ചൈനീസ് കന്പനിയായ ഷവോമിയുടെ പുതിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 4 ആദ്യ പത്തു മിനിറ്റിൽ വിറ്റഴിഞ്ഞത് 2.5 ലക്ഷം. മി ഡോട്കോം, ഫ്ലിപ്കാർട്ട് എന്നിവയിലൂടെയാണ് വിൽപന നടന്നത്.

മൂന്നു രൂപഭേദങ്ങളിലാണ് റെഡ്മി നോട്ട് 4 ഇന്ത്യയിലെത്തിയത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വില 9,999 രൂപയാണ്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ളതിന് 10,999 രൂപയും 4 ജിബി റാമുംം 64 ജിബി സ്റ്റോറേജുമുള്ളതിന്റെ വില 12,999 രൂപയുമാണ്.

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ, 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, 13 മെഗാപിക്സൽ ക്യാമറ, അഞ്ചു മെഗാപിക്സൽ സെൽഫി ക്യാമറ, 4100 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ