scorecardresearch

Latest News

T20 World Cup: ഇക്കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തണം; കര്‍ശന മുന്നറിയിപ്പുമായി സഹീര്‍ ഖാന്‍

ന്യൂസിലന്‍ഡിനെതിരായ മത്സരം വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ജീവന്‍ മരണ പോരാട്ടമാണ്

Zaheer Khan, T20 World Cup
Photo: Facebook/ Zaheer Khan

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുന്‍ താരം സഹീര്‍ ഖാന്‍. പാക്കിസ്ഥാനോട് വഴങ്ങിയ 10 വിക്കറ്റിന്റെ തോല്‍വി ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. അതിനാല്‍ തന്നെ ഞായറാഴ്ചത്തെ മത്സരം വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ജീവന്‍ മരണ പോരാട്ടമാണ്.

“നിലവാരത്തിനൊത്ത് കളിക്കുകയാണെങ്കില്‍ ഏതൊരു ടീമിനും ഇന്ത്യയെ നേരിടുക പ്രയാസമായിരിക്കും. ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റില്‍ തുടക്കത്തില്‍ തന്നെ വിജയ വഴിയിലേക്ക് എത്തുന്നത് നിര്‍ണായകമാണ്. ഇത്തവണ ഇന്ത്യ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങിയിരിക്കുകയാണ്. ഒരുപാട് വൈകുന്നതിന് മുന്‍പ് വിജയ വഴിയിലേക്ക് തിരിച്ചെത്തണം. ന്യൂസിലന്‍ഡുമായുള്ള മത്സരം നിര്‍ണായകമാണ്,” ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ സഹീര്‍ പറഞ്ഞു.

“പാക്കിസ്ഥാനോട് പരാജയപ്പെട്ടെങ്കിലും ന്യൂസിലന്‍ഡ് മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ന്യൂസിലന്‍ഡിനും എല്ലാ മത്സരങ്ങളും വിജയിക്കണം. പാക്കിസ്ഥാനോട് കീഴടങ്ങിയങ്കിലും അവര്‍ നല്ല പോരാട്ടം നടത്തി. ബാറ്റിങ്ങില്‍ റണ്‍സ് കണ്ടെത്താനായില്ലെങ്കിലും ബോളിങ്ങിലൂടെയും ഫീല്‍ഡിങ് കൊണ്ടും ന്യൂസിലന്‍ഡ് കരുത്ത് കാട്ടി. ആത്മവിശ്വാസത്തിന്റെ തെളിവായിരുന്നു അവരുടെ പ്രകടനം. ഇക്കാര്യത്തില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തണം,” സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup: ബാറ്ററായി മാത്രം ഹാര്‍ദിക് തുടര്‍ന്നേക്കില്ല; പ്ലാന്‍ ബിയുമായി ഇന്ത്യ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Zaheer khans warning to india ahead of new zealand match