ആന്‍ഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ട് പ്രചരിക്കുന്ന ‘ജൂഡി’ എന്ന് പേരുളള മാല്‍വെയറാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ഭീഷണി. ലോകത്തെ 3 കോടി 65 ലക്ഷം ആന്‍ഡ്രോയിഡ് ഫോണിലേക്ക് ഇതിനകം ജൂഡി കടന്നുകൂടിയതായാണ് വിവരം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴിയാണ് ‘ജൂഡി’ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

അപകടകാരികളായ നിരവധി ആപ്ലിക്കേഷനുകള്‍ 45 ലക്ഷം മുതല്‍ 185 ലക്ഷം തവണ വരെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതയും സൈബര്‍ വിദഗ്ധര്‍ പറയുന്നു. മാല്‍വെയര്‍ കടന്നുകൂടിയ നിരവധി ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേയിലുളളത്. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്ലിക്കേഷനുകള്‍ എത്രമാത്രം സുരക്ഷിതമാണെന്ന് ഉപയോക്താക്കള്‍ പരിശോധനയ്കക്ക് വിധേയമാക്കണം. അറിയപ്പെടാത്ത ഇടങ്ങളില്‍ നിന്നും സൗജന്യ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണമെന്ന് സൈബര്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

നിങ്ങളുടെ ഫോണില്‍ താഴെ പറയുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാണ് വിദഗ്ധരുടെ നിര്‍ദേശം.

1. ഫാഷന്‍​ജൂഡി: സ്നോ ക്വീന്‍ സ്റ്റൈല്‍ (Fashion Judy: Snow Queen Style)

2. അനിമല്‍ ജൂഡി: പേര്‍ഷ്യന്‍ കാറ്റ് കെയര്‍ (Animal Judy: Persian Cat Care)

3. അനിമല്‍ ജൂഡി: ഡ്രാഗണ്‍ കെയര്‍ (Animal Judy: Dragon Care)

4. ഷെഫ് ജൂഡി: ഹാലോവീന്‍ കുക്കീസ് (Chef Judy: Halloween Cookies)

5. അനിമല്‍ ജൂഡി: റാബിറ്റ് കെയര്‍ (Animal Judy: Rabbit Care)

6. ഫാഷന്‍ ജൂഡി: വാമ്പയര്‍ സ്റ്റൈല്‍ (Fashion Judy: Vampire Style)

7. അനിമല്‍ ജൂഡി: നൈണ്‍ ടൈല്‍ഡ് ഫോക്സ് (Animal Judy: Nine-Tailed Fox)

8. അനിമല്‍ ജൂഡി: സീ ഒട്ടര്‍ കെയര്‍ (Animal Judy: Sea Otter Care)

9. ഫാഷന്‍ ജൂഡി: വെഡ്ഡിംഗ് ഡേ (Fashion Judy: Wedding Day)

10. ഷെഫ് ജൂഡി: പിക്നിക് ലഞ്ച് മേക്കര്‍ (Chef Judy: Picnic Lunch Maker)

11. അനിമല്‍ ജൂഡി: റുഡോള്‍ഫ് കെയര്‍ (Animal Judy: Rudolph Care)

12. ജൂഡീസ് ഹോസ്പിറ്റല്‍: പീഡിയാട്രിക്സ് (Judy’s Hospital: Pediatrics)

13. ഫാഷന്‍ ജൂഡി: ട്വൈസ് സ്റ്റൈല്‍ (Fashion Judy: Twice Style)

14. അനിമല്‍ ജൂഡി: ഫെനെക് ഫോക്സ് കെയര്‍ (Animal Judy: Fennec Fox Care)

15. അനിമല്‍ ജൂഡി: ഡോഗ് കെയര്‍ (Animal Judy: Dog Care)

16. ഫാഷന്‍ ജൂഡി: കപ്പിള്‍ സ്റ്റൈല്‍ (Fashion Judy: Couple Style)

17. അനിമല്‍ ജൂഡി: കാറ്റ് കെയര്‍ (Animal Judy: Cat Care)

18. ഫാഷന്‍ ജൂഡി: ഹാലോവീന്‍ സ്റ്റൈല്‍ (Fashion Judy: Halloween Style)

19. ഷെഫ് ജൂഡി: ഡാല്‍ഗോനാ മേക്കര്‍ (Chef Judy: Dalgona Maker)

20. ജൂഡീസ് സ്പാ സലോണ്‍ (Judy’s Spa Salon)

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ