/indian-express-malayalam/media/media_files/uploads/2018/03/yuvi.jpg)
Cricket - India v England - Second One Day International - Barabati Stadium, Cuttack, India - 19/01/17. India's Yuvraj Singh celebrates after scoring a century. REUTERS/Adnan Abidi
മുംബൈ: ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഏറ്റവും പ്രതിഭാധനരായ താരങ്ങളിലൊരാളാണ് യുവരാജ് സിങ്. പരുക്കും ഫോമും ഫിറ്റ്‌നസുമെല്ലാം പലപ്പോഴും വിലങ്ങു തടിയായെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് യുവി നല്‍കിയ സംഭവാനകള്‍ മറക്കാനാവാത്തതാണ്. കാന്‍സറിനെ പോലും വെല്ലുവിളിച്ച്, ഇന്ത്യയ്ക്ക് 2011 ല്‍ ലോകകപ്പ് നേടി തന്നത് യുവിയാണ്. ടൂര്‍ണമെന്റിന്റെ താരവും യുവിയായിരുന്നു.
പിന്നീട് ചികിൽസയ്ക്കായി ടീമില്‍ നിന്നും യുവി വിട്ടു നിന്നതോടെ ആ കരിയര്‍ അവസാനിച്ചെന്ന് പലരും വിധിയെഴുതിയതായിരുന്നു. എന്നാല്‍ വിധിയെ തോല്‍പ്പിച്ച് യുവി വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ മടങ്ങിയെത്തി. എങ്കിലും ഫിറ്റ്‌നസ് യുവിയെ എന്നും പിന്നോട്ട് വലിച്ചിരുന്നു.
യുവരാജിന്റെ വിരമിക്കലിനെ കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രായവും ഫിറ്റ്‌നസും യുവിയുടെ കരിയറിന് ഉടനെ തന്നെ തിരശ്ശീലയിടുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. ഇത്തരം ചര്‍ച്ചകള്‍ക്കിടെ തന്റെ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവരാജ് സിങ്.
'നല്ലൊരു ഐപിഎല്‍ സീസണിന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്. 2019 വരെ ക്രിക്കറ്റ് കളിക്കണമെന്നുണ്ട്, അതുകൊണ്ട് ഇതെനിക്ക് വളരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണ്. ഇതെന്റെ അവസാന അവസരമാണ്. 2019 വരെ ക്രിക്കറ്റ് കളിക്കണമെന്നാണ് എന്റെ ആഗ്രഹം. അതിന് ശേഷം എന്ത് ചെയ്യുമെന്നതിനെ കുറിച്ച് അപ്പോള്‍ തീരുമാനമെടുക്കും' യുവി പറയുന്നു.
ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ നിത്യ സാന്നിധ്യമായപ്പോഴും ടെസ്റ്റ് ടീമിന്റെ പടിക്ക് പുറത്ത് നില്‍ക്കാനായിരുന്നു പലപ്പോഴും യുവിയുടെ വിധി. ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സാധിക്കാത്തതില്‍ യുവിയ്ക്ക് അതിയായ ദുഃഖമുണ്ട്.
'എന്റെ കരിയറിന്റെ ആദ്യത്തെ ആറ്-ഏഴ് കൊല്ലം ഞാന്‍ എന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നു. എന്നാല്‍, ടീമില്‍ മഹാന്മാരായ താരങ്ങളുണ്ടായിരുന്നതിനാല്‍ എനിക്ക് അവസരം ലഭിച്ചില്ല. അവസരം കിട്ടിയപ്പോഴാകട്ടെ എനിക്ക് കാന്‍സര്‍ ബാധിക്കുകയും ചെയ്തു. ആ ദുഃഖം എന്നും ഉണ്ടാകും. പക്ഷെ കാര്യങ്ങള്‍ ഒരിക്കലും എന്റെ നിയന്ത്രണത്തിലല്ലായിരുന്നു. മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് മാത്രമാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്' യുവി പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us