scorecardresearch
Latest News

ഫാദേഴ്സ് ഡേയിൽ മകന്റെ പേര് വെളിപ്പെടുത്തി യുവരാജ് സിങ്

ജനുവരി 25 നാണ് യുവരാജിനും ഹാസലിനും ആൺകുഞ്ഞ് ജനിച്ചത്

yuvraj singh, sports, ie malayalam

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഭാര്യ ഹാസൽ കീച്ചും മകന്റെ പേര് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് യുവി പേര് വെളിപ്പെടുത്തിയത്. ഓറിയോൺ കീച്ച് സിങ്ങിന് ഈ ലോകത്തിലേക്ക് സ്വാഗതം എന്നാണ് യുവരാജ് കുറിച്ചത്. ‘അച്ഛനും അമ്മയും നിന്നെ സ്നേഹിക്കുന്നു. നിന്റെ ഓരോ പുഞ്ചിരിയിലും കണ്ണുകള്‍ തിളങ്ങും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്റെ പേരെഴുതിയ പോലെ’, എന്നും യുവരാജ് കുറിച്ചിട്ടുണ്ട്.

ജനുവരി 25 നാണ് യുവരാജിനും ഹാസലിനും ആൺകുഞ്ഞ് ജനിച്ചത്. ഹാസലും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഫാദേഴ്സ് ഡേ ആശംസയ്ക്കൊപ്പം മകന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ”നമ്മള്‍ കണ്ടുമുട്ടുന്നതിനും മുമ്പേ നിങ്ങള്‍ ഈ ദിവസം സ്വപ്നം കണ്ടിരുന്നു, ഇപ്പോള്‍ നിങ്ങള്‍ ഇതാ ഒരു അച്ഛനായിരിക്കുന്നു. നിങ്ങള്‍ പലര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ഒരു പിതാവാണ്,” ഹാസൽ പറയുന്നു.

യുവരാജും ഹാസലും 2016 ലാണ് വിവാഹിതരായത്. ഇതാദ്യമായാണ് ഇരുവരും കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യണങ്ങളിൽ പങ്കുവയ്ക്കുന്നത്.

Read More: ‘അദ്ദേഹം വ്യക്തതയും സത്യസന്ധതയും അർഹിച്ചിരുന്നു’; സാഹയോട് പരിഭവമില്ലെന്ന് ദ്രാവിഡ്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Yuvraj singh reveals name of baby boy 664617 on fathers day