Latest News

ഇന്ത്യൻ ടീമിൽ വീണ്ടും കോവിഡ്; ചഹലും കെ. ഗൗതമും പോസിറ്റീവ്

ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഇരുവരും പോസിറ്റീവായത്

കൊളംബോ: ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനും ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതമിനും കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കോവിഡ് പോസിറ്റീവ് ആയ ക്രുണാൽ പാണ്ഡ്യയുടെ അടുത്ത സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഇരുവരും ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവായത്. ചൊവ്വാഴ്ചയാണ് ക്രുണാലിന് കോവിഡ് സ്ഥിരീകരിച്ചത്.

ബിസിസിഐ വക്താവിൽ നിന്നും ലഭിച്ച വിവരം പ്രകാരം കോവിഡ് പോസിറ്റീവ് ആയ ക്രുണാൽ, ചഹൽ, ഗൗതം എന്നിവർ ഐസൊലേഷനിലാണ്. ഇവർ ശ്രീലങ്കൻ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു പത്തു ദിവസം ക്വാറന്റൈനിൽ കഴിയും.

ഇവർക്ക് പുറമെ ക്രുണാലിന്റെ സഹോദരൻ ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ദീപക് ചഹാർ, ഇഷാൻ കിഷൻ തുടങ്ങിയവരും ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമാകും നാട്ടിലേക്ക് തിരിക്കുക.

അതേസമയം, ഇംഗ്ലണ്ട് പരമ്പര കളിക്കുന്ന സൂര്യകുമാർ യാദവും പൃഥ്വി ഷായും ലങ്കയിൽ നിന്നും നേരിട്ട് ഇംഗ്ലണ്ടിലേക്ക് പോകും. കോവിഡ് പരിശോധനക്ക് ശേഷമാകും ഇരുവരും യാത്ര ചെയ്യുക. നിലവിൽ കോവിഡ് നെഗറ്റീവ് ആയ താരങ്ങൾ എല്ലാം നാട്ടിലേക്ക് പുറപ്പെട്ടു.

നേരത്തെ ഏകദിന പരമ്പര 2-1 ന് നേടിയ ശേഷം ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ടീം ടി20 പരമ്പര ഇന്നലെ1-2ന് തോറ്റു, മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ലങ്ക ജയിച്ചത്.

Also read: ഇന്ത്യ- ശ്രീലങ്ക പരമ്പര: തിളങ്ങാൻ കഴിയാതെ സഞ്ജു; ടി20 ലോകകപ്പ് ടീമിൽ ഇടം നേടുക പ്രയാസം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Yuzvendra chahal krishnappa gowtham covid 19 positive india vs sri lanka tour

Next Story
ഇന്ത്യ- ശ്രീലങ്ക പരമ്പര: തിളങ്ങാൻ കഴിയാതെ സഞ്ജു; ടി20 ലോകകപ്പ് ടീമിൽ ഇടം നേടുക പ്രയാസംsanju samson, cricket, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com