ലണ്ടന്‍: മേയില്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനമൊഴിഞ്ഞ സിനദിന്‍ സിദാന്‍ വീണ്ടും പരിശീലകനാകുന്നു എന്ന് അറിയിച്ചതോടെ കണ്ണുകളെല്ലാം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാളയത്തിലേക്ക്. ഹോസെ മൊറീഞ്ഞോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി സിദാനെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൊറീഞ്ഞോയാണ്. ടീം മാനേജ്മെന്‍റ് ആയും താരങ്ങളുമായും പരിശീലകന്റെ ബന്ധം വഷളായതായും റിപ്പോര്‍ട്ടുകളുണ്ട്. മൊറീഞ്ഞോ ക്ലബ്ബ് വിടും എന്ന വാര്‍ത്തകള്‍ നില്‍ക്കെയാണ് സിദാന്റെ കടന്നുവരവ്.

“ഞാന്‍ തീര്‍ച്ചയായും പരിശീലനത്തിലേക്ക് മടങ്ങി പോവുകയാണ്” സ്പാനിഷ് ടിവിയായ ആര്‍ടിവിഇയോട് സിദാന്‍ പറഞ്ഞു.

സിദാന്‍ പരിശീലകന്റെ റോളില്‍ എത്തുന്നത് 2014ലാണ്. റയല്‍ മാഡ്രിഡ് ബി ടീമിനെ പരിശീലിപ്പിച്ച ഫ്രഞ്ച് ഇതിഹാസ താരം 2016ല്‍ ഫസ്റ്റ് സ്ക്വാഡിന്റെ ചുമതലയേറ്റെടുത്തു. റയലിന് തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ് സിദാന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ