scorecardresearch

Five Tips To Speed UP Windows PC: നിങ്ങളുടെ വിൻഡോസ് ലാപ്ടോപ്പിന്റെ സ്പീഡ് കുറയുന്നുണ്ടോ? സ്പീഡ് കൂട്ടാൻ പരീക്ഷിക്കാവുന്ന അഞ്ച് മാർഗങ്ങൾ

ഹാർഡ് വെയറിൽ മാറ്റം വരുത്തുകയോ മറ്റ് സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാതെ ഇക്കാര്യങ്ങൾ ചെയ്യാനാവും

ഹാർഡ് വെയറിൽ മാറ്റം വരുത്തുകയോ മറ്റ് സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാതെ ഇക്കാര്യങ്ങൾ ചെയ്യാനാവും

author-image
Tech Desk
New Update
onam market, ഓണം വിപണി, onam sales, onam 2020,ഓണം 2020, covid 19 onam market, കോവിഡ് 19 ഓണം വിപണി, impact of coronavirus in onam market, ഓണം വിപണിയിലെ കൊറോണവൈറസിന്റെ പ്രഭാവം, laptop availability in kerala, it products sales in onam market, iemalayalam, ഐഇമലയാളം

Five Tips To Speed UP Windows 10 PC: വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് വ്യാപകമായതോടെ ലാപ്‌ടോപ്പുകൾ പലർക്കും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഒപ്പം തന്നെ ദിവസവും മണിക്കൂറുകളോളം ഉപയോഗിക്കുന്ന ലാപ്ടോപ്പുകളുടെ വേഗത കുറയുന്ന പ്രശ്നവും അനുഭവപ്പെടുന്നു. ഇത് ജോലിയെ അടക്കം ബാധിക്കുകയും ചെയ്യുന്നു.

Advertisment

ലാപ്ടോപ്പിന്റെ വേഗം കുറയുന്നത് ഉപഭോക്താക്കളെ നിരാശരാക്കുന്ന കാര്യമാണ്. പകരം ഒരു പുതിയ ലാപ്‌ടോപ്പ് വാങ്ങുന്നത് എല്ലാവർക്കും സാധ്യമാവില്ല. അതിനാൽ നിങ്ങളുടെ ലാപ്‌ടോപ്പിന്റെ പ്രകടനം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് നടപ്പിലാക്കാൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ ചുവടെ ചേർക്കുന്നു. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങളാണിവ. ഹാർഡ് വെയറിൽ മാറ്റം വരുത്തുകയോ തേഡ് പാർട്ടി സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യാതെ ഇക്കാര്യങ്ങൾ ചെയ്യാനാവും. അതിനാൽ നിങ്ങൾക്ക് പണച്ചിലവും വരില്ല.

നിങ്ങളുടെ പിസിയുടെ വേഗത മെച്ചപ്പെടുത്തുന്നതിനുള്ള അഞ്ച് വഴികൾ ചുവടെ ചേർക്കുന്നു.

അനാവശ്യ സോഫ്റ്റ്വെയറുകൾ അൺഇൻസ്റ്റാൾ ചെയ്യുക

വിൻഡോസ് ഉപയോക്താക്കൾക്ക് ധാരാളം സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. മിക്കപ്പോഴും ഈ അധിക സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നത് നിങ്ങൾ ഒരു സമയത്ത് നിർത്തിയിട്ടുണ്ടാവാം. കൂടാതെ മാസങ്ങളോളം, ഇവയെക്കുറിച്ച് ഞങ്ങൾ മറക്കുന്നു, അവ പ്രവർത്തനരഹിതമായിരിക്കുകയും നിങ്ങളുടെ പിസിയിലെ വിലയേറിയ ഇടം നശിപ്പിക്കുകയും ചെയ്യുന്നു.

Advertisment

അൺ‌ഇൻസ്റ്റാൾ ചെയ്യാനുള്ള വഴി

  •  കൺട്രോൾ പാനലിലേക്ക്’ പോകുക.
  • അൺ‌ഇൻസ്റ്റാൾ എ പ്രോഗ്രാം’ (‘Uninstall a program’ ) ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • പട്ടികയിൽ‌ നിന്നും അൺ‌ഇൻ‌സ്റ്റാൾ‌ ചേയ്യേണ്ട പ്രോഗ്രാം തിരഞ്ഞെടുത്ത് അൺ‌ഇൻ‌സ്റ്റാൾ‌ ബട്ടണിൽ‌ ക്ലിക്ക് ചെയ്യുക.

സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾ പരിമിതപ്പെടുത്തുക

വിൻഡോസ് സ്റ്റാർട്ട് ചെയ്തു വരുമ്പോൾ തന്നെ പ്രവർത്തനം അരംഭിക്കുന്ന സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾ കമ്പ്യൂട്ടറിന്റെ ശേഷി കാര്യമായി ഉപയോഗിക്കുന്നത് കംപ്യൂട്ടറിന്റെ വേഗം കുറയാൻ കാരണമാവും. വിൻഡോസിനൊപ്പം ധാരാളം പ്രോഗ്രാമുകൾ ഇത്തരത്തിൽ സ്റ്റാർട്ട് ചെയ്യുന്നത് പിസി വേഗത കുറയ്ക്കുന്നു. സ്റ്റാർട്ടപ്പ് പ്രോഗ്രാമുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗമാണ്.

  • കൺട്രോൾ, ഷിഫ്റ്റ്, എസ്കേപ്പ് (Ctrl, Shift, Esc) കീകൾ ഒരുമിച്ച് അമർത്തി ടാസ്ക് മാനേജർ തുറക്കുക. .
  •  ടാസ്‌ക് മാനേജറിനുള്ളിൽ, ബൂട്ട് ചെയ്യുന്ന സമയത്ത് ആരംഭിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളും പ്രദർശിപ്പിക്കുന്നതിന് ‘സ്റ്റാർട്ടപ്പ്’ (Startup) ടാബിൽ ടാപ്പുചെയ്യുക.
  • ഓരോ സ്റ്റാർട്ടപ്പ് സോഫ്റ്റ്വെയറും എത്രത്തോളും പ്രോസസറിനെയും മെമ്മറിയെയുമെല്ലാം ഉപയോഗിക്കുന്നു എന്ന് ഈ വിൻഡോ കാണിക്കും.
  • അവയിൽ അനാവശ്യമെന്ന് നിങ്ങൾക്ക് തോന്നുന്നവയിൽ റൈറ്റ്-ക്ലിക്കുചെയ്‌ത് ‘ഡിസേബിൽ’ (Disable) ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഡിസ്ക് ക്ലീനപ്പ്, ഡീ ഫ്രാഗ്മെന്റേഷൻ

ഹാർഡ് ഡിസ്കിലാണ് ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതെങ്കിൽ കംപ്യൂട്ടറിന്റെ വേഗം വർധിപ്പിക്കാൻ ഡീഫ്രാഗ്മെന്റിങ് ഗുണകരമാവാറുണ്ട്. സിസ്റ്റം ക്ലീൻ അപ്പിൽ അനാവശ്യ ഫയലുകൾ ഹാർഡ് ഡ്രൈവിൽ നിന്ന് നീക്കം ചെയ്യാനാവും. ഹാർഡ് ഡിസ്ക് നിങ്ങൾ ക്ലീൻ അപ്പ് ചെയ്ത് ഡീഫ്രാഗ്മെന്റ് ചെയ്തുകഴിഞ്ഞാൽ, സിസ്റ്റത്തിന്റെ പെർഫോമൻസ് മെച്ചപ്പെടാറുണ്ട്.

  • സെർച്ച് ബാറിൽ നിന്ന് ഡിസ്ക് ക്ലീനപ്പ് സോഫ്റ്റ്വെയറിനായി തിരയുക.
  •  ഓൾ ഓപ്ഷൻസ് തിരഞ്ഞെടുത്ത് ക്വിക്ക് സ്കാൻ ചെയ്യുക. നിങ്ങൾ ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ എല്ലാ ടെംപററി ഫയലുകൾ, ഇൻസ്റ്റാളർ അപ്ലിക്കേഷനുകൾ, വെബ് പേജുകൾ എന്നിവ തുടർന്ന് വരുന്ന സ്ക്രീനിൽ കാണാം.
  • അവിടെ നിന്ന്, ഈ ഫയലുകളെല്ലാം ഇല്ലാതാക്കാൻ ഡിലീറ്റ് ഓൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  •  ഇപ്പോൾ സെർച്ച് ബാറിൽ നിന്ന് ഒപ്റ്റിമൈസ് ഡ്രൈവുകൾക്കായി തിരയുക.
  • നിങ്ങൾ വിശകലനം ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും ആഗ്രഹിക്കുന്ന ഡ്രൈവിൽ ടാപ്പുചെയ്യുക.
  • ഡ്രൈവ് പൂർണ്ണമായും ഒപ്റ്റിമൈസ് ചെയ്യുന്നതിന് കാത്തിരിക്കുക.

സ്പൈവെയറുകളും വൈറസുകളും പരിശോധിക്കുക

നിങ്ങളുടെ പിസിയിൽ സ്പൈവെയറുകളും വൈറസുകളും ഉണ്ടോയെന്ന് പതിവായി ചെക്ക് ചെയ്യേണ്ടതുണ്ട്, കാരണം അവ നിങ്ങളുടെ പിസിയെ ബാധിക്കുകയും മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

ഇൻറർ‌നെറ്റ് ബ്രൗസുചെയ്യുമ്പോൾ‌, നിങ്ങളുടെ പി‌സി സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയർ അല്ലെങ്കിൽ വിൻഡോസ് ഡിഫെൻഡർ ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ സ്കാൻ ചെയ്യുന്നത് തുടരുകയും ചെയ്യാം.

സെർച്ച് ഇൻഡക്സിങ് ഓഫ് ചെയ്യുക

വിൻഡോസ് 10ൽ നിങ്ങളുടെ ഹാർഡ് ഡിസ്ക് ഇൻഡക്സ് ചെയ്തുകൊണ്ടിരിക്കും. അതായത് ഹാർഡ് ഡിസ്കിലെ ഫയലുകളുടെ വിവരങ്ങൾ നിരന്തരം രേഖപ്പെടുത്തിക്കൊണ്ടിരിക്കും. മറ്റു ജോലികൾ ചെയ്യുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഇത് നടന്നുകൊണ്ടിരിക്കും. അതിനാൽ കംപ്യൂട്ടറിന്റെ വേഗത്തെയും ബാധിക്കും. ഇത് ഒഴിവാക്കിയാൽ പെർഫോമൻസ് മെച്ചപ്പെടുത്താനാവും.

അങ്ങനെ ചെയ്യുന്നതിന് ചുവടെ ചേർത്ത സ്റ്റെപ്പുകളിൽ പറയുന്നത് പോലെ ചെയ്യുക

  • വിൻ‌ഡോ കീയും 'ആർ'‌ കീയും ഒരേസമയം അമർത്തുക.
  •  ‘Services.msc’ എന്നതിനായി തിരയുക.
  •  Indexing Service അല്ലെങ്കിൽ Windows Search എന്നിവയിലൊന്നിൽ ക്ലിക്ക് ചെയ്യുക.
  •  സ്റ്റോപ്പ് ബട്ടണിൽ ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ കംപ്യൂട്ടർ റീബൂട്ട് ചെയ്യുക.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: