വിപ്ലവകരമായൊരു നികുതി പരിഷ്കാരത്തിനാണ് രാജ്യം കഴിഞ്ഞയാഴ്ച്ച സാക്ഷ്യം വഹിച്ചത്. രാജ്യം ഒറ്റനികുതിയിലേക്ക് മാറി ഉത്പന്നങ്ങള്‍ക്ക് മേലുളള നികുതി കൂടുകയും കുറയുകയും ചെയ്തതോടെ ഉപഭോക്താക്കളില്‍ ആശയക്കുഴപ്പവും രൂപപ്പെട്ടു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ ബൂസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട്ഫോണുകളുടെ ഇറക്കുമതി ചുങ്കം 10 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

പിന്നാലെ ആപ്പിള്‍ ഫോണുകള്‍ വിലക്കുറവും പ്രഖ്യാപിച്ചു. ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും മാക്ബുക്കുകള്‍ക്കും 4 മുതല്‍ 7.5 ശതമാനം വരെയാണ് വില കുറച്ചത്. അസ്യൂസും പാനസോണികും പോലെയുളള മറ്റ് കമ്പനികളും വില കുറവ് പ്രഖ്യാപിച്ച് രംഗത്തെത്തി. ജിഎസ്ടിയുടെ വരവിന് പിന്നാലെ വില കുറവ് രേഖപ്പെടുത്തിയ ചില സ്മാര്‍ട്ട്ഫോണുകള്‍ നോക്കാം.

1. ആപ്പിള്‍ ഐഫോണ്‍ 7-
ആപ്പിളിന്റെ പ്രചാരത്തിലുളള ഏറ്റവും ജനപ്രിയതയുളള ആപ്പിള്‍ 7നും ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ വില കുറച്ചു. 32 ജിബി മോഡലിന് 60,000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 56,200 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. 70,000 രൂപയുണ്ടായിരുന്ന 128 ജിബി 65,200 രൂപയായി കുറഞ്ഞിട്ടുണ്ട്. 256 ജിബി മോഡലിന് 5,600 രൂപ വിലക്കുറവില്‍ ഇപ്പോള്‍ 74,400 രൂപയാണ് വില.

2. ഐഫോണ്‍ 7 പ്ലസ്-
ഈ മോഡലിന്റെ 32 ജിബി ഫോണിന് 72,000 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 67,300 രൂപയ്ക്ക് ലഭ്യമാണ്. 128 ജിബി മോഡലിന് ഇപ്പോള്‍ 76,200 രൂപയായി കുറഞ്ഞിട്ടുണ്ട്. 256 ജിബി മോഡലിന് 85,400 രൂപയായും വില കുറച്ചിട്ടുണ്ട്.

3. ആപ്പിള്‍ ഐഫോണ്‍ എസ്ഇ-
ആപ്പിളിന്റെ 4 ഇഞ്ച് മോഡലായ എസ്ഇയ്ക്കും വില കുറഞ്ഞിട്ടുണ്ട്. 1200 രൂപ ഡിസ്കൗണ്ടില്‍ 26000 രൂപയ്ക്കാണ് 32 ജിബി ഫോണ്‍ ലഭ്യമാകുക. 128 ജിബിക്ക് 220 രൂപ ഡിസ്കൗണ്ടില്‍ 35,000 രൂപയ്ക്ക് ലഭ്യമാകും,

4. ഐഫോണ്‍ 6എസ് പ്ലസ്
ഐഫോണ്‍ 6എസ് പ്ലസ് (32ജിബി) 3,900 രൂപ വിലക്കുറവില്‍ 56,100 രൂപയ്ക്ക് ലഭിക്കും. 128 ജിബി മോഡലിന് 65,000 രൂപയാണ് വില. ഐഫോണ്‍ 6എസിന് (32ജിബി) 46,900 രൂപയാണ് പുതിയ വില. 128 ജിബി മോഡലിന് 55,900 രൂപയാണ്.

5. അസ്യൂസ് സെന്‍ഫോണ്‍ 3-
ഈ മോഡല്‍ 3000 രൂപ ഡിസ്കൗണ്ടില്‍ 16,999 രൂപയ്ക്ക് ലഭ്യമാകും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 27,999 രൂപയ്ക്കാണ് ഈ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

6. അസ്യൂസ് സെന്‍ഫോണ്‍ 3 മാക്സ്-
1000 രൂപയാണ് ഈ മോഡലിന് വില കുറച്ചിട്ടുളളത്. 14,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭ്യമാകും. 5.5 ഇഞ്ച് വലുപ്പമുളള എച്ച്ഡി ഡിസ്പ്‍ളെയും 3ജിബി റാമുമാണ് ഫോണിന്റെ പ്രത്യേകത. 16 മെഗാപിക്സല്‍ പിന്‍ ക്യാമറയും 8 എംപി മുന്‍ ക്യാമറയുമാണ് ഫോണിനുളളത്.

7. അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്സ്-
144,999 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച ഈ മോഡലിന് രണ്ടായിരം രൂപയുടെ ഇളവോടെ 12,999 രൂപയ്ക്ക് ലഭ്യമാണ്.

8. പാനസോണിക് പി88
800 രൂപയുടെ വിലയിളവാണ് ഈ ഫോണിന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഈ ഫോണ്‍ 8,490 രൂപയക്ക് ലഭ്യമാകും. 2 ജിബി റാമും 16 ബിജി ഇന്റേണല്‍ സ്റ്റോറേജും ഫോണിന്റെ ഫീച്ചേഴ്സാണ്.

9. പാനസോണിക് എലുഗ 13 മെഗാ-
ഈ വര്‍ഷം മെയ് മാസം അവതരിപ്പിച്ച മോഡലിന് 1000 രൂപയാണ് ഇളവ്. 10,999 രൂപയായിരുന്നു മുമ്പത്തെ വില.

10. പാനസോണിക് എലുഗ പള്‍സ് എക്സ്
500 രൂപ ഇളവില്‍ 10,490 രൂപയ്ക്കാണ് ഈ മോജല്‍ ലഭ്യമാകുന്നത്. 5.5 ഇഞ്ച് ഡിസ്പ്‍ളേയും 3ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിന്റെ ഫീച്ചര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook