ഐസിസി ചാംപ്യൻസ് ട്രോഫിയിൽ മികച്ച ഫോമിലാണ് യുവരാജ് സിങ്. പാക്കിസ്ഥാനെതിരായ മൽസരത്തിൽ മാൻ ഓഫ് ദി മാച്ച് യുവരാജ് ആയിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ യുവരാജ് സിങിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ താന്‍ നിഷ്പ്രഭനായി മാറിയെന്നായിരുന്നു വിരാട് കോഹ്‌ലി മൽസരത്തിനുശേഷം പറഞ്ഞത്.

ക്രിക്കറ്റിൽ ഇടയ്ക്കിയ്ക്ക് തന്റെ പ്രകടനങ്ങളാൽ വിസമയിപ്പിക്കാറുണ്ട് യുവരാജ്. എന്നാൽ ജീവിതത്തിലും യുവരാജിന് എന്റെങ്കിലും അദ്ഭുത ശക്തിയുണ്ടോ? യുവരാജ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഈ സംശയത്തിനാധാരം. ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ പരിശീലനത്തിനെത്തിയ യുവി കൈ കൊണ്ട് ആക്ഷൻ കാണിച്ച് വാതിൽ തുറക്കുന്നതാണ് വിഡിയോ. വിരാട് കോഹ്‌ലിയാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വിഡിയോ ഇതിനോടകം ആറു ആറു ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.

When u think u have super powers video courtesy @virat.kohli

A post shared by Yuvraj Singh (@yuvisofficial) on

സെമിഫൈനൽ മൽസരത്തിനായുളള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം. നാളെയാണ് ഇന്ത്യ-ബംഗ്ലാദേശ് സെമിഫൈനൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൽസരത്തിൽ അനായാസ ജയം നേടിയാണ് ഇന്ത്യ സെമിയിലേക്കുളള പ്രവേശനം നേടിയത്. 72 പന്തുകൾ ശേഷിക്കെ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ