ആൻഡ്രോയിഡിൽ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, അധികം ചെലവു വരാത്ത പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ പരിഗണിക്കാവുന്ന ഒന്നിലധികം ഓപ്ഷനുകൾ ഉണ്ട്. കോംപാക്റ്റ് ഐഫോൺ എസ്ഇ ജെൻ-3 മുതൽ ഐഫോൺ 12 വരെ, 60,000 രൂപയിൽ താഴെ വിലയ്ക്ക് ഇപ്പോൾ വാങ്ങാൻ കഴിയും. ഇപ്പോൾ പരിഗണിക്കാവുന്ന അഞ്ച് മികച്ച ഐഫോൺ ഡീലുകൾ ഇതാ.
iPhone SE 2022 64GB – ഐഫോൺ എസ്ഇ 2022 64ജിബി
മൂന്നാം ജെനറേഷൻ ഐഫോൺ എസ്ഇ 2022 64ജിബി ആമസോണിൽ 41,900 രൂപയ്ക്ക് ലഭ്യമാണ്. ഈ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണായ എസ്ഇ ജെൻ-3, എ15 ബയോണിക് 5ജി ചിപ്പിനൊപ്പമാണ് വരുന്നത്. ബാക്കിയെല്ലാം മിക്കവാറും ഐഫോൺ എസ്ഇക്ക് സമാനമാണ്.
സുരക്ഷയ്ക്കായി ടച്ച് ഐഡി, സിംഗിൾ റിയർ ക്യാമറ, സിംഗിൾ ഫ്രണ്ട് ക്യാമറ എന്നിവയുൾപ്പെടെ പഴയ ഡിസൈൻ തന്നെ നിങ്ങൾക്ക് ഈ ഫോണിലും ലഭിക്കും. അധികം ചെലവില്ലാതെ എ15 ബയോണിക് ചിപ്പ് വേണമെങ്കിൽ ഐഫോൺ എസ്ഇ 3 പരിഗണിക്കാം. 128ജിബി വേരിയന്റിന് 46,900 രൂപയാണ് വില.
iPhone XR 128GB – ഐഫോൺ XR 128ജിബി
പുതിയ സിഗ്നേച്ചർ നോച്ച് ഡിസൈൻ ഉപയോഗിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഐഫോണാണ് ഐഫോൺ XR. 6.1 ഇഞ്ച് സ്ക്രീൻ, എ12 ബയോണിക് ചിപ്പ്, 12എംപി പിൻ ക്യാമറ, 7എംപി ഫ്രണ്ട് ക്യാമറ എന്നിവയുമായാണ് XR വരുന്നത്. ടച്ച് ഐഡിക്ക് പകരം ഫേസ് ഐഡിയും ഫോണിൽ ലഭിക്കും.
അതേസമയം ഐഫോൺ XR -ൽ 5ജി ഉണ്ടാവില്ല, എന്നാൽഐഫോൺ എസ്ഇ 3 ൽ ഇതുണ്ട്. ആമസോൺ സൈറ്റിൽ നിന്ന് ഐഫോൺ XR വാങ്ങാം, നിലവിൽ കോറൽ, (ഉൽപ്പന്ന) റെഡ് വേരിയന്റുകളിൽ മാത്രമേ ഫോൺ ലഭ്യമാകൂ.
iPhone 11 64GB – ഐഫോൺ 11 64ജിബി
ഐഫോണിന്റെ മുൻനിര സീരീസിൽ ഏറ്റവും താങ്ങാനാവുന്ന ഫോണായ ഐഫോൺ 11 ഫ്ലിപ്കാർട്ടിൽ നിന്ന് 43,999 രൂപയ്ക്ക് വാങ്ങാം. ഐഫോൺ എക്സ്ആറിനേക്കാൾ വെറും 1000 രൂപ മാത്രമാണ് കൂടുതൽ, ഐഫോൺ 11 പുതിയ എ13 ബയോണിക് ചിപ്പിനൊപ്പം ഡ്യുവൽ 12 എംപി + 12 എംപി പിൻ ക്യാമറയും 12 എംപി ഫ്രണ്ട് ക്യാമറയും ആയാണ് വരുന്നത്.
എന്നാൽ ഐഫോൺ 11 ഉം 5ജിയെ പിന്തുണയ്ക്കുന്നില്ല, ഐഫോൺ 11 128 ജിബി വേരിയന്റിന് ഫ്ലിപ്പ്കാർട്ടിൽ 48,999 രൂപയാണ് വില.
iPhone 12 mini 64GB – ഐഫോൺ 12 മിനി 64ജിബി
ഐഫോൺ 12 മിനിയാണ് ഈ ലിസ്റ്റിലെ ഒരേയൊരു ‘മിനി’ ഫോൺ, കൂടാതെ മുൻനിര നമ്പർ സീരീസിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന 5ജി ഐഫോണും. 12 മിനിയിൽ ആപ്പിൾ എ14 ബയോണിക് ചിപ്പും 12എംപി + 12എംപി പിൻ ക്യാമറയും മറ്റൊരു 12എംപി ഫ്രണ്ട് ക്യാമറയും വരുന്നു.
ചെറിയ 5.4 ഇഞ്ച് സ്ക്രീനും എച്ച്ഡിആർ10 പിന്തുണയുള്ള സൂപ്പർ റെറ്റിന പാനലും കോംപാക്റ്റ് ഐഫോൺ 12 മിനി അവതരിപ്പിക്കുന്നു. ഐഫോൺ 12 സീരീസിന്റെ ഭാഗമായതിനാൽ, മിനി മാഗ്സേഫ് പിന്തുണയും ഇതിൽ വരുന്നു, ആപ്പിൾ മാഗ്സേഫ് ബാറ്ററി പായ്ക്ക് പോലുള്ള ആക്സസറികളുമായി ഇത് പ്രവർത്തിക്കും. ഫ്ലിപ്കാർട്ടിൽ ഐഫോൺ 12 മിനി 128 ജിബി 54,999 രൂപയ്ക്കും 256 ജിബി 64,999 രൂപയ്ക്കും ലഭ്യമാണ്.
iPhone 12 64GB – ഐഫോൺ 12 64ജിബി
ഐഫോൺ 12 മിനിയുടെ വലിയ പതിപ്പായ ഐഫോൺ 12-ലും 6.1 ഇഞ്ച് സ്ക്രീനും ഫേസ് ഐഡിയുമുള്ള അതേ എ14 ബയോണിക് 5 ജി ചിപ്സെറ്റാണ് നല്കിയിരിക്കുന്നത്. 12എംപി+12എംപി റിയർ ക്യാമറ സെറ്റപ്പും 12എംപി ഫ്രണ്ട് ക്യാമറയും ലഭിക്കും. ആപ്പിൾ മെഗാസെഫ് പിന്തുണയും ലഭിക്കും.
ഐഫോൺ 12-ന്റെ റെട്രോ ഡിസൈൻ പഴയ ഐഫോൺ 4-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ്. ഫോണിന്റെ 128ജിബി പതിപ്പ് 61,999 രൂപയ്ക്കും 256ജിബി വേരിയന്റ് 71,999 രൂപയ്ക്കും നിങ്ങൾക്ക് ലഭിക്കും.
Also Read: Best phones under 20,000: വൺപ്ലസ് മുതൽ റെഡ്മി വരെ; 20,000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ട്ഫോണുകൾ