സൂപ്പർ താരം സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ചിനെ വേട്ടയാടി വീണ്ടും പരുക്ക്. ഒരു വർഷത്തിലധിമായി പരുക്ക് മൂലം വിശ്രമത്തിലായിരുന്ന സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ച് കഴിഞ്ഞ മാസമാണ് മൈതാനത്തേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഇന്നലെ സത്താംപ്ടണെതിരായ മൽസരത്തിനിടെയാണ് ഇബ്രാഹിമ്മോവിച്ചിന് വീണ്ടും പരുക്കേറ്റത്.

സ്ലാട്ടൺ ഇബ്രാഹിമ്മോവിച്ചിന്റെ കാൽമുട്ടിനാണ് പരുക്കേറ്റിരിക്കുന്നത്. ഉടൻ തന്നെ താരത്തെ മൽസരത്തിൽ നിന്ന് പിൻവലിച്ചു. സ്കാനിങ്ങിന് വിധേയനാക്കിയതിന്​ ശേഷം താരത്തിന് ഒരു മാസം വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ട്രൈക്കറായ റൊമേയു ലുക്കാക്കുവിനും ഇന്നലെ പരുക്കേറ്റു. എതിർ താരവുമായി കൂട്ടിയിടിച്ച ലുക്കാക്കുവിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ലുക്കാക്കുവിനും 2 ആഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

2 സ്ട്രൈക്കർമാരും പരുക്കിന്റെ പിടിയിൽ ആയതോടെ യുണൈറ്റഡ് പ്രതിസന്ധിയിലായി. പ്രിമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook