/indian-express-malayalam/media/media_files/uploads/2021/09/Telecom.jpg)
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 6ജി മൊബൈൽ നെറ്റ്‌വർക്കുകൾ പ്രവർത്തനക്ഷമമാകുമെന്ന പ്രവചനവുമായി നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക്. എന്നാൽ അപ്പോഴേക്കും സ്മാർട്ട്‌ഫോണുകൾ ഏറ്റവും “സാധാരണ ഇന്റർഫേസ്” ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഒരു പാനലിൽ സംസാരിക്കുകയായിരുന്നു ലൻഡ്‌മാർക്ക്.
എപ്പോഴാണ് ലോകം സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് മാറി സ്‌മാർട്ട് ഗ്ലാസുകളിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും മാറുകയെന്ന് ചോദിച്ചപ്പോൾ, 6ജിവരുന്നതിന് മുമ്പ് അത് സംഭവിക്കുമെന്ന് ലണ്ട്‌മാർക്ക് പറഞ്ഞു. “അപ്പോഴേക്കും, തീർച്ചയായും ഇന്ന് നമുക്കറിയാവുന്ന സ്മാർട്ട്‌ഫോൺ ആയിരിക്കില്ല ഏറ്റവും സാധാരണമായ ഉപകരണം. ഇവയിൽ പലതും നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് നിർമ്മിക്കപ്പെടും, ” ലൻഡ്മാർക്ക് പറഞ്ഞു.
ഏത് തരത്തിലുള്ള ഉപകരണമാണ് അദ്ദേഹം പരാമർശിക്കുന്നതെന്ന് ലണ്ട്മാർക്ക് വ്യക്തമാക്കിയിട്ടില്ല. ഇലോൺ മസ്‌കിന്റെ ന്യൂറലിങ്ക് പോലുള്ള ചില കമ്പനികൾ ഇതിനകം തന്നെ ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നുണ്ട്.
ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും 5ജി കവറേജ് ലഭിക്കാത്തതിനാൽ 6ജി എന്തായിരിക്കുമെന്നതിന്റെ കൃത്യമായ നിർവചനം പോലും ഇപ്പോഴും അവ്യക്തമാണ്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവേ, 2023 ന്റെ തുടക്കത്തിലോ 2024 തുടക്കത്തിലോ ഇത് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 6ജി സാങ്കേതികവിദ്യയ്ക്കായി പ്രവർത്തിക്കുകയാണെന്ന് ഇന്ത്യൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ 6 ജി സേവനങ്ങൾ ആരംഭിക്കാൻ ഇന്ത്യയെ സജ്ജരാക്കുന്നതിന് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്ന് ടെലികോം കോൺഫറൻസിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.