ലാലിഗയിൽ ഇന്ന് അപൂർവമായൊരു പോരാട്ടത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാനും മകൻ എൻസോ സിദാനും തമ്മിൽ ഇന്ന് നേർക്ക് നേർ ഏറ്റുമുട്ടുകയാണ്. ലാലിഗയിൽ ഇന്ന് നടക്കുന്ന റയൽ മാഡ്രിഡ് അലാവസ് പോരാട്ടത്തിലാണ് അച്ഛനും മകനും മുഖാമുഖം വരുന്നത്.

സിദാന്റെ ശിക്ഷണത്തിൽ കഴിഞ്ഞ 6 വർഷമായി റയൽ മാഡ്രിഡിന് വേണ്ടിയാണ് മകൻ എൻസോ സിദാൻ കളിച്ചത്. റയലിന്റെ യൂത്ത് ടീമിലും, റിസർവ് ടീമിലും കളിച്ച എൻസോയ്ക്ക് പക്ഷെ സീനിയർ ടീമിൽ അവസരങ്ങൾ കുറവായിരുന്നു. ലോകോത്തര താരങ്ങൾ അണിനിരക്കുന്ന റയലിന്റെ അന്തിമ ഇലവനിൽ സിദാൻ മകന് ഇടം നൽകിയില്ല. ഈ​ സീസണിലാണ് എൻസോ സിദാൻ അലാവസിലേക്ക് ചേക്കേറിയത്.

തന്റെ ടീമിനെതിരെ എൻസോ ഗോൾ നേടില്ല എന്നാണ് താൻ കരുതുന്നതെന്ന് സിനദിൻ സിദാൻ പറഞ്ഞു. തന്റെ മകനെതിരായ മത്സരമായി താൻ ഇതിനെ കാണുന്നില്ലെന്നും മത്സരം റയൽ മാഡ്രിഡും അലാവസും തമ്മിലാണെന്നും സിദാൻ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ