scorecardresearch

ജൂനിയർ താരത്തിന്റെ ഷൂ ലെയ്സ് കെട്ടിക്കൊടുത്ത് യുവരാജ് സിങ്

യുവി പെട്ടെന്ന് റിഷഭിന്റെ അടുത്തെത്തി മുട്ടു കുത്തിനിന്ന് ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുത്തു

യുവി പെട്ടെന്ന് റിഷഭിന്റെ അടുത്തെത്തി മുട്ടു കുത്തിനിന്ന് ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുത്തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Yuvraj Singh, ipl

ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമാണ് 'യുവി' എന്ന യുവരാജ് സിങ്. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ഡെയർഡെവിൽസും തമ്മിലായിരുന്നു മൽസരം നടന്നത്. മൽസരത്തിനിടയിൽ യുവരാജിന്റെ ഒരു ഒരു പ്രവൃത്തി ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്.

Advertisment

മൽസരത്തിനിടയിൽ ഡൽഹി ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ ഷൂവിന്റ ലെയ്സ് അഴിഞ്ഞു. ആ സമയത്ത് സൺറൈസേഴ്സ് താരം യുവരാജ് റിഷഭിന്റെ അടുത്തുണ്ടായിരുന്നു. യുവി പെട്ടെന്ന് റിഷഭിന്റെ അടുത്തെത്തി മുട്ടു കുത്തിനിന്ന് ഷൂവിന്റെ ലെയ്സ് കെട്ടിക്കൊടുത്തു. നിരവധി രാജ്യാന്തര മൽസരങ്ങൾ ഉൾപ്പെടെ കളിച്ചിട്ടുളള മുതിർന്ന താരമാണ് യുവി. എന്നിട്ടും റിഷഭിനെപ്പോലൊരു ജൂനിയർ താരത്തിന്റെ ഷൂ ലെയ്സ് ഒരു മടിയും കാട്ടാതെ കെട്ടിക്കൊടുത്തത് യുവിക്ക് വൻ കയ്യടി നേടിക്കൊടുത്തു.

നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മൽസരത്തിൽ സിദ്ധാർഥ് കൗളിനോട് ദേഷ്യപ്പെട്ട റോബിൻ ഉത്തപ്പയെ യുവരാജ് ഉപദേശിച്ചിരുന്നു. ഇതു വാർത്തയായിരുന്നു.

Yuvraj Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: