/indian-express-malayalam/media/media_files/uploads/2022/06/yuvraj.jpg)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഭാര്യ ഹാസൽ കീച്ചും മകന്റെ പേര് വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് യുവി പേര് വെളിപ്പെടുത്തിയത്. ഓറിയോൺ കീച്ച് സിങ്ങിന് ഈ ലോകത്തിലേക്ക് സ്വാഗതം എന്നാണ് യുവരാജ് കുറിച്ചത്. 'അച്ഛനും അമ്മയും നിന്നെ സ്നേഹിക്കുന്നു. നിന്റെ ഓരോ പുഞ്ചിരിയിലും കണ്ണുകള്‍ തിളങ്ങും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്റെ പേരെഴുതിയ പോലെ’, എന്നും യുവരാജ് കുറിച്ചിട്ടുണ്ട്.
Welcome to the world 𝗢𝗿𝗶𝗼𝗻 𝗞𝗲𝗲𝗰𝗵 𝗦𝗶𝗻𝗴𝗵 ❤️. Mummy and Daddy love their little “puttar”. Your eyes twinkle with every smile just as your name is written amongst the stars ✨ #HappyFathersDay@hazelkeechpic.twitter.com/a3ozeX7gtS
— Yuvraj Singh (@YUVSTRONG12) June 19, 2022
ജനുവരി 25 നാണ് യുവരാജിനും ഹാസലിനും ആൺകുഞ്ഞ് ജനിച്ചത്. ഹാസലും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഫാദേഴ്സ് ഡേ ആശംസയ്ക്കൊപ്പം മകന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ''നമ്മള്‍ കണ്ടുമുട്ടുന്നതിനും മുമ്പേ നിങ്ങള്‍ ഈ ദിവസം സ്വപ്നം കണ്ടിരുന്നു, ഇപ്പോള്‍ നിങ്ങള്‍ ഇതാ ഒരു അച്ഛനായിരിക്കുന്നു. നിങ്ങള്‍ പലര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ഒരു പിതാവാണ്,'' ഹാസൽ പറയുന്നു.
യുവരാജും ഹാസലും 2016 ലാണ് വിവാഹിതരായത്. ഇതാദ്യമായാണ് ഇരുവരും കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യണങ്ങളിൽ പങ്കുവയ്ക്കുന്നത്.
Read More: ‘അദ്ദേഹം വ്യക്തതയും സത്യസന്ധതയും അർഹിച്ചിരുന്നു’; സാഹയോട് പരിഭവമില്ലെന്ന് ദ്രാവിഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us