/indian-express-malayalam/media/media_files/uploads/2019/10/harbhajan-yuvi.jpg)
ഏറെ നാളുകളായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അലട്ടുന്ന പ്രശ്‌നമാണ് നാലാം നമ്പരില്‍ ആരെ ഇറക്കുമെന്നത്. ഏറ്റവും ഒടുവിലായി നാലാം നമ്പര്‍ സ്ഥാനത്തേക്ക് ഉയർന്നുകേട്ട പേര് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരുടേത്. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഈ സ്ഥാനത്ത് താരം തിളങ്ങി. എന്നാല്‍ ശ്രേയസില്‍ ടീം മാനേജ്‌മെന്റിന് ഇപ്പോഴും പൂര്‍ണവിശ്വാസം വന്നിട്ടില്ല.
Read More: അവരെന്താണ് ചിന്തിക്കുന്നത് എന്നറിയില്ല, ധോണിയെ അവിടെ കണ്ടപ്പോള്‍ ഞെട്ടി: യുവരാജ് സിങ്
ഇതിനിടെ നാലാം നമ്പരില്‍ മറ്റൊരു താരത്തെ നിർദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. മുംബൈ താരമായ സൂര്യകുമാര്‍ യാദവിനെയാണ് ഹര്‍ഭജന്‍ നിര്‍ദേശിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.
Don’t know why he doesn’t get picked for india after scoring runs heavily in domestic cricket @surya_14kumar keep working hard.. your time will come pic.twitter.com/XO6xXtaAxC
— Harbhajan Turbanator (@harbhajan_singh) September 29, 2019
''ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച സ്‌കോറുകള്‍ നേടിയിട്ടും എന്തുകൊണ്ടാണ് സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമിലെടുക്കാത്തത് എന്നെനിക്ക് മനസിലാകുന്നില്ല'' ഇതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. കഠിനാധ്വാനം തുടരാനും നിന്റെ ദിനം വരുമെന്നും സൂര്യകുമാറിനോടായി ഹർഭജൻ പറഞ്ഞു. ഇതിനു പിന്നാലെ ഹര്‍ഭജനു മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് രംഗത്തെത്തി.
Yaar I told you ! They don’t need a no 4 top order is very strong
— yuvraj singh (@YUVSTRONG12) September 30, 2019
പരിഹാസച്ചുവയുള്ളതായിരുന്നു യുവിയുടെ മറുപടി. നിന്നോട് ഞാന്‍ പറഞ്ഞിരുന്നല്ലോ, ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ശക്തമാണ്. അതുകൊണ്ടവര്‍ക്ക് നാലാം നമ്പരിനെ ആവശ്യമില്ലെന്നായിരുന്നു യുവിയുടെ പരിഹാസം. നേരത്തെ ഹര്‍ഭജന്‍ നാലാം നമ്പറില്‍ സഞ്ജു സാംസന്റെ പേര് നിർദേശിച്ചപ്പോഴും യുവി സമാന മറുപടി നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us