വാട്സ്ആപ്പിൽ ധാരാളം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച വർഷമാണ് 2021, മൾട്ടി-ഡിവൈസ് സപ്പോർട്ട്, സ്വയമേവ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ എന്നിവ പോലുള്ള ഉപയോഗപ്രദമായവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഉപയോക്താക്കൾ ഇപ്പോഴും ആഗ്രഹിക്കുന്ന ചില മാറ്റങ്ങളുണ്ട്, ഇതുവരെ അത് വന്നിട്ടില്ല. ഫീച്ചറുകളുടെ കാര്യത്തിൽ ടെലിഗ്രാമിന് പിന്നിലാണ് വാട്സ്ആപ്പ്. 2022ൽ പുതിയ ചില മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്, അതോടൊപ്പം ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന അഞ്ച് മാറ്റങ്ങൾ ഇതാ.
ചാറ്റുകളിൽ തീമുകൾ
ഒരുപരിധിവരെ നിങ്ങളുടെ ചാറ്റിങ് അനുഭവം വ്യക്തിപരമാക്കാൻ വാട്സ്ആപ്പ് അനുവദിക്കുന്നുണ്ട്. ഇതിൽ നിങ്ങൾക്ക് ഇഷ്ടാനുസൃതം ഉപയോഗിക്കാവുന്ന വാൾപേപ്പറുകളും നിങ്ങളുടെ ഫോണിന്റെ തീമിനൊപ്പം മാറുന്ന ലൈറ്റ് ആന്റ് ഡാർക്ക് തീമും ഉൾപ്പെടുന്നു. എന്നാൽ, ടെലിഗ്രാമിലും ഇൻസ്റ്റാഗ്രാം ഡിഎമ്മിലും കാണുന്നതുപോലുള്ള ശരിയായ തീമിംഗ് ഓപ്ഷൻ വാട്സ്ആപ്പിൽ ഇല്ല. അത് ചേർക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിപരമായ അനുഭവം സമ്മാനിച്ചേക്കും.
കൂടുതൽ ഡിവൈസുകൾ ലിങ്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനം
വാട്ട്സ്ആപ്പിന്റെ മൾട്ടി-ഡിവൈസ് ഫീച്ചർ നിലവിൽ നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് നിങ്ങളുടെ പ്രധാന സ്മാർട്ട്ഫോണിന് പുറമെ നാല് ഡിവൈസുകൾ കൂടി കണക്റ്റുചെയ്യാൻ അനുവദിക്കുന്നുണ്ട്. എന്നാൽ, ഇന്നത്തെ മൾട്ടി-സ്ക്രീൻ യുഗത്തിൽ, ധാരാളം ആളുകൾ ഒന്നിലധികം ഡിവൈസുകളും അതിൽ വ്യത്യസ്ത ജോലികൾക്കായി ഒന്നിലധികം ബ്രൗസറുകളും ഉപയോഗിക്കുന്നതിനാൽ, നാലെണ്ണം ഒരു കുറഞ്ഞ സംഖ്യയാണ്.
വാട്സ്ആപ്പിനെ സംബന്ധിച്ച് കൂടുതൽ ഡിവൈസുകൾ ചേർക്കുന്നത് മുൻഗണന നൽകുന്ന ഒന്നാകില്ല, എന്നാൽ കൂടുതൽ ഉപകരണങ്ങൾ ചേർക്കാൻ കഴിയുന്നത് ഒന്നിലധികം ഡെസ്ക്ടോപ്പുകൾ/ലാപ്ടോപ്പുകൾ, ബ്രൗസറുകൾ എന്നിവയിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്ന ആളുകൾക്ക് തീർച്ചയായും പ്രയോജനം ചെയ്യും.
അക്കൗണ്ട് സ്വയമേവ ഇല്ലാതാക്കുക
ടെലിഗ്രാം ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ ഒരു സെൽഫ് ഡിസ്ട്രക്റ്റ് ടൈമർ സജ്ജീകരിക്കാൻ അനുവദിക്കുന്നുണ്ട്, അതായത്, ഉപയോക്താവ് ദീർഘനാൾ ആപ്പ് ഉപയോഗിക്കുന്നില്ലെങ്കിൽ, ഉദാഹരണത്തിന് ആറ് മാസമാണെങ്കിൽ, അക്കൗണ്ട് സ്വയമേവ ഡിലീറ്റ് ചെയ്യപ്പെടും.
സെറ്റിങ്സിൽ നിന്ന് അക്കൗണ്ട് സ്വമേധയാ ഡിലീറ്റ് ചെയ്യാൻ വാട്ട്സ്ആപ്പ് നിങ്ങളെ അനുവദിക്കുന്നുണ്ട്, എന്നിരുന്നാലും, ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളോ സിം കാർഡുകളോ നഷ്ടപ്പെടുകയും അവരുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്താൽ,ടെലിഗ്രാമിലെ പോലൊരു ഓട്ടോമാറ്റിക് ഫീച്ചർ ഉണ്ടെങ്കിൽ കൂടുതൽ സഹായകരമാകും.
Also Read: ശബ്ദ സന്ദേശങ്ങൾക്ക് പ്രിവ്യൂ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്; എങ്ങനെ പ്രവർത്തനക്ഷമമാക്കാം, അറിയാം
നോട്ടിഫിക്കേഷനുകൾ ആവർത്തിക്കുക
നിങ്ങളുടെ ഫോൺ അകലെയായിരിക്കുമ്പോൾ, ഒന്നിലധികം ആപ്പുകളിൽ നിന്ന് ഒന്നിലധികം നോട്ടിഫിക്കേഷനുകൾ വരുമ്പോൾ, ചിലത് നിങ്ങൾക്ക് നഷ്ടമായേക്കാം. പ്രധാനപ്പെട്ട സന്ദേശങ്ങൾ പോലും ഇതിൽ ഉൾപ്പെട്ടേക്കാം.
ആവർത്തിച്ചുള്ള നോട്ടിഫിക്കേഷനുകൾ ഉണ്ടെങ്കിൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ ഉപയോക്താക്കളെ വീണ്ടും അലർട്ട് ചെയ്യാൻ കഴിയും, അതിനാൽ പ്രധാനപ്പെട്ട സന്ദേശങ്ങൾ നഷ്ടമായേക്കില്ല.
ടൈപ്പിംഗ് ബോക്സിലെ വാട്സ്ആപ്പ് പേ ഐക്കൺ നീക്കം ചെയ്യുക
ഗൂഗിൾ പേയ്ക്കോ പേടിഎമ്മിനോ പകരം മറ്റൊരു യുപിഐ അധിഷ്ഠിത പേയ്മെന്റ് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാട്ട്സ്ആപ്പ് പേ നല്ല സവിശേഷതയാണ്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാൽ, ടൈപ്പിംഗ് ബാറിൽ ദൃശ്യമാകുന്ന റുപ്പി ചിഹ്നം അനാവശ്യമായ കൂട്ടിച്ചേർക്കലാണ്, അത് വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നതാണ്. എന്നാൽ അത് ഉപയോഗിക്കാത്തവർക്ക് അത് ഒരു അനാവശ്യ ഐക്കണാണ്.
മീഡിയ, ലൊക്കേഷൻ ഡാറ്റ, ഡോക്യുമെന്റുകൾ എന്നിവ അറ്റാച്ചുചെയ്യാൻ ‘അറ്റാച്ച്’ ഐക്കണിന്റെ സ്ഥാനത്താണ് ഈ ഐക്കൺ വരുന്നത്. അതുകൊണ്ട് തന്നെ അറിയാതെ അതിൽ അമർത്തുന്ന സാഹചര്യം ഉണ്ടാവുന്നു. അറ്റാച്ച് മെനുവിനു ഉള്ളിലേക്കോ മറ്റെവിടേക്കെങ്കിലുമോ ഐക്കൺ മാറ്റുന്നത് ഉപയോക്താക്കൾക്ക് ഏറെ സാധ്യകമായിരിക്കും.