മെൽബൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ യുസ്വേന്ദ്ര ചാഹലിന്റെ മികച്ച ബോളിങ്ങാണ് ഓസീസിനെ വീഴ്ത്തിയത്. ചാഹൽ ആറു വിക്കറ്റാണ് നേടിയത്. ചാഹലിന്റെ ബോളിങ് മികവിലാണ് ഓസ്ട്രേലിയൻ സ്കോർ 230 ൽ അവസാനിച്ചത്.
ഇന്നിങ്സിൽ 42 റൺസ് വിട്ടുനൽകിയാണ് ചാഹൽ ആറു വിക്കറ്റ് വീഴ്ത്തിയത്. ഓസ്ട്രേലിയയിൽ കരിയറിലെ പുതു റെക്കോർഡാണ് ചാഹൽ കുറിച്ചത്. 1991 ൽ പെർത്തിൽ രവി ശാസ്ത്രി നേടിയ 5 വിക്കറ്റിന്റെ റെക്കോർഡാണ് ചാഹൽ മറികടന്നത്. ഓസ്ട്രേലിയയിൽ ഇന്ത്യൻ ബോളറുടെ മികച്ച പ്രകടനത്തിൽ അജിത് അഗാർക്കറിന് ഒപ്പമെത്തി ചാഹൽ. 2004 മെൽബണിൽ തന്നെ ആയിരുന്നു അഗാർക്കറിന്റെയും നേട്ടം. അന്നു 42 റൺസ് വഴങ്ങിയാണ് അഗാർക്കർ 6 വിക്കറ്റ് വീഴ്ത്തിയത്.
Read: കങ്കാരുക്കളെ കറക്കിവീഴ്ത്തി ചാഹൽ; ഓസീസ് 230 ന് ഓൾ ഔട്ട്
ഏകദിനത്തിലെ ചാഹലിന്റെ മികച്ച നേട്ടമാണിത്. 22 റൺസിന് 5 വിക്കറ്റാണ് ചാഹലിന്റെ ഇതിനു മുൻപുള്ള മികച്ച നേട്ടം. 35 ഏകദിനങ്ങളിൽനിന്നായി 62 വിക്കറ്റുകളാണ് ചാഹലിന്റെ പേരിലുള്ളത്.
Yuzvendra Chahal ripped through the Aussies to claim the equal best-ever ODI figures on Aussie soil with 6-42!#AUSvIND | @toyota_aus pic.twitter.com/Jf4gpD5W1i
— cricket.com.au (@cricketcomau) January 18, 2019
ഓസീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 231 റൺസാണ്. 48.4 ഓവറിൽ 230 റൺസിന് ഓസീസ് ബാറ്റ്സ്മാന്മാർ എല്ലാവരും പുറത്തായി. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. യുസ്വേന്ദ്ര ചാഹലിന്റെ ആറ് വിക്കറ്റ് നേട്ടമാണ് ഓസീസിനെ താരതമ്യേന കുറഞ്ഞ സ്കോറിന് പുറത്താക്കാൻ സഹായിച്ചത്.