/indian-express-malayalam/media/media_files/uploads/2020/03/Zaheer-Khan.jpg)
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഒരു വിരുന്നായിരുന്നു റോഡ് സേഫ്‌റ്റി വേൾഡ് സീരിസിലെ ഇന്നലെ നടന്ന ഇന്ത്യൻ ലെജൻഡ്‌സും വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സും തമ്മിലുള്ള മത്സരം. സച്ചിൻ ടെൻഡുൽക്കർ നയിച്ച ഇന്ത്യ ലെജൻഡ്‌സ് ഏഴ് വിക്കറ്റിനാണ് ഇന്നലത്തെ മത്സരത്തിൽ വിജയിച്ചത്. മത്സരത്തിലെ ഓരോ നിമിഷവും ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കി. അതിലൊന്നായിരുന്നു ഇന്ത്യൻ ലെജൻഡ്‌സ് പേസ് ബോളർ സഹീർ ഖാന്റെ മിന്നും പ്രകടനം. വായുവിൽ ചാടി, ഒറ്റക്കയ്യിൽ ക്യാച്ചെടുക്കുന്ന സഹീർ ഖാന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്.
Love u #zaheerhttps://t.co/q80u7nEjVB
— Hrudaya Palwe (@hrudayapalwe) March 7, 2020
വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സ് ബാറ്റ് ചെയ്യുമ്പോഴായിരുന്നു സഹീറിന്റെ മികച്ച പ്രകടനം. മത്സരത്തിന്റെ 17-ാം ഓവറിലെ രണ്ടാം പന്തിലാണ് സഹീർ ഖാൻ എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ക്യാച്ച് സ്വന്തമാക്കിയത്. മുനാഫ് പട്ടേൽ എറിഞ്ഞ പന്ത് വെസ്റ്റ് ഇൻഡീസ് താരം റികാർഡോ പവൽ ഉയർത്തിയടിച്ചു. എന്നാൽ, ബൗണ്ടറി ലെെൻ കടക്കും മുൻപ് സഹീർ ഖാൻ ഓടിയെത്തി ആ പന്ത് കെെക്കലാക്കി. പറന്നുയർന്ന് ഒറ്റക്കയ്യിലാണ് സഹീർ ആ ക്യാച്ചെടുത്തത്. സഹീറിന്റെ അസാധ്യ മെയ്‌വഴക്കം എല്ലാവരേയും അതിശയപ്പെടുത്തി. സഹതാരങ്ങൾക്കും സഹീറിന്റെ ക്യാച് ഞെട്ടലുണ്ടാക്കി.
#RoadSafteyWorldSeries#zak#zaheerpic.twitter.com/XE5RtEoWSn
— rishu318 (@rishu318) March 7, 2020
What a catch by true legend zaheer Khan.
Impressive.#Cricketpic.twitter.com/UjyNHY980m
— Sagar Shah (@Sagarvshah26875) March 7, 2020
നാല് ഓവറിൽ 30 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ഇന്നലത്തെ മത്സരത്തിൽ 41 കാരനായ സഹീർ ഖാൻ സ്വന്തമാക്കിയത്.
ടോസ് നേടിയ ഇന്ത്യ ലെജൻഡ്സിന് വേണ്ടി നായകൻ സച്ചിൻ തിരഞ്ഞെടുത്തത് ബോളിങ്. സഹീർ ഖാനും മുനാഫ് പട്ടേലും പ്രഗാൻ ഓജയുമെല്ലാം അണിനിരന്ന ബോളിങ് നിര ഒരിക്കൽ കൂടി ക്രിക്കറ്റ് ആരാധകരുടെ കണ്ണും മനസും നിറച്ചു. ഒപ്പം വിൻഡീസ് താരം എസ് ചന്ദ്രപോളിന്റെ അർധസെഞ്ചുറി പ്രകടനവുംകൂടി ആയപ്പോൾ പൂർണം.
വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് ചന്ദ്രപോളും ഗംഗയുമായിരുന്നു. തുടക്കം മുതൽ അക്രമിച്ച് കളിച്ച് ഇരുവരും അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. അഞ്ച് ഓവറിൽ 40 റൺസിന് മുകളിൽ ടീം സ്കോറെത്തിച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത് സഹിർ ഖാൻ തന്നെയായിരുന്നു. 24 പന്തിൽ 32 റൺസുമായി ക്രീസിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടയിൽ ഗംഗയുടെ വിക്കറ്റ് തെറിപ്പിച്ച് സഹീർ ഖാൻ മത്സരത്തിൽ ഇന്ത്യയെ തിരികെയെത്തിച്ചു.
മൂന്നമനായി ക്രീസിലെത്തിയ ലാറ ബൗണ്ടറികളുടെ മാലപടക്കത്തിന് തിരി കൊളുത്തി. നേടിയ 17 റൺസിൽ 16ഉം ബൗണ്ടറിയിലൂടെയായിരുന്നു. എന്നാൽ 17 റൺസിൽ താരത്തെ പഠാൻ പുറത്താക്കി. പിന്നാലെയെത്തിയവർക്കാർക്കും കാര്യമായ പിന്തുണ നൽകാൻ സാധിക്കാതെ വന്നതോടെ ചന്ദ്രപോളിന്റെ ഒറ്റയാൾ പോരാട്ടമായി മാറി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച ചന്ദ്രപോൾ അർധസെഞ്ചുറി തികച്ചു. 41 പന്തി രണ്ട് സിക്സും ആറ് ഫോറും അടക്കം 61 റൺസ് നേടിയ താരത്തെ പുറത്താക്കിയത് മുനാഫ് പട്ടേലായിരുന്നു. 19-ാം ഓവറിൽ താരവും വീണതോടെ വിൻഡീസ് ഇന്നിങ്സിന്റെ ജീവനും നഷ്ടമായി. വിൻഡീസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 150 റൺസ്.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് രാജ്യാന്തര ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് സഖ്യം സച്ചിനും സെവാഗും. തകർത്തടിച്ച ഇരുവരും ലക്ഷ്യം വിജയം തന്നെയെന്നുറപ്പിച്ച് ബാറ്റ് വീശി. ഒന്നാം വിക്കറ്റിലെ അർധസെഞ്ചുറി കൂട്ടുകെട്ട് അവസാനിപ്പിച്ചത് സൂപ്പർ താരം ബെന്നായിരുന്നു. 29 പന്തിൽ ഏഴ് ബൗണ്ടറികളടക്കം 36 റൺസ് നേടിയ സച്ചിനെ ബെൻ ജേക്കബ്സിന്റെ കൈകളിൽ എത്തിച്ചു.
മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് കൈഫിനും നാലാം നമ്പരിലിറങ്ങിയ എംഎസ് ഗോണിക്കും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. കൈഫ് 14 റൺസിന് പുറത്തായപ്പോൾ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോണി ബൗൾഡ്. എന്നാൽ യുവരാജ് സിങ് എത്തിയതോടെ സെവാഗ് കൂടുതൽ അക്രമണകാരിയായി. 57 പന്തിൽ 74 റൺസ് നേടി സെവാഗ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഏഴ് പന്തിൽ 10 റൺസായിരുന്നു യുവിയുടെ സമ്പാദ്യം. പത്ത് പന്ത് ബാക്കി നിൽക്കെ ജയവുമായി ഇന്ത്യൻ ലെജൻഡ്സ് മറ്റൊരു ലെജൻഡറി മത്സരം അവസാനിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.