ഏറ്റവും മികവുറ്റ ദൃശ്യ- ശ്രാവ്യ സംവിധാനങ്ങളോടെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 8 പ്ലസ് പുറത്തിറക്കിയത്. പുതിയ പതിപ്പുകളുടെ അവതരണ ചടങ്ങില്‍ തന്നെ കമ്പനി പുതിയ മോഡലിന്റെ ക്യാമറാ മികവിനെ കുറിച്ച് അവകാശവാദം ഉന്നയിച്ചിരുന്നു. മറ്റെ ബെര്‍ട്ടോലി എന്ന ഛായാഗ്രാഹകന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നതാണ്.

ഐഫോണ്‍ 8 പ്ലസിന്റെ വീഡിയോ നിലവാരം പരിശോധിക്കാന്‍ ലോസ് ആഞ്ചല്‍സിലാണ് 4കെ സിനിമാറ്റിക് വീഡിയോ ചിത്രീകരിച്ചത്. 2.5 മിനുറ്റ് ദൈര്‍ഘ്യമുളള വീഡിയോ പൂര്‍ണമായും സ്മാര്‍ട്ട്ഫോണില്‍ തന്നെയാണ് ചിത്രീകരിച്ചത്. ആപ്പിള്‍ സെന്‍സര്‍ മെച്ചപ്പെടുത്തിയെന്ന് അവകാശപ്പെട്ടത് ശരിയാണെന്ന് ബെര്‍ട്ടോളി പറയുന്നു. ഐഫോണ്‍ ഇത്രയും മികച്ച രീതിയില്‍ നിറങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നതില്‍ താന്‍ അത്ഭുതപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഐഫോണ്‍ 8 പ്ലസിന് ഡ്യുവല്‍ ക്യാമറ, അപ്പര്‍ച്ചര്‍ f/1.8, f/2.8 ഉും 12എംപി ക്യാമറയില്‍ ആഴമേറിയ പിക്‌സലുകളും പുതിയ വര്‍ണ്ണത്തിലുമുളള ഫില്‍റ്ററുകളുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ