scorecardresearch

നിങ്ങളുടെ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍

പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നത് എല്ലാവര്‍ക്കും സാധിച്ചുവെന്ന് വരില്ല. എന്നാല്‍, നമ്മുടെ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും

പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നത് എല്ലാവര്‍ക്കും സാധിച്ചുവെന്ന് വരില്ല. എന്നാല്‍, നമ്മുടെ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും

author-image
WebDesk
New Update
how to speed up my phone, ഫോണിന്റെ വേഗത കൂട്ടാനുള്ള വഴികള്‍, how to make phone fast, slow phone, optimise my phone, phone optimisation, how to delete apps, എങ്ങനെ ആപ്പുകള്‍ ഡിലീറ്റ് ചെയ്യാം, android phone optimisations, ആന്‍ഡ്രോയ്ഡ് ഫോണ്‍ വേഗത വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍, iemalayalam

5 simple tips to boost phone’s speed: നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് സ്മാര്‍ട്ട് ഫോണുകള്‍. എന്നാല്‍, ഓരോ ദിവസം ഉപയോഗിച്ച് കഴിയുമ്പോഴും മൈാബൈല്‍ ഫോണുകളുടെ വേഗത കുറയും. അത് നമുക്ക് എപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കോവിഡ്-19 മഹാമാരി മൂലം വീട്ടില്‍ നിന്നും ജോലി ചെയ്യുന്നതിനാല്‍ നമ്മള്‍ കൂടുതലായി സ്മാര്‍ട്ട്‌ഫോണിനെ ആശ്രയിക്കുന്നു. അതിനാല്‍ ഫോണുകള്‍ വേഗതയോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്.

Advertisment

പുതിയൊരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നത് എല്ലാവര്‍ക്കും സാധിച്ചുവെന്ന് വരില്ല. എന്നാല്‍,

നമ്മുടെ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

ഫോണിലെ കാഷെ കളയുക

നിങ്ങള്‍ ഫോണില്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും എന്തെങ്കിലും അവശേഷിപ്പിക്കും. അതെല്ലാം കൂടെ ചേര്‍ന്ന് റാമില്‍ കാഷെയായി മാറും. അതിനെ ഡിലീറ്റ് ചെയ്യുന്നത് ഫോണിന്റെ വേഗത തിരിച്ചു കൊണ്ടുവരും. ഒരിക്കല്‍ ഒരു ആപ്പോ വെബ്‌സൈറ്റോ തുറന്നാല്‍ അത് പിന്നീട് തുറക്കുമ്പോള്‍ വേഗതയില്‍ തുറക്കുന്നതിനായി കുറച്ച് കാഷെ അവശേഷിപ്പിക്കും. ഇത് റാമിലെ ഇടമാണ് ഇരിക്കാനായി എടുക്കുന്നത്. അത് വഴി നിങ്ങള്‍ക്ക് പിന്നീടൊരു പ്രവര്‍ത്തനം നടത്താന്‍ കുറഞ്ഞ റാമേ ലഭിക്കുകയുള്ളൂ. കാഷെ എടുത്തു കളയുന്നതിന് സെറ്റിങ്‌സില്‍ പോയി സ്റ്റോറേജില്‍ നിന്നും കാഷെ ഡിലിറ്റ് (Settings > Storage > Cache) ചെയ്താല്‍ മതിയാകും.

Read Also: ഏറ്റവും മികച്ച ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്‌

അനിമേഷന്‍സിനെ പ്രവര്‍ത്തനരഹിതമാക്കുക

Advertisment

അനിമേഷന്‍സും മറ്റും കണ്ണുകള്‍ക്ക് ആകര്‍ഷകമാണ്. പക്ഷേ, ഫോണിന് അവ പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ വിഭവങ്ങള്‍ ആവശ്യമാണ്. പതിയെ ഈ അനിമേഷന്‍സ് തലവേദനയായി മാറുകയും ചെയ്യും. അനിമേഷന്‍സ് പ്രവര്‍ത്തന രഹിതമാക്കുന്നത് (Settings > About Phone > Tap Build number until you see a pop-up intimating that Developer options have been enabled > Go back to the main Settings page > Open Developer options > Windows animation scale > Animations off.) ഫോണിന്റെ പ്രോസ്സസിങ് സമയം കുറയ്ക്കും.

ഉപയോഗിക്കാത്ത ആപ്പുകളെ ഡിലീറ്റ് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുകളില്‍ ധാരാളം ബ്ലോട്ട് വെയറുകള്‍ ഉണ്ടാകും. അവ നിങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കില്ല. കൂടാതെ, നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ട് ഉപയോഗിക്കാത്ത ആപ്പുകളും ഉണ്ടാകും. അവയെല്ലാം നിങ്ങളുടെ ഫോണിലെ സ്‌പേസ് ഉപയോഗിക്കും, കാഷെയ്ക്ക് കാരണമാകും, സ്‌ക്രീനിലെ സ്ഥലം ഉപയോഗിക്കും. അതിനാല്‍, നിങ്ങള്‍ക്ക് വേണ്ടാത്ത ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക. അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഡിസേബിള്‍ ചെയ്യുക.

ക്രോമിലെ ഡാറ്റാ സേവര്‍ പ്രവര്‍ത്തിപ്പിക്കുക

നമ്മള്‍ ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളില്‍ ഏറ്റവും മികച്ചതാണ് ക്രോം. നമ്മള്‍ വാങ്ങിക്കുന്ന ഫോണില്‍ ഈ ബ്രൗസര്‍ ഉണ്ടാകും.

എന്നാല്‍, ക്രോമിലെ ഡാറ്റാ സേവര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഈ ബ്രൗസര്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ക്രോം എടുത്ത് വലത് വശത്ത് മുകളിലുള്ള ഹാംബര്‍ഗര്‍ ഐക്കണ്‍ എടുത്ത് സെറ്റിങ്‌സില്‍ പോയി ഡാറ്റാ സേവര്‍ ഓപ്ഷന്‍ ഓണ്‍ ചെയ്യുക.

ലൈവ് വാള്‍പേപ്പറുകള്‍ ഉപയോഗിക്കരുത്

ലൈവ് വാള്‍പേപ്പറുകള്‍ കാണാന്‍ ഭംഗിയുണ്ടാകും. പക്ഷേ, നിങ്ങളുടെ ഫോണിലെ സിപിയുവിന് കൂടുതല്‍ ജോലി ചെയ്യേണ്ടി വരും. ഇത് സിപിയുവിനും ബാറ്ററിക്കും കൂടുതല്‍ ഭാരം നല്‍കും. മൊബൈലിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും. അതിനാല്‍ ലൈവ് വാള്‍പേപ്പര്‍ ഒഴിവാക്കുക.

Read Also: 5 simple tips to boost your phone’s slowing down speed

Smartphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: