മും​ബൈ: വെ​റ്റ​റ​ൻ ബാ​റ്റ്സ്മാ​ൻ യു​വ​രാ​ജ് സിം​ഗ് ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ​നി​ന്നു പു​റ​ത്ത്. 15 അം​ഗ ടീ​മി​ൽ​നി​ന്നാ​ണ് യു​വി പു​റ​ത്താ​യ​ത്. യു​വ​രാ​ജി​നു​പു​റ​മേ ആ​ർ.​അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ​ക്കും പ​ര​ന്പ​ര​യി​ൽ സെ​ല​ക്ട​ർ​മാ​ർ വി​ശ്ര​മം അ​നു​വ​ദി​ച്ചു. ദിനേഷ് കാര്‍ത്തിക്കിനെയും പരിഗണിച്ചില്ല.

വിന്‍ഡീസ് പരമ്പരയിലെ ടീമില്‍ നിന്ന് ഏഴ് മാറ്റങ്ങളുമായാണ് ടീം പ്രഖ്യാപനം. മനീഷ് പാണ്ഡെ, ശര്‍ദ്ദുല്‍ താക്കൂര്‍, യൂസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. അതേസമയം ഋഷബ് പന്തിന് അവസരം നല്‍കിയില്ല. എം.എസ് ധോണി, ധവാന്‍, രോഹിത് ശര്‍മ്മ, രഹാനെ എന്നിവര്‍ ടീമിലുണ്ട്.

അഞ്ച് ഏകദിനങ്ങളും ഒരു ടി20യും അടങ്ങുന്ന പരമ്പര ഈ മാസം 20ന് തുടങ്ങും. ചാമ്പ്യന്‍സ് ട്രോഫിയിലും പിന്നാലെ വന്ന വിന്‍ഡീസ് പര്യടനത്തിലും യുവരാജിന് തിളങ്ങാനായിരുന്നില്ല. അദ്ദേഹത്തെ പുറത്തിരുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 162 റണ്‍സ് മാത്രമാണ് യുവിക്ക് നേടാനായത്. വിരാട് കോഹ് ലിക്ക് വിശ്രമം നല്‍കി രോഹിത് ശര്‍മ്മയെ നായകനാക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോഹ് ലിയെ തന്നെ ക്യാപ്റ്റനാക്കി ടീം പ്രഖ്യാപിക്കുകയായിരുന്നു.

ടീം: വിരാട് കോഹ്ലി(നായകന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അജിങ്ക്യ രഹാന, എം.എസ് ധോണി, കേദാര്‍ ജാദവ്, ഹര്‍ദ്ദിക്ക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ഭുംറ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook