/indian-express-malayalam/media/media_files/uploads/2017/12/yuvi-aktar.jpg)
ലോകത്തെ ഏത് സ്പിൻ നിരയെയും ആക്രമിച്ച് ബാറ്റ് ചെയ്യാനുള്ള യുവിയുടെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഫാസ്റ്റ് ബോളർമാർക്ക് നേരെയും താരം തന്റെ ആക്രമണം ഒട്ടും കുറച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ടീമിന് പുറത്തായ 37കാരൻ എന്നാൽ ബോളർമാർക്ക് എതിരായ ആക്രമണത്തിൽ ഒട്ടും കുറവു വരുത്തിയിട്ടില്ല.
മൈതാനത്തിന് പുറത്ത് ശുഐബ് അക്തറാണ് ഇപ്പോൾ യുവിയുടെ വാക്‌ശരത്തിന് ഇരയായത്. ട്വിറ്ററിൽ ആരാധകരെ പ്രചോദിപ്പിച്ച് അക്തർ പങ്കുവച്ച ട്വീറ്റിനെ ട്രോളിയാണ് യുവി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
"ലക്ഷ്യബോധമുള്ളവരാകാനും സ്വന്തം ലക്ഷ്യങ്ങളെ കുറിച്ചും ഒട്ടും തന്നെ ഭയക്കരുത്. കഠിനാധ്വാനത്തിനും സ്വപ്നങ്ങൾക്കും അവസാനം ഉണ്ടാകരുത്", ഇതായിരുന്നു അക്തറിന്റെ ട്വീറ്റ്.
Only hard work can lead you to your dreams.#Shoaibakhtar#quoteoftheday#hardwork#dreams#nevergiveup#Rawalpindiexpresspic.twitter.com/bmtiom3WCY
— Shoaib Akhtar (@shoaib100mph) December 27, 2017
എന്നാൽ ട്വീറ്റിന് കീഴെ മറുപടി എഴുതിയ യുവി, അക്തറിനെ പരോക്ഷമായി ആഴത്തിൽ പരിഹസിച്ചു. "പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ നിങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ നിങ്ങളെങ്ങോട്ടാണ് പോകുന്നത്?", എന്നായിരുന്നു യുവിയുടെ ചോദ്യം.
Oh ta theek hai payan tusi welding karan kithe chale ho
— yuvraj singh (@YUVSTRONG12) December 27, 2017
വെസ്റ്റ് ഇന്റീസിനെതിരായ ഏകദിന പരമ്പരയിലാണ് അവസാനമായി യുവി ഇന്ത്യൻ കുപ്പായമണിഞ്ഞത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഇന്ത്യൻ സംഘത്തിൽ യുവിയെ ഉൾപ്പെടുത്തിയിരുന്നില്ല. 2019 ലെ ലോകകപ്പ് സംഘത്തിലേക്ക് മടങ്ങിയെത്താനുള്ള തീവ്ര പരിശ്രമത്തിലാണ് യുവ്‌രാജ് സിംഗ് ഇപ്പോൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.