‘ഇബ്ര’വരും മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടം സമ്മാനിക്കാൻ

കാൽമുട്ടിന് പരിക്കേറ്റ ഇബ്രാഹിമ്മോവിച്ചിന് 3 മാസത്തേക്ക് കളിക്കാനാവില്ലെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്

zlatan-ibrahimovic-manchester-united

ലണ്ടൻ: യൂറോപ്പ ലീഗ് ഫൈനലിൽ അയാക്സിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സൂപ്പർ താരം സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ച് കളിച്ചേക്കും. കാൽമുട്ടിന് പരിക്കേറ്റ ഇബ്രാഹിമ്മോവിച്ചിന് 3 മാസത്തേക്ക് കളിക്കാനാവില്ലെന്നായിരുന്നു ഡോക്ടർമാർ വിധിയെഴുതിയത്. എന്നാൽ താൻ ഫൈനലിന് തയ്യാറാണെന്ന് ഇബ്രാഹിമ്മോവിച്ച് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു കഴിഞ്ഞു. താൻ പൂർണ്ണമായും കായികക്ഷമത വീണ്ടെടുത്തു കഴിഞ്ഞു എന്ന് തെളിയിക്കാൻ ഒരു വീഡിയോയും ഇബ്രഹിമ്മോവിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Ready for the final

A post shared by IAmZlatan (@iamzlatanibrahimovic) on

പ്രിമിയർ ലീഗ് കിരീടം നേടാൻ ആയില്ലെങ്കിലും യൂറോപ്പ ലീഗ് കിരിടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ. വിഖ്യാത പരിശീലകൻ ജോസെ മൗറീഞ്ഞോയ്ക്ക് കീഴിൽ യൂറോപ്പിലെ പ്രധാന കിരീടം നേടാൻ കഴിയുമെന്ന് വിശ്വാസത്തിലാണ് താരങ്ങൾ. മെയ് 24 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ഫൈനലിൽ ഡച്ച് ക്ലബ് അയാക്സാണ് യുണൈറ്റഡിന്രെ എതിരാളികൾ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Zlaten ibrahimovich may play for manchester united in europa league final

Next Story
ഇത് ഒരു വല്ലാത്ത അപകടമായിപ്പോയി !moto gp
The moderation of comments is automated and not cleared manually by malayalam.indianexpress.com