നിങ്ങളുടെ സ്വപ്ന ജോലി ചെയ്യുന്നത് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. എന്നാൽ അതിലേക്ക് എത്താൻ നിരവധി കടമ്പകൾ മുന്നിലുണ്ട്. അപേക്ഷ തയാറാക്കുക, അഭിമുഖങ്ങളിൽ പങ്കെടുക്കുക, എന്നിങ്ങനെ ഒന്നിലധികം പ്രക്രിയകൾ കടന്നു പോകണം. അവസരങ്ങൾ ഏറെയുണ്ടെങ്കിലും സമയം പരിമിതമായിരിക്കുമ്പോൾ കാര്യങ്ങൾ സമ്മർദ്ദത്തിലാക്കുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമാകാൻ ചാറ്റ്ജിപിടിയ്ക്ക് സാധിക്കും. എഐ ചാറ്റ്‌ബോട്ടിന് ഉപന്യാസങ്ങൾ എഴുതാൻ കഴിയുമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, എന്നാൽ നിങ്ങളുടെ സ്വപ്ന ജോലി കരസ്ഥമാക്കാൻ ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങൾക്കറിയാമോ?
ജോലി വിവരണങ്ങൾ വിശകലനം ചെയ്യുക
ജോലി ലിസ്റ്റിംഗ് സൈറ്റുകളിലും ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ആയിരക്കണക്കിന് അവസരങ്ങൾ ഉള്ളതിനാൽ, ആ ദൈർഘ്യമേറിയ വിവരണങ്ങൾ വായിക്കുന്നത് ബുദ്ധിമുട്ടാണ്. ചിലപ്പോൾ എല്ലാമൊന്ന് ഓടിച്ചുവായിക്കാൻ കഴിയും. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ പ്രധാനപ്പെട്ട വിവരങ്ങൾ വിട്ടുപോയാല്ലോ?
ഇവിടെ ചാറ്റ്ജിപിടി വളരെ ഉപയോഗപ്രദമാണ്. ദൈർഘ്യമേറിയ ജോലിയുടെ വിവരണങ്ങളിൽനിന്നു ഉപയോഗപ്രദമായ വിവരങ്ങൾ മാത്രം വേർതിരിച്ച് എടുക്കാൻ ചാറ്റ്ബോട്ട് നിങ്ങളെ സഹായിക്കുന്നു. ചാറ്റ്ബോട്ടിൽ സൈറ്റിൽ നൽകിയിരിക്കുന്ന ജോലിയുടെ വിവരണം നൽകിയശേഷം “ഈ തൊഴിൽ വിവരണത്തിൽനിന്ന് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉത്തരവാദിത്തങ്ങൾ ഹൈലൈറ്റ് ചെയ്യുക” എന്ന് ചാറ്റ്ബോട്ടിനോട് പറഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ എഐ ചാറ്റ്ബോട്ട് അതിന്റെ സംഗ്രഹം നൽകും.
നിങ്ങളുടെ റെസ്യൂമെ തയാറാക്കുക
നിങ്ങൾക്ക് യോജിക്കുന്ന ജോലി ചാറ്റ്ബോട്ട് കണ്ടുപിടിച്ച തന്നു. ഇനി ഒരു മികച്ച റെസ്യൂമെ എഴുതാനുള്ള സമയമാണ്. അപേക്ഷിക്കുന്ന ജോലിയുടെ അനുസരിച്ച് നിങ്ങളുടെ അവസരങ്ങൾ വർധിപ്പിക്കുന്നതിനു റെസ്യൂമെയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം. മുൻപ് മറ്റൊരു ജോലിയുടെ ആപ്ലിക്കേഷനായി ഉപയോഗിച്ച റെസ്യൂമെ അടുത്തതിനായി ഉപയോഗപ്രദമാകണമെന്നില്ല.
നിങ്ങൾ ഉദേശിക്കുന്ന ജോലിയ്ക്കായി റെസ്യൂമെ തയാറാക്കാനായി ഇനിപ്പറയുന്നതുപോലെ ചാറ്റ്ബോട്ടിൽ നൽക്കുക:
ഈ [നിങ്ങൾ ജോലിയ്ക്കായി അപേക്ഷിക്കുന്ന കമ്പനി] കമ്പനിയിലെ [ജോലി] റോളിനായി എന്റെ റെസ്യൂമെ തയാറാക്കുക.
ഇതാണ് ജോലിയുടെ വിവരണം: [ജോലി വിവരണം നൽകുക]
ഇതാണ് എന്റെ റെസ്യൂമെ: [റെസ്യൂമെ നൽകുക ]”
ചാറ്റ്ജിപിടിയിൽ എന്റർ അമർത്തുന്നത് നിങ്ങളുടെ പ്രോംപ്റ്റ് അയയ്‌ക്കുന്നതിനാൽ നൽകുന്നതിന് മുമ്പ് ഒരു ടെക്‌സ്‌റ്റ് എഡിറ്റിംഗ് ആപ്പിൽ നിങ്ങളുടെ പ്രോംപ്റ്റ് ഫോർമാറ്റ് ചെയ്യേണ്ടതായി വന്നേക്കാം എന്നത് ശ്രദ്ധിക്കുക.
നിങ്ങളുടെ റെസ്യൂമെ കൂടുതൽ ഒപ്റ്റിമൈസ് ചെയ്യുക
കഴിവുകളുടെയും നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടികയാണ് നിങ്ങൾ നൽകിയിരിക്കുന്നതെങ്കിൽ അത് ബുള്ളെറ്റ് പൊയിന്റുകളായി ചുരുക്കുന്നത് വെല്ലുവിളിയാകും. എച്ച്ആർ യഥാർഥത്തിൽ ഒരു റെസ്യൂമെ വായിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിവതും അത് ചുരുക്കിയും വൃക്തമായും നൽകേണ്ടത് പ്രധാനമാണ്.
നിങ്ങളുടെ നേട്ടങ്ങൾ വളരെ ലളിതമായി പോയിന്റുകളായി എഴുതുക. തുടർന്ന് കൂടുതൽ ശ്രദ്ധേയമായ ഭാഷയിൽ ഇത് മാറ്റിയെഴുതാൻ ചാറ്റ്ജിപിടിയോട് ആവശ്യപ്പെടുക. ” ഈ റെസ്യൂമിൽനിന്നു നേട്ടങ്ങൾ ശ്രദ്ധേയമായ ഭാഷയിൽ ബുള്ളറ്റുകളായി മാറ്റിയെഴുതുക: [റെസ്യൂമെ ഇവിടെ നൽകുക].”
ഒരു കവർ ലെറ്റർ എഴുതുക
അടുത്തതായി ചെയ്യേണ്ടത് കവർ ലെറ്ററാണ്. ചുരുക്കം വാക്കുകളിൽ എഴുതുക എന്നത് ഇവിടെ വീണ്ടും നിർണായകമാണ്. നിയമനം നടത്തുന്ന മാനേജർക്ക് കത്ത് ഒറ്റനോട്ടത്തിൽ വായിക്കാൻ കഴിയണം.
നിങ്ങളുടെ റോളിനായി നിങ്ങളുടെ റെസ്യൂമെയിൽ ഈ നിർദ്ദേശം ചാറ്റ്ജിപിടിയിൽ നൽക്കുക:
“[കമ്പനിയിൽ] ഈ [ജോലിയുടെ പേര്] റോളിനായി ഒരു കവർ ലെറ്റർ എഴുതുക
ഇതാണ് തൊഴിൽ വിവരണം: [ജോലി വിവരണം ഇവിടെ നൽക്കുക]
റെസ്യൂമെ നൽകുക: [റെസ്യൂം നൽകുക]”
അഭിമുഖങ്ങൾക്കായി തയാറെടുക്കുക
പ്രരംഭഘട്ട പ്രക്രിയ പൂർത്തിയായതിനുശേഷം ഇനി അഭിമുഖത്തിന് ചോദിക്കുന്ന ചോദ്യങ്ങൾ മുൻകൂട്ടി അറിയാൻ ചാറ്റ്ജിപിടിയ്ക്ക് സഹായിക്കാനാകും. അങ്ങനെ അഭിമുഖത്തിനായി നന്നായി തയാറെടുക്കാൻ കഴിയും.
“[ജോലിയുടെ തസ്തിക ] അഭിമുഖം നടത്തുമ്പോൾ കമ്പനികൾ ഏറ്റവും സാധാരണയായി ചോദിക്കുന്ന 15 ചോദ്യങ്ങൾ എന്തൊക്കെയാണ്?” ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ചാറ്റ്ജിപിടി നിങ്ങളെ സഹായിക്കും.
“ഈ അഭിമുഖ ചോദ്യത്തിന് ഉത്തരം സൃഷ്ടിക്കുക: [ചോദ്യം ചേർക്കുക]” എന്ന ചാറ്റ്ബോട്ടിൽ നൽകിയാൽ മതിയാകും.
ഒരു കാൻഡിഡേറ്റില്‍ കമ്പനികൾ എന്തൊക്കെ സ്കിലുകളാണ് തിരയുന്നതെന്ന് എഐ ചാറ്റ്ബോട്ടിന് പറയാൻ പറ്റും. അതുവഴി നിങ്ങൾക്ക് ഒരു അഭിമുഖത്തിൽ മികച്ച രീതിയിൽ പങ്കെടുക്കാൻ കഴിയും. തൊഴിൽ ലഭിക്കാനുള്ള സാധ്യത ചാറ്റ്ജിപിടി ഉപയോഗിച്ച് എങ്ങനെ വർധിപ്പിക്കാമെന്ന് ഇപ്പോൾ നിങ്ങൾക്ക് അറിയാമല്ലോ? ബെസ്റ്റ് ഓഫ് ലക്ക്