സ് / അക്കൗണ്ട്/ സെക്യൂരിറ്റി എന്നതിലേക്ക് നാവിഗേറ്റ് ചെയ്‌ത് സെക്യൂരിറ്റി നോട്ടിഫിക്കേഷൻ എന്നത് ഓണാക്കുക.

പഴയ ഫോൺ നഷ്‌ടപ്പെട്ടാൽ ഉടൻ ലോഗ് ഔട്ട് ചെയ്യുക

നിങ്ങളുടെ സിം ഉള്ള സ്‌മാർട്ട്‌ഫോൺ നഷ്‌ടപ്പെടുകയാണെങ്കിൽ, അതിലെ വിവരങ്ങൾ വിദൂരമായി മായ്‌ക്കാൻ നിങ്ങൾക്ക് സാധിക്കും. നഷ്ടപ്പെട്ട ഫോണിലെ വാട്സ്ആപ്പ് ആരെങ്കിലും ആക്സസ് ചെയ്യുന്നത് തടയാൻ നിങ്ങൾ ഡൂപ്ലിക്കേറ്റ് സിം സ്വന്തമാക്കി മറ്റൊരു ഫോണിൽ ആ ഡൂപ്ലിക്കേറ്റ് സിം ഉപയോഗിച്ച് വാട്സ്ആപ്പ് ലോഗിൻ ചെയ്യണം. പുതിയ ഫോണിൽ വാട്സ്ആപ്പ് സെറ്റ് ചെയ്ത് കഴിഞ്ഞാൽ പഴയ ഫോണിലെ വാട്സ്ആപ്പ് അക്കൗണ്ട് ലോഗ്ഔട്ട് ചെയ്യപ്പെടും.

പ്രൊഫൈൽ ചിത്രം കോണ്ടാക്ടിലുള്ളവർക്ക് മാത്രം

വാട്സാപ്പിലെ നിങ്ങളുടെ പ്രൊഫൈൽ ചിത്രം നിങ്ങളുടെ കോണ്ടാക്ടിലുള്ളവർക്ക് മാത്രം ദൃശ്യമാവുന്ന തരത്തിൽ ക്രമീകരിക്കാൻ കഴിയും. വാട്സ്ആപ്പ് സെറ്റിങ്സ്/ അക്കൗണ്ട്/ പ്രൈവസി/ പ്രൊഫൈൽ ഫോട്ടോ എന്നതിലേക്ക് നാവിഗേറ്റ് ചെയ്‌ത് 'മൈ കോണ്ടാക്ട്സ്' എന്ന ഓപ്‌ഷൻ സ്വിച്ച് ചെയ്‌ത് സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് നിങ്ങളുടെ പ്രൊഫൈൽ ചിത്രം മറയ്‌ക്കാൻ കഴിയും.

ഗാലറിയിൽ നിന്ന് വാട്സ്ആപ്പ് മീഡിയ മറയ്ക്കുക

വാട്ട്‌സ്ആപ്പ് ചിത്രങ്ങളും ജിഫുകളും വീഡിയോകളും നിങ്ങളുടെ ഫോണിന്റെ ഗാലറിയിൽ ദൃശ്യമാകുന്നത് മറയ്ക്കുാനാവും. ഇത് ചെയ്യുന്നതിന്, വാട്സ്ആപ്പ് സെറ്റിങ്സ്/ ചാറ്റ്സ്/ മീഡിയ വിസിബിലിറ്റി എന്നതിലേക്ക് പോയി മീഡിയ വിസിബിലിറ്റി എന്ന ഓപ്ഷൻ അൺചെക്ക് ചെയ്താൽ മതി.

publive-image

ഇതിനുശേഷം, വാട്സ്ആപ്പ് മീഡിയ ഫയലുകൾ ആപ്പ് വഴി മാത്രമേ ദൃശ്യമാകൂ, മറ്റ് ഗാലറി ആപ്പുകൾക്ക് അത് കാണാനാകില്ല.

ഉപയോഗത്തിലില്ലാത്തപ്പോൾ വാട്ട്‌സ്ആപ്പ് വെബിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക

വാട്ട്‌സ്ആപ്പ് വെബ് വളരെ സൗകര്യപ്രദമാണ്, പ്രത്യേകിച്ചും നിങ്ങളുടെ ഓഫീസിലെ ഡെസ്‌ക്‌ടോപ്പിലോ ജോലിയുടെ ആവശ്യത്തിനും മറ്റും ഉപയോഗിക്കുമ്പോൾ. വാട്സ്ആപ്പ് വെബ് തുറന്ന ശേഷം അത് ലോഗ് ഓഫ് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഡാറ്റ ആ പിസി ഉപയോഗിക്കുന്ന മറ്റാരെങ്കിലും തുറന്നുകാണാൻ സാധ്യതയുണ്ട്. കാരണം നിങ്ങളുടെ ഫോണിലെ വാട്ട്‌സ്ആപ്പ് ആപ്പിൽ നിന്ന് വ്യത്യസ്തമായി നിങ്ങൾ ബ്രൗസർ തുറക്കുമ്പോഴെല്ലാം വാട്ട്‌സ്ആപ്പ് വെബ് നിങ്ങളെ നേരിട്ട് ലോഗിൻ ചെയ്യും.

ഇത് തടയാൻ, ഒരു ഓഫീസിൽ നിന്നോ പൊതു പിസിയിൽ നിന്നോ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിച്ചാൽ അതിനു ശേഷം ലോഗ് ഔട്ട് ചെയ്‌താൽ മതിയാകും. ഒരു പിസിയിൽ വാട്ട്‌സ്ആപ്പ് വെബ് എപ്പോൾ സജീവമാണെന്ന് പരിശോധിക്കാൻ നിങ്ങളുടെ ഫോണിലെ വാട്ട്‌സ്ആപ്പ് വെബ് അല്ലെങ്കിൽ ലിങ്ക്ഡ് ഡിവൈസസ് എന്ന ഓപ്ഷനിൽ നോക്കിയാൽ മതി.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: