ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയിൽ മുൻപന്തിയിലുള്ള സിനദിൻ സിദാന്റെ വണ്ടർ ഗോൾ പിറന്നിട്ട് ഇന്നേക്ക് 15 വർഷം. 2002ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് സിനദിൻ സിദാന്റെ ബൂട്ടുകളിൽ നിന്ന് ആ അദ്ഭുത ഗോൾ പിറന്നത്. ചാമ്പ്യസ് ലീഗിന്റെ കലാശപ്പോരാട്ടത്തിൽ ബയൺ ലെക്യൂസന് എതിരെയാണ് സിദാന്റെ തകർപ്പൻ ഗോൾ പിറന്നത്.

റോബർട്ടോ കാർലോസിന്റെ ക്രോസ് വായുവിൽ വട്ടംതിരിഞ്ഞ് സിദാൻ തൊടുത്ത ഷോട്ടാണ് റയലിന് അന്ന് കിരീടം സമ്മാനിച്ചത്. കാർലോസിന്റെ ക്രോസ് എതിർ താരത്തിന്റെ കാലിൽ തട്ടി വേഗത കുറഞ്ഞെങ്കിലും അസാമാന്യ മെയ് വഴക്കത്തോടെയാണ് സിദാസ് പോസ്റ്റിലേക്ക് തിരിച്ച് വിട്ടത്. ഗോൾവലകാത്ത ജോർജ്ജ് ബട്ടിനെ കാഴ്ചക്കാരനാക്കിയാണ് ആ ഗോൾ വലയിൽ പതിച്ചത്.

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയിൽ യുഫേഫ സിദാന്റെ ഗോളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ