ചണ്ഡീഗഡ്: ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനും കുടുംബാംഗങ്ങളായ സഹോദരനും അമ്മയ്ക്കുമെതിരെ പരാതിയുമായി സഹോദരന്റെ ഭാര്യ. യുവരാജിന്റെ സഹോദരൻ സൊരോവർ സിങ്ങിന്റെ ഭാര്യ അകാൻഷ ശർമയാണ് പരാതി നൽകിയത്. യുവരാജിനും സൊരോവർ സിങ്ങിനും അമ്മയ്ക്കുമെതിരായാണ് പരാതി.

ഗർഭിണിയാകാൻ ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടതായി റിപ്പോർട്ട്. ഗുഡ്ഗാവ് പൊലീസ് യുവരാജിനും കുടുംബത്തിനും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

ഗർഭിണിയാകാൻ തന്നെ നിർബന്ധിച്ചുവെന്നും സന്പത്തിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് അകാൻഷയുടെ പരാതി. ഇവർ പീഡിപ്പിക്കുന്നത് യുവരാജ് മൗനിയായി നോക്കിനിന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. യുവരാജിന്‍റെ ഇളയ സഹോദരനായ സൊരാവറും അകാൻഷയും തമ്മിലുള്ള വിവാഹം 2014-ലാണ് നടന്നത്. കഴിഞ്ഞ വർഷം അകാൻഷ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. വിവാഹമോചന കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ