scorecardresearch

5G phones in India: 5G smartphones available under Rs 30,000- 30,000 രൂപയിൽ കുറവുള്ള 5ജി ഫോണുകൾ

5G phones in India: 5G smartphones available under Rs 30,000

5G phones in India: 5G smartphones available under Rs 30,000

author-image
Tech Desk
New Update
5g phones in india, 5g phones, oneplus nord, realme narzo 30 pro, realme x7 pro, realme x7, xiaomi mi 10i, mi 10i, moto g 5g, best 5G phones in india, 5g phones under rs 15000, 5g phones under rs 20000, 5g phones under rs 30000, 5ജി ഫോണുകൾ, ഇന്ത്യയിലെ 5 ജി ഫോണുകൾ, 5 ജി ഫോണുകൾ, വൺപ്ലസ് നോർഡ്, റിയൽ‌മീ നർസോ 30 പ്രോ, റിയൽ‌മീ എക്സ് 7 പ്രോ, റിയൽ‌മീ എക്സ് 7, ഷവോമി മി 10 ഐ, മി 10 ഐ, മോട്ടോ ജി 5 ജി, ഇന്ത്യയിലെ മികച്ച 5 ജി ഫോണുകൾ, 15000 രൂ 5 ജി ഫോണുകൾ, 30000 രൂപ 5 ജി ഫോണുകൾ, 20000 രൂപ 5 ജി ഫോണുകൾ, ie malayalam

5G phones in India: Check out all the 5G smartphones available under Rs 30,000: ഇന്ത്യയിൽ ധാരാളം 5 ജി ഫോണുകളുണ്ട്, ഓരോ സ്മാർട്ട്ഫോൺ വില വിഭാഗത്തിലും നിങ്ങൾക്ക് ചില നല്ല ഓപ്ഷനുകൾ ലഭിക്കും. എന്നാൽ, താങ്ങാനാവുന്ന 5 ജി ഫോണിന്റെ കാര്യത്തിൽ, ഓപ്ഷനുകൾ കുറവാണ്. നിലവിൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന 5 ജി സ്മാർട്ട്‌ഫോണായ റിയൽ‌മീ നർസോ 30 പ്രോ സ്മാർട്ട്‌ഫോൺ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇത് 16,999 രൂപയ്ക്ക് ലഭ്യമാണ്. സാംസങും ഷവോമിയും മാർച്ചിൽ പുതിയ 5 ജി ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും ആനുകാലികമായ ഫീച്ചറുകൾ ഉള്ളതുമായ 30,000 രൂപയിൽ താഴെയുള്ള നല്ല 5 ജി ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യയിലെ മികച്ച 5 ജി ഫോണുകളുടെ പട്ടിക പരിശോധിക്കുക. ഇതിൽ വൺപ്ലസ് നോർഡ്, ഷവോമി മി 10i, റിയൽ‌മീ എക്സ് 7 പ്രോ അടക്കമുള്ള ഫോണുകൾ

Realme Narzo 30 Pro 5G at Rs 16,999- റിയൽ‌മീ നർസോ 30 പ്രോ 5 ജി

ഒരു മാസത്തിനുള്ളിൽ മൂന്ന് 5 ജി സ്മാർട്ട്‌ഫോണുകൾ റിയൽമീ ഇന്ത്യയിൽ അവതരിപ്പിച്ചു. അതിലൊന്നാണ് 16,999 രൂപയുടെ റിയൽമീ നർസോ 30 പ്രോ. റിയൽമീ അപ്‌ഗ്രേഡ് പ്രോഗ്രാം വഴി നിങ്ങൾക്ക് ഈ 5 ജി ഫോൺ 13,999 രൂപയ്ക്ക് വരെ വാങ്ങാൻ കഴിയും. റിയൽ‌മീയിൽ നിന്നുള്ള ഏറ്റവും പുതിയ ഈ മിഡ് റേഞ്ച് ഫോണിൽ 20: 9 വ്യൂവിങ് റേഷ്യോയോട് കൂടിയ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + 120 ഹെർട്സ് ഡിസ്‌പ്ലേയാണുള്ളത്.

മതിയായ പ്രകടനം നൽകാൻ കഴിവുള്ള മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറാണ് ഫോണിൽ. 48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. 5,000എംഎഎച്ച് ബാറ്ററിയുള്ള ഈ ഫോൺ ഒരു ദിവസം മുഴുവൻ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നു. 30വാട്ട് ഡാർട്ട് ചാർജറാണ് ഫോണിനൊപ്പം.

Advertisment

OnePlus Nord 5G at Rs 27,999- വൺപ്ലസ് നോർഡ് 5 ജി

OnePlus Nord 5G: വൺപ്ലസ് നോർഡ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറിൽ പ്രവർത്തിക്കും, ഇത് നിങ്ങൾക്ക് മികച്ച പ്രകടനം നൽകും. ഗ്രാഫിക്സ് ആവശ്യമുള്ള ഗെയിമുകളും ഈ ഫോണിന് ഉപകരണത്തിന് നന്നായി കൈകാര്യം ചെയ്യാൻ കഴിയും. വൺപ്ലസിൽ നിന്നുള്ള ഈ 5 ജി ഫോണിന് 6.44 ഇഞ്ച് 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പാനൽ സംരക്ഷണവുമുണ്ട്. സ്റ്റീരിയോ സ്പീക്കറുകളും ഫോണിലുണ്ട്.

ഒ‌ഐ‌എസിനെ പിന്തുണയ്‌ക്കുന്ന 48 എം‌പി സോണി ഐ‌എം‌എക്സ് 586 സെൻസർ ഉൾപ്പെടെ ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട്. 4 കെ വീഡിയോകൾ, സൂപ്പർ സ്ലോ മോഷൻ വീഡിയോകൾ, ടൈം-ലാപ്സ് ഷോട്ടുകൾ എന്നിവ വരെ ഷൂട്ട് ചെയ്യാൻ കഴിയും. ഓക്സിജൻ ഒഎസ് ആണ് ഫോണിൽ. അതിൽ ബ്ലോട്ട്‌‌വെയർ രഹിതമായ ഒരു ഫ്ലൂയിഡ് യുഐ എക്സ്പീരിയൻസ് അത് നൽകുന്നു. വൺപ്ലസ് ഉപകരണങ്ങളിൽ പരസ്യങ്ങൾ കടന്ന് വരില്ല. 4,115 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. 30വാട്ട് ചാർജർ വഴി ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യും.

Xiaomi Mi 10i at Rs 20,999- ഷവോമി മി 10ഐ

Xiaomi Mi 10i: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി പ്രോസസറാണ് ഈ ഫോണിൽ. 120 ഹെർട്സ് റിഫ്രഷ് നിരക്ക് എച്ച്ഡിആർ 10 + എന്നിവയുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയുണ്ട്. മികച്ച 108 എംപി സാംസങ് എച്ച്എം 2 സെൻസറാണ് ബാക്ക് ക്യാമറ സെറ്റപ്പിലുള്ളത്. 33വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ 4,820എംഎഎച്ച് ബാറ്ററിയാണ് മി 10ഐ 5ജിയിൽ ഉള്ളത്.

Realme X7 Pro 5G at Rs 29,999- റിയൽമീ എക്സ് 7 പ്രോ 5 ജി

Realme X7 Pro 5G: നിങ്ങൾക്ക് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന മികച്ച മിഡ് റേഞ്ച് 5 ജി ഫോണുകളിൽ ഒന്നാണ് റിയൽമീ എക്സ് 7 പ്രോ. ഫോണിൽ 7നാനോ മീറ്റർ പ്രോസസ്സ് അടിസ്ഥാനമാക്കിയുള്ള ഒരു മുൻനിര മീഡിയടെക് ഡൈമെൻസിറ്റി 1000+ പ്രോസസറാണ്. മികച്ച പെർഫോമൻസ് ലഭിക്കും. ഒപ്പം ഗെയിമിംഗിലും വലിയ പ്രശ്‌നങ്ങളില്ല.

കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടകഷൻ. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 1,200 നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ. എച്ച്ഡിആർ 10+ ന് പിന്തുണയില്ല. പിന്നിൽ, 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ്. സെൽഫികൾക്കായി, 32 എംപി സെൻസർ ഉണ്ട്. മി 10ഐ പോലെ ഡോൾബി അറ്റ്‌മോസിനുള്ള പിന്തുണയോടെ നിങ്ങൾക്ക് സ്റ്റീരിയോ സ്പീക്കറുകളും ലഭിക്കും. 65വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. ഫോണിന് ഇന്ത്യയിൽ 29,999 രൂപയാണ് വില.

Realme X7 at Rs 19,999- റിയൽമീ എക്സ് 7 ന് 19,999 രൂപ

Realme X7 at Rs 19,999: നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മറ്റൊരു 5 ജി ഫോണാണ് റിയൽമീ എക്സ് 7. മീഡിയടെക് ഡൈമെൻസിറ്റി 800 യു 5 ജി പ്രോസസറാണ് ഈ ഫോണിൽ. മൊത്തത്തിലുള്ള മികച്ച പ്രകടനം റിയൽ‌മീ എക്സ് 7 ഉറപ്പു നൽകും. 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ. പിന്നിൽ 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പും മുൻവശത്ത് 16 എംപി സെൽഫി ക്യാമറയും ഉണ്ട്. 50 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,310എംഎഎച്ച് ബാറ്ററിയുണ്ട്.

Vivo V20 Pro at Rs 29,999- വിവോ വി 20 പ്രോ 29,999 രൂപ

Vivo V20 Pro at Rs 29,999: ഫ്ലിപ്പ്കാർട്ടിൽ 29,990 രൂപയ്ക്ക് വിവോ വി 20 പ്രോ ലഭിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ആണ് പ്രോസസർ. 6.44 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ ഉണ്ട്. പിറകിൽ, 64 എംപി സെൻസർ ഉൾപ്പെടെ മൂന്ന് ക്യാമറകളുണ്ട്. സെൽഫികൾക്കായി, 44എംപി + 8എംപി ഡ്യുവൽ ഫ്രണ്ട് ഫേസിംഗ് ക്യാമറകൾ ലഭിക്കും. 4,000 എംഎഎച്ച് ബാറ്ററിയുണ്ട്. 33വാട്ട് ഫാസ്റ്റ് ചാർജർ ലഭിക്കും.

Moto G 5G at Rs 19,999-മോട്ടോ ജി 5 ജി

Moto G 5G at Rs 19,999: മോട്ടോ ജി 5 ജി മികച്ച ഒരു സ്മാർട്ട്‌ഫോണാണ്. വൃത്തിയുള്ളതും ബ്ലോട്ട്‌‌വെയർ രഹിതവുമായ സോഫ്റ്റ്വെയർ എക്സ്പീരിയിൻസ് ഇതിൽ ലഭിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റാണ് ഫോണിൽ. 48 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. 20വാട്ട് ഫാസ്റ്റ് ചാർജിംഗിന് ഇത് പിന്തുണ നൽകും. 6.7 ഇഞ്ച് എഫ്‌എച്ച്ഡി + ഡിസ്‌പ്ലേ ആണ് ഫോണിൽ.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: