രാജ്യത്തെ തെരഞ്ഞെടുത്ത് നഗരങ്ങള്‍ക്ക് പുറമെ കേരളത്തില്‍ കൊച്ചിയിലും 5 ജി സേവനം എത്തുകയാണ്. ജിയോ, എയര്‍ടെല്‍ തുടങ്ങി നെറ്റ്വര്‍ക്ക് ദാതാക്കളെല്ലാം 5ജി സേവനങ്ങള്‍ പരീക്ഷിച്ചു തുടങ്ങി കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ജിയോ ആണ് ആദ്യം 5 ജി സേവനം എത്തിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ ചുരുക്കം ചില നഗരങ്ങളില്‍ മാത്രമേ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയിട്ടുള്ളു. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് 5 ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഉപയോക്തക്കളില്‍ ചിലര്‍ക്കെങ്കിലും 5 ജി സേവനം ഉപയോഗിക്കുന്നതിനെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ 5ജി സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതോ, അതോ പഴയ 4ജി ഫോണ്‍ മതിയോ എന്ന ആശയക്കുഴപ്പമുണ്ടോ?.പതിനായിരങ്ങള്‍ മുടക്കി ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിന് ഈ ഉറപ്പുമാത്രം പോരാതെവരും.
5ജി നിങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ നിങ്ങളുടെ പുതിയ 5ജി സ്മാര്‍ട്ട്ഫോണ്‍ അതിന്റെ അപ്ഡേറ്റ് സൈക്കിള്‍ കാലാവധി കഴിഞ്ഞ ഒരു ഉപകരണമായി മാറിയേക്കും. അതുകൊണ്ടുതന്നെ, ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ താമസസ്ഥലത്തും ജോലിസ്ഥലത്തും മറ്റും 5ജി സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക.
ഏതൊക്കെ സ്മാര്‍ട്ട്ഫോണുകളില്‍ എയര്‍ടെലിന്റെ 5 ജി ലഭ്യമാകും
റിയല്‍മി
റിയല്‍മിയുടെ നാര്‍സൊ സീരിസുകളില്പ്പെടുന്ന നാര്‍സൊ 50 5ജി, നാര്‍സൊ 30 5ജി, നാര്‍സൊ 30 പ്രൊ 5ജി എന്നിവയില്‍ എയര്‍ടെല്‍ 5 ജി സപ്പോര്‍ട്ട് ചെയ്യും. ഇതിനു പുറമെ, റിയല്‍മി 8 5ജി, റിയല്‍മി 8എസസ് 5ജി, റിയല്‍മി ജിടി 5ജി, റിയല്‍മി ജിടി എംഇ, റിയല്‍മി ജിടി നിയൊ 2, റിയല്‍മി ജിടി 2, റിയല്‍മി ജിടി 2 പ്രൊ, റിയല്‍മി ജിടി നിയൊ 3.
റിയല്‍മി എക്സ് 7 5ജി, റിയല്‍മി എക്സ് 7 മാക്സ് 5ജി, റിയല്‍മി എക്സ് 7 പ്രൊ 5ജി, റിയല്‍മി എക്സ് 50 പ്രൊ, റിയല്‍മി 9, റിയല്‍മി 9 പ്രൊ പ്ലസ്, റിയല്‍മി 9 എസ്ഇ എന്നീ സ്മാര്‍ട്ട്ഫോണുകളിലും എയര്‍ടെല്‍ 5ജി ലഭ്യമണ്.
ഷവോമി, റെഡ്മി, പോക്കൊ
ഷവോമി എംഐ 10, എംഐ 10ഐ, എംഐ 10ടി, എംഐ 10ടി പ്രൊ, ഷവോമി 12 പ്രൊ, എംഐ 11 അള്‍ട്ര, എംഐ 11 എക്സ് പ്രൊ, എംഐ 11 എക്സ്, എംഐ 11 ലൈറ്റ് എന്‍ഇ, ഷവോമി 11 ഐ, ഷവോമി 11 ടി പ്രൊ, ഷവോമി 11 ഐ ഹൈപ്പര്‍ചാര്‍ജ് എന്നിവയില്‍ എയര്‍ടെല്‍ 5 ജി ലഭിക്കും.
റെഡ്മി നോട്ട് 11 ടി 5ജി, റെഡ്മി നോട്ട് 10 ടി, റെഡ്മി നോട്ട് 11 പ്രൊ പ്ലസ്, റെഡ്മി 11 പ്രൈം, റെഡ്മി കെ50ഐ എന്നിവയാണ് എയര്‍ടെല്‍ 5ജി ലഭിക്കുന്ന റെഡ്മിയുടെ സ്മാര്‍ട്ട്ഫോണുകള്‍. പോക്കൊ എം 3 പ്രൊ 5ജി, പോക്കൊ എഫ് 3 ജിടി, പോക്കൊ എം4 5ജി, പോക്കൊ എം4 പ്രൊ 5ജി, പോക്കൊ എഫ് 4 5ജി, പോക്കൊ എക്സ് 4 പ്രൊയിലും എയര്‍ടെല്‍ 5ജി ലഭിക്കും.
ഒപ്പൊ
ഒപ്പൊ റെനൊ 5ജി, റെനൊ 6, റെനൊ പ്രൊ, റെനൊ 7, റെനൊ 7 പ്രൊ, റെനൊ 8, റെനൊ 8 പ്രൊ, ഒപ്പൊ ഫൈന്‍ഡ് എക്സ് 2, ഒപ്പൊ എഫ് 19 പ്രൊ പ്ലസ്, ഒപ്പൊ എ 53 എസ്, ഒപ്പൊ എ74, ഒപ്പൊ എഫ് 21 പ്രൊ, ഒപ്പൊ കെ 10 5ജി, ഒപ്പൊ എഫ് 21 എസ് പ്രൊ 5ജി.
വിവൊ, ഐക്യുഒഒ
വിവൊ എക്സ് 50 പ്രൊ, വി 20 പ്രൊ, എക്സ് 60 പ്രൊ പ്ലസ്, എക്സ് 60, എക്സ് 70 പ്രൊ, എക്സ് 70 പ്രൊ പ്ലസ്, എക്സ് 80, എക്സ് 80 പ്രൊ, വി20 പ്രൊ, വി 21 5ജി, വി 21ഇ, വൈ 72 5ജി, വി 23 5ജി, വി 23 പ്രൊ 5ജി, വി 23 ഇ 5ജി, ടി1 5ജി, ടി1 പ്രൊ 5ജി, വൈ 75 5ജി, വി 25, വി 25 പ്രൊ, വൈ 55, വൈ 55 എസ്.
ഐക്യുഒഒ 9ടി, ഐക്യുഒഒ സെഡ് 6, ഐക്യുഒഒ 9 എസ് ഇ, ഐക്യുഒഒ 9 പ്രൊ, ഐക്യുഒഒ 9, ഐക്യുഒഒ സെഡ് 5 5ജി, ഐക്യുഒഒ സെഡ് 3, ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്‍ഡ്.
വണ്‍പ്ലസ്
വണ്‍പ്ലസ് നോര്‍ഡ്, നോര്‍ഡ് സിഇ, നോര്‍ഡ് സിഇ 2, നോര്‍ഡ് സിഇ ലൈറ്റ്, നോര്‍ഡ് 2 ടി 5ജി, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രൊ, വണ്‍പ്ലസ് 10 പ്രൊ 5ജി, വണ്‍പ്ലസ് 10 ആര്, വണ്‍പ്ലസ് 10 ടി എന്നിവയില്‍ നേരിട്ട് തന്നെ 5ജി ലഭിക്കും. വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രൊ, വണ്‍പ്ലസ് 8 ടി, വണ്‍പ്ലസ് 9 ആര്, വണ്‍പ്ലസ് 9ആര്‍ടി, വണ്‍പ്ലസ് നോര്‍ഡ് 2 5ജി എന്നീ ഫോണുകളില്‍ സോഫ്റ്റ്വയര് അപ്ഡേറ്റിന് ശേഷമായിരിക്കും 5 ജി ലഭ്യമാകുക.
ആപ്പിള്‍
ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് (ഐഫോണ്‍ 12, ഐഫോണ്‍12 മിനി ,ഐഫോണ്‍ 12 പ്രൊ, ഐഫോണ്‍ 12 പ്രൊ മാക്സ്), ആപ്പിള്‍ ഐഫോണ്‍13 സീരീസ് (ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രൊ, ഐഫോണ്‍ 13 പ്രൊ മാക്സ്), ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് (ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രൊ, ഐഫോണ്‍ 14 പ്രൊ മാക്സ്), ആപ്പിള്‍ ഐഫോണ്‍ എസ് ഇ 2022.
സാംസങ്
ഗാലക്സി എ 53 5ജി, ഗാലക്സി എ 33 5 ജി, ഗാലക്സി ഫോള്‍ഡ് 4, ഗാലക്സി ഫ്ലിപ്പ് 4, ഗാലക്സി എസ് 21, ഗാലക്സി എസ് 22 സീരീസ് (എസ് 22, എസ് 22 പ്ലസ്, എസ് 22 അള്‍ട്രാ), സാംസങ് ഗാലക്സി നോട്ട് 20 അള്‍ട്രാ, ഗാലക്സി എസ് 21 പ്ലസ്, ഗാലക്സി എസ് 21 അള്‍ട്രാ, ഗാലക്സി എസ് 21, ഗാലക്സി ഇസഡ് ഫോള്‍ഡ് 2, ഗാലക്സി ഇസഡ് ഫോള്‍ഡ് 3, സാംസങ് ഗാലക്സി എ, എം സീരീസ് (എ 52, എം 52, എ 22, എം 32, എ 73, എം 42, എം 53, എം 13), ഗാലക്സി എഫ് 23.