ചാമ്പ്യന്‍സ് ലീഗ്; സിദാനും ആൻസലോറ്റിയും നേര്‍ക്കുനേര്‍

സിനദീന്‍ സിദ്ധാന്‍ എന്ന റയല്‍ മാഡ്രിഡ് ഇതിഹാസം തിരിച്ചു കോച്ചിന്‍റെ കുപ്പായമണിഞ്ഞു റയല്‍ മാഡ്രിഡ് ക്യാമ്പിലേക്ക് തിരിച്ചെത്തിയതില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നിലവിലെ ബയേണ്‍ പരിശീലകനായ ആൻസലോട്ടിയോടാണ്.

Real Madrid's coach Carlo Ancelotti (L) and assistant Zinedine Zidane react during the Champions League semi-final second leg soccer match against Bayern Munich at the Arena stadium in Munich, April 29, 2014. REUTERS/Michael Dalder

ചാമ്പ്യന്‍സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ റൗണ്ടില്‍ എത്തിനില്‍ക്കേ ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ കാലങ്ങളായി കാത്തിരിക്കുന്ന നിമിഷം സമാഗമാമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, ജര്‍മ്മന്‍ ഫുട്ബാളിലെ അതികായന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടുമ്പോള്‍ ഫുട്ബാള്‍ ആരാധനയോടെ ഒറ്റുനോക്കുന്ന ഗുരു ശിഷ്യന്മാര്‍ കൂടിയാവും മാറ്റുരക്കുക.

സിനദിന്‍ സിദാൻ എന്ന റയല്‍ മാഡ്രിഡ് ഇതിഹാസം തിരിച്ചു കോച്ചിന്‍റെ കുപ്പായമണിഞ്ഞു റയല്‍ മാഡ്രിഡ് ക്യാമ്പിലേക്ക് തിരിച്ചെത്തിയതില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നിലവിലെ ബയേണ്‍ പരിശീലകനായ ആൻസലോറ്റിയോടാണ്.

വരുന്ന ബുധനാഴ്ച്ചയാണ് യൂറോപിലെ മികച്ച നാലില്‍ ഇടം നേടാനുള്ള റൗണ്ടിന്‍റെ ആദ്യ പാദം നടക്കുക.

“ഞങ്ങള്‍ റയലിനായി തയ്യാറാണ് ” 2014ലെ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ബയേണിനെ 5-0 ത്തിനു തോല്‍പ്പിച്ചുകൊണ്ട് റയല്‍ മാഡ്രിഡിന്‍റെ ചാമ്പ്യന്‍സ് കപ്പ് വേട്ടയ്ക്കു കടിഞ്ഞാണ്‍ വലിച്ച ആന്‍സെലോറ്റി  പറയുന്നൂ. അന്ന് ആന്‍സലോറ്റിയുടെ  സഹ പരിശീലകന്‍ ആയിരുന്നു നിലവിലെ റയല്‍ മാഡ്രിഡ് പരിശീലകനായ സിനദിന്‍ സിദാന്‍.

അതിനു രണ്ടു വര്‍ഷത്തിനു ശേഷം, റാഫാ ബെനിറ്റെസിനു പകരക്കാരനായാണ് സിദാൻ റയല്‍ മാഡ്രിഡ് കോച്ചായി നിയമിക്കപ്പെടുന്നത് . സ്ഥാനമേറ്റു നാലു മാസത്തിനകം തന്നെ സിദാന്റെ ചുമതലയിലുള്ള റയൽ
മാഡ്രിഡ് ചാമ്പ്യന്‍സ് കപ്പില്‍ മുത്തമിട്ടിരുന്നു.

ആന്‍സലോറ്റി  പരിശീലന സ്ഥാനത്തിരിക്കെ ബയേണില്‍ നിന്നും മാഡ്രിഡിലേക്ക് മാറിയ ടോണി ക്രൂസ് റയല്‍ മാഡ്രിഡിനെ ഒന്നാമതെത്തിച്ചതിന്റെ അംഗീകാരം മുഴുവന്‍ സിദാനാണ്‌ എന്ന് പറയുന്നു.
” അദ്ദേഹത്തിന്‍റെ സാന്നിധ്യം ഇവിടെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു.അദ്ദേഹം ഇവിടേക്ക് വന്നത് തന്നെ പോസറ്റിവിറ്റിയും കൊണ്ടാണ്. പിന്നീട് അദ്ദേഹം ഞങ്ങളെ പുതിയൊരു ദിശയിലേക്ക് നയിക്കുകയായിരുന്നു.’ ക്രൂസ് പറയുന്നു.

“ഞങ്ങള്‍ മുന്‍പ് കളിച്ചിരുന്നതിനെക്കാളും നല്ല കളിയാണ് പിന്നീട് കാഴ്ച്ചവെക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് നേടിയതോടെ നമ്മുടെ പ്രയത്നങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തി എന്ന് വേണം കരുതാന്‍.” ക്രൂസ് ചേര്‍ത്തു.

യൂറോപ്പിലെ പ്രഗത്ഭരായ ഇരു ക്ലബുകളും ഇത് ഇരുപത്തിമൂന്നാം തവണയാണ് പരസ്പരം മാറ്റുരക്കുന്നത് .

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Zinedine zidane meets mentor carlo ancelotti in champions league quarters

Next Story
പുണെ ടീമംഗങ്ങൾക്കൊപ്പം ഡാൻസ് ചെയ്‌ത് ധോണി; വിഡിയോ കാണാം
The moderation of comments is automated and not cleared manually by malayalam.indianexpress.com