തന്റെ ഭാവി എന്താവുമെന്ന് ശരിയായ ചിത്രം കാണിച്ചു തന്നത് ധോണി: യുവരാജ് സിങ്

“ഞാൻ തിരിച്ചുവരുമ്പോൾ വിരാട് കോഹ്‌ലി എന്നെ പിന്തുണച്ചു. അദ്ദേഹം എന്നെ പിന്തുണച്ചിരുന്നില്ലെങ്കിൽ ഞാൻ ഒരു തിരിച്ചുവരവ് നടത്തുമായിരുന്നില്ല,“ യുവരാജ് പറഞ്ഞു

Yuvraj Singh, Virat Kohli, യുവരാജ് സിങ്, എംഎസ് ധോണി, MS Dhoni, Yuvraj Dhoni, വിരാട് കോഹ്‌ലി, Yuvraj Kohli, Yograj Singh slams Dhoni, Yograj Singh slams Kohli, cricket news

2019 ലെ ലോകകപ്പിനായി തയ്യാറെടുക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്റെ ഭാവി എന്താവുമെന്ന് വ്യക്തമാക്കി തന്നത് മുൻ നായകൻ എംഎസ് ധോണിയെന്ന് മുൻ ഓൾറൗണ്ടർ യുവരാജ് സിങ്.

“ഞാൻ തിരിച്ചുവരുമ്പോൾ വിരാട് കോഹ്‌ലി എന്നെ പിന്തുണച്ചു. അദ്ദേഹം എന്നെ പിന്തുണച്ചിരുന്നില്ലെങ്കിൽ ഞാൻ ഒരു തിരിച്ചുവരവ് നടത്തുമായിരുന്നില്ല. എന്നാൽ 2019 ലോകകപ്പിനെക്കുറിച്ചും എന്തുകൊണ്ടാണ് സെലക്ടർമാർ എന്നെ തിരഞ്ഞെടുക്കാത്തത് എന്നത് സംബന്ധിച്ചും ധോണിയാണ് എനിക്ക് ശരിയായ ചിത്രം കാണിച്ചു തന്നത്,” യുവരാജ് ന്യൂസ് 18 നോട് പറഞ്ഞു.

Read More: കരിയറിന്റെ അവസാന സമയത്ത് ബിസിസിഐ തന്നോട് പെരുമാറിയത് മോശമായ തരത്തിലെന്ന് യുവരാജ്

“അദ്ദേഹം എനിക്ക് യഥാർഥ ചിത്രം കാണിച്ചുതന്നു. അദ്ദേഹം എനിക്ക് വ്യക്തത നൽകി. അദ്ദേഹം അദ്ദേഹത്തിന് കഴിയുന്നത്ര ചെയ്തു,” യുവരാജ് പറഞ്ഞു.

2019 ലോകകപ്പിന്റെ സമയം യുവരാജ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന സമയമായിരുന്നു. എന്നാൽ 2015ലെ ലോകകപ്പ് ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് ഏറെ ചർച്ചയായിരുന്നു. 2015 ലോകകപ്പിന് മുമ്പ് യുവരാജ് ആഭ്യന്തര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയെങ്കിലും ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല.

“2011 ലോകകപ്പ് വരെ എം‌എസിന് എന്നിൽ വളരെയധികം വിശ്വാസമുണ്ടായിരുന്നു, ഒപ്പം ‘നിങ്ങൾ എന്റെ പ്രധാന കളിക്കാരനാണെന്ന്’ എന്നോട് പറയുമായിരുന്നു,” യുവി പറഞ്ഞു.

Read More: “അടുത്ത എം‌എസ് ധോണി”: റെയ്നയുടെ പരാമർശത്തോട് വിയോജിച്ച് രോഹിത്

“എന്നാൽ അസുഖത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കളി മാറി, ടീമിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. അതിനാൽ, 2015 ലോകകപ്പിനെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് എന്തെങ്കിലും കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയില്ല. അതിനാൽ ഇത് വളരെ വ്യക്തിപരമായ ഒരു തോന്നലാണ്, ”

“അവസാനം ടീമിന്റെ പ്രകടനം എങ്ങനെ എന്ന് നോക്കേണ്ടതുള്ളതിനാൽ ക്യാപ്റ്റനെന്ന നിലയിൽ ചിലപ്പോൾ നിങ്ങൾക്ക് എല്ലാം ന്യായീകരിക്കാനാവില്ലെന്ന് ഞാൻ മനസ്സിലാക്കി,” യുവരാജ് പറഞ്ഞു.

തന്റെ 17 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ വിവിധ ക്യാപ്റ്റൻമാരുടെ കീഴിൽ കളിച്ചപ്പോൾ 2011ൽ ധോണിക്ക് കീഴിലാണ് ലോകകപ്പ് നേടിയതെന്നും താൻ ടൂർണമെന്റിലെ താരമായതെന്നും യുവരാജ് പറഞ്ഞു.

2000 ൽ 18 ആം വയസ്സിൽ അരങ്ങേറ്റം കുറിച്ച യുവരാജ് 2017 ലാണ് ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചത്.

Read More: MS Dhoni showed me the real picture of my future in Indian cricket, says Yuvraj Singh

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Yuvraj singh ms dhoni showed me the real picture of my future in indian cricket

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com