/indian-express-malayalam/media/media_files/uploads/2018/03/Zlatan-Ibrahimovic.jpg)
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച് ക്ലബ് വിട്ടു. കോച്ച് ജോസ് മോറിഞ്ഞോയുമായുളള ഭിന്നതയാണ് കൂടുമാറ്റത്തിന് കാരണമെന്നാണ് വിവരം. അമേരിക്കൻ ലീഗ് ടീമായ എൽഎ ഗ്യാലക്സിയിലേക്കാണ് സ്ലാട്ടന്റെ ചുവടുമാറ്റം. ഇക്കാര്യം ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് സ്ഥിരീകരിച്ചു.
It's been a blast, Zlatan. pic.twitter.com/1mchkTH2Zj
— Manchester United (@ManUtd) March 22, 2018
താരത്തിന് അടുത്ത വർഷം വരെ കരാർ ഉണ്ടായിരുന്നു. എന്നാൽ ഇത് അവസാനിപ്പിക്കാനുളള സൂപ്പർതാരത്തിന്റെ തീരുമാനം കോച്ച് മോറിഞ്ഞോ അംഗീകരിച്ചു. ഇതോടെയാണ് കൂടുമാറ്റത്തിന് വഴിതെളിഞ്ഞത്. മാർച്ച് 31 ന് താരം പുതിയ ക്ലബിന്റെ ജഴ്‌സിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഫുട്ബോൾ ലോകത്തെ റിപ്പോർട്ടുകൾ.
/indian-express-malayalam/media/media_files/uploads/2018/03/Zlatan.jpg)
"വലിയ സംഭവങ്ങൾക്ക് പോലും അവസാനമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് മികച്ച സീസണുകൾക്ക് ശേഷം മാറ്റത്തിനുളള സമയമായിരിക്കുന്നു. നന്ദി ക്ലബിനും, ആരാധകർക്കും ടീമിനും കോച്ചിനും സ്റ്റാഫിനും ജീവിതത്തിന്റെ ഈ ഭാഗം ഒപ്പം പങ്കുവച്ചതിന് നന്ദി അറിയിക്കുന്നു." ക്ലബ് വിടുന്ന വിവരമറിയിച്ച് സ്ലാട്ടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us