മൈതാനത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും യുസ്‌വേന്ദ്ര ചാഹല്‍ പുപ്പുലിയാണ്. മൈതാനത്ത് എതിര്‍ ടീം താരങ്ങളെ കറക്കി വീഴ്ത്തുന്ന ചാഹലിന്റെ ട്വീറ്റുകളിലും മറ്റും തടഞ്ഞ് വീഴാറ് പലപ്പോഴും മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ഓപ്പണറുമായ രോഹിത് ശര്‍മ്മയായിരിക്കും.

ഇപ്പോഴിതാ ഒരിക്കല്‍ കൂടി രോഹിത് ശര്‍മ്മയെ ട്രോളിയിരിക്കുകയാണ് ചാഹല്‍. കഴിഞ്ഞ ദിവസം മുംബൈ നായകന്‍ തന്റെ ഭാര്യ റിതികയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുള്ള കമന്റിലൂടെയാണ് ചാഹല്‍ രോഹിതിനെ ട്രോളിയത്. രോഹിതിന് പറ്റിയ നിസാരമായ തെറ്റ് ചൂണ്ടിക്കാണിച്ചായിരുന്നു ചാഹലിന്റെ ട്രോള്‍.

I can see my today, tomorrow and future in those eyes

A post shared by Rohit Sharma (@rohitsharma45) on

റിതികയുടെ കൂളിങ് ഗ്ലാസിലൂടെ തന്നെ കാണുന്ന തരത്തിലുള്ള ചിത്രമായിരുന്നു രോഹിത് പോസ്റ്റ് ചെയ്തത്. എന്റെ ഇന്നും ഇന്നലെയും നാളേയും ഈ കണ്ണുകളില്‍ എനിക്ക് കാണാം എന്നായിരുന്നു ചിത്രത്തിന് രോഹിത് നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ വസ്തുതാപരമായി നോക്കുകയാണെങ്കില്‍ കണ്ണിലല്ലല്ലോ കണ്ണടയിലാണല്ലോ രോഹിതിനെ കാണുന്നത്.

ഇത് കണ്ടെത്തിയ ചാഹല്‍ കമന്റ് ചെയ്ത് രോഹിതിനെ പരിഹസിക്കുകയായിരുന്നു. കണ്ണല്ല ചേട്ടാ കണ്ണടായാ എന്നായിരുന്നു ചാഹലിന്റെ കമന്റ്. ചാഹലിന്റെ കമന്റ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. മുമ്പും ഇതുപോലെ രോഹിതിനെ ചാഹല്‍ ട്രോളിയിട്ടുണ്ട്.

ഐപിഎല്ലില്‍ എതിര്‍ ടീമുകളാണെങ്കിലും രണ്ടുപേരും വളരെ അധികം അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണെന്ന് തെളിയിക്കുന്നതാണ് സംഭവം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ