ഒരിക്കൽകൂടി ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് യുസ്‍വേന്ദ്ര ചാഹൽ എന്ന യുവ ഇന്ത്യൻ ക്രിക്കറ്റർ. മികച്ച പ്രകടനംകൊണ്ട് ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനമുറപ്പിച്ച ചാഹൽ പക്ഷെ അടുത്തിടെ വാർത്തകളിൽ നിറയുന്നത് മൈതാനത്തിലെ പെരുമാറ്റത്തിലൂടെയാണ്. മാന്യന്മാരുടെ കളിയിൽ വിനയംകൊണ്ടാണ് ചാഹൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ടവനാകുന്നത്.

എഷ്യൻ കപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന സൂപ്പർ ഫോർ പോരാട്ടത്തിലായിരുന്നു സംഭവം. ബാറ്റ്ചെയ്യവേ ഷൂ ലെയ്സ് അഴിഞ്ഞുപോയ ബംഗ്ലാദേശ് താരത്തിന് അത് കെട്ടിനൽകിയാണ് ചാഹൽ തന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് ഒരിക്കൽകൂടി വ്യക്തമാക്കിയത്. ബംഗ്ലാദേശ് താരം മുഹമ്മദുള്ളയുടെ ഷൂലെയ്സുകളാണ് ചാഹൽ കെട്ടിനൽകിയത്.

അടുത്തടുത്ത മത്സരങ്ങളിൽ ഇത് രണ്ടാം തവണയാണ് ചാഹൽ ഇത്തരത്തിൽ പെരുമാറുന്നത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിലും താരം എതിർ ടീം അംഗത്തിന്റെ ഷൂലെയ്സ് കെട്ടി നൽകിയിരുന്നു. അന്ന് ഉസ്മാൻ ഖനെയാണ് ചാഹൽ സഹായിച്ചത്. ചാഹലിന്റെ ഈ പ്രവൃത്തികൾ നിറകൈയ്യടിയോടെയാണ് ഗ്യാലറിയും ക്രിക്കറ്റ് ആരാധകരും സ്വീകരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ