scorecardresearch
Latest News

‘എന്തൊരു ഗോളാണ്, എന്തൊരു മനുഷ്യനാണ്’; അഞ്ഞൂറാം ഗോളിലും ഞെട്ടിച്ച് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

ഇബ്രാഹിമോവിച്ചിന്റെ കരിയറിലെ അഞ്ഞൂറാം ഗോളാണ് ഇപ്പോള്‍ തരംഗമാകുന്നത്. 43ാം മിനുറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ആ വണ്ടര്‍ ഗോള്‍ പിറന്നത്.

‘എന്തൊരു ഗോളാണ്, എന്തൊരു മനുഷ്യനാണ്’; അഞ്ഞൂറാം ഗോളിലും ഞെട്ടിച്ച് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്ന സ്വീഡിഷ് ഇതിഹാസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക് കടന്നു വരിക ഒന്നല്ല ഒരുപാട് ഗോളുകളായിരിക്കും. തല കൊണ്ടും കാലു കൊണ്ടും തിരിഞ്ഞും മറിഞ്ഞും ചാടിയുമെല്ലാം സ്ലാട്ടന്‍ നേടിയ ഗോളുകള്‍. മനുഷ്യസാധ്യമല്ലെന്ന് തോന്നിപ്പിക്കുന്ന ആങ്കിളുകളില്‍ നിന്നുവരെ അനായാസം പന്തിനെ വലയിലേക്ക് തൊടുത്തു വിടുന്ന അത്ഭുത പ്രതിഭയാണ് ഇബ്രോ.

അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞ് അമേരിക്കന്‍ സോക്കര്‍ ലീഗില്‍ എല്‍.എ ഗ്യാലക്സിക്ക് വേണ്ടി പന്ത് തട്ടുകയാണ് താരമിപ്പോള്‍. ഇബ്രാഹിമോവിച്ചിന്റെ കരിയറിലെ അഞ്ഞൂറാം ഗോളാണ് ഇപ്പോള്‍ തരംഗമാകുന്നത്.

43ാം മിനുറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ആ വണ്ടര്‍ ഗോള്‍. ജൊനാഥന്‍ ഡോസ് സാന്റോസ് ബോക്സിലേക്ക് നീട്ടി നല്‍കിയ പാസ് ഇബ്ര പോസ്റ്റിലേക്ക് മറിച്ചിടുകയായിരുന്നു.

ഫുട്ബോളില്‍ 500 ഗോള്‍ എന്ന നേട്ടം സ്വന്തമാക്കുന്ന 26ാമത്തെ കളിക്കാരനാണ് സ്വീഡന്‍ താരമായ ഇബ്രാഹിമോവിച്ച്. മത്സരത്തില്‍ ടോറണ്ടോ എഫ്സി അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഇബ്രാഹിമോവിച്ചിന്റെ ഈ ഗോള്‍ വേറിട്ടതായി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Zlatan ibrahimovic scores sensational strike to bring up 500th career goal